ZEISS ലെൻസും 200MP ക്യാമറയും മാത്രമല്ല Vivo X300 Pro ഫോണിൽ, 7000mAh ബാറ്ററിയും!
ഫോണിന് പിന്നിൽ എക്സ്200 പ്രോയിൽ കണ്ട പോലെ അതേ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളായിരിക്കും നൽകുന്നത്
വിവോ എക്സ് 300 പ്രോയിൽ 7,000 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിൽ നൽകാൻ സാധ്യതയുണ്ട്
Vivo X300 Pro ഈ വർഷം ഇന്ത്യയിൽ പുറത്തിറങ്ങാനൊരുങ്ങുന്ന പ്രീമിയം ഹാൻഡ്സെറ്റാണ്. 2025 ഒക്ടോബറിൽ ഫോൺ പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മൂന്ന് മാസത്തിനുള്ളിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന വിവോ X300 പ്രോയുടെ ചില ഫോട്ടോകൾ ഇപ്പോൾ ലീക്കായിരിക്കുന്നു. ഇതിൽ ഫോണിന്റെ ബാറ്ററിയും ക്യാമറയും എങ്ങനെയായിരിക്കുമെന്ന അതിശയകരമായ വിവരങ്ങളും ലഭിക്കുന്നുണ്ട്. ഫോണിന്റെ ഫീച്ചറുകൾ എങ്ങനെയാകുമെന്ന് നോക്കാം.
SurveyVivo X300 Pro പ്രതീക്ഷിക്കാവുന്ന ഡിസൈൻ
ജനപ്രിയ ടിപ്‌സ്റ്റർമാർ പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് വിവോ എക്സ്300 പ്രോയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നു. ഇതിന്റെ ഡിസൈൻ മുൻ മോഡലിന് സമാനമായിരിക്കുമെന്നാണ് സൂചന. ഫോണിന് പിന്നിൽ എക്സ്200 പ്രോയിൽ കണ്ട പോലെ അതേ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളായിരിക്കും നൽകുന്നത്. എങ്കിലും ഇതിൽ ZEISS ലെൻസ് കോട്ടിംഗ് കൊടുക്കുമെന്ന റിപ്പോർട്ടും വരുന്നുണ്ട്.
Vivo X300 Pro: ബാറ്ററിയിലെ പ്രതീക്ഷകൾ
വിവോ എക്സ് 300 പ്രോയിൽ 7,000 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിവോ എക്സ് 200 പ്രോയിൽ നൽകിയത് 6000mAh ബാറ്ററിയായിരുന്നു. അതുപോലെ എക്സ് 100 പ്രോയേക്കാൾ വരുന്ന ഫ്ലാഗ്ഷിപ്പിൽ 1,600 എംഎഎച്ച് കൂടുതൽ പവറുള്ള ബാറ്ററിയായിരിക്കും നൽകുന്നത്. എന്നാലും ഫോണിന്റെ ചാർജിംഗ് സ്പീഡിനെ കുറിച്ച് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും വലിയ ബാറ്ററിയായതിനാൽ ചാർജിങ് സ്പീഡും വർധിപ്പിക്കാനാണ് സാധ്യത.
വിവോ X300 Pro: ഫ്ലാഗ്ഷിപ്പ് ക്യാമറ ഫീച്ചറുകൾ
ടിപ്‌സ്റ്റർ ഡിസിഎസ് പുറത്തുവിട്ട ഫീച്ചറുകൾ ശുഭപ്രതീക്ഷയാണ് തരുന്നത്. ഇതിൽ മൂന്ന് പിൻ ക്യാമറകളുണ്ടായിരിക്കും. 50MP പ്രൈമറി സെൻസറും, 50MP അൾട്രാ-വൈഡ് ലെൻസും കൊടുത്തേക്കും. 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിൽ നൽകാൻ സാധ്യതയുണ്ട്.
ഫോണിന് പിൻഭാഗത്ത് മുൻഗാമികളിലുണ്ടായിരുന്ന അതേ വൃത്താകൃതിയിലുള്ള ക്യാമറ യൂണിറ്റാണ് കൊടുക്കുക. എന്നാൽ ഇത്തവണ, പിക്ചർ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനും തിളക്കം കുറയ്ക്കുന്നതിനുമായി വിവോ ZEISS ലെൻസ് കോട്ടിങ് കൂടി വരുന്നുണ്ട്.
സോണിയുടെ പുതിയ LYT-828 സെൻസർ ഇതിൽ ഉപയോഗിക്കുമെന്നാണ് പറയുന്നത്. അൾട്രാ ഹൈ കൺവേർഷൻ ഗെയിൻ, വേഗതയേറിയ ഓട്ടോഫോക്കസിനായി ക്വാഡ് ഫേസ് ഡിറ്റക്ഷൻ പോലുള്ള ഫീച്ചറുകൾ ഇതിലുണ്ടാകും. സെൻസറിലെ ഹൈബ്രിഡ് ഫ്രെയിം HDR ടെക്നോളജിയുള്ളതാണ്.
സോണിയുടെ 1-ഇഞ്ച് LYT900 സെൻസറിനേക്കാൾ മികച്ച പെർഫോമൻസാണ് ഇങ്ങനെ ലഭിക്കുന്നത്. ഇനി എടുത്തുപറയേണ്ടത് 200 എംപി പിക്സലുള്ള പെരിസ്‌കോപ്പ് ക്യാമറയാണ്. ഫോണിലെ ടെലിഫോട്ടോ മാക്രോ ഫോട്ടോഗ്രാഫിയെ പിന്തുണയ്ക്കാനും, ക്ലോസ്-അപ്പ് ഷോട്ടുകൾക്കും ഇത് ഗുണം ചെയ്യും.
Also Read: 400W GOVO Soundbar സബ്‌വൂഫർ പകുതി വിലയ്ക്ക്, Dolby സൗണ്ടിൽ ഹോം തിയേറ്റർ എക്സ്പീരിയൻസ് ഓഫറിൽ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile