400W GOVO Soundbar സബ്‌വൂഫർ പകുതി വിലയ്ക്ക്, Dolby സൗണ്ടിൽ ഹോം തിയേറ്റർ എക്സ്പീരിയൻസ് ഓഫറിൽ!
GOVO GOSURROUND 975 എന്ന മോഡലിനാണ് വിലക്കിഴിവ്
ആമസോണിൽ 67 ശതമാനം ഡിസ്കൌണ്ടാണ് ഇപ്പോൾ ഗോവോ സൗണ്ട്ബാറിന് ലഭിക്കുന്നത്
ഹോം എന്റർടെയിൻമെന്റ് എക്സ്പീരിയൻസിന് ഏറ്റവും മികച്ച ഓഡിയോ സിസ്റ്റമാണിത്
400W GOVO Soundbar നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം. സൗണ്ട്ബാറിനൊപ്പം 6.5 ഇഞ്ചിന്റെ സബ്‌വൂഫറും പകുതി വിലയ്ക്ക് ആമസോണിൽ വിൽക്കുന്നു. ഹോം എന്റർടെയിൻമെന്റ് എക്സ്പീരിയൻസിന് ഏറ്റവും മികച്ച ഓഡിയോ സിസ്റ്റം നോക്കുന്നവർക്ക് ഗോവോ സൌണ്ട്ബാറാണ് ഉത്തമം.
SurveyGOVO Soundbar പകുതിയിലും താഴെ!
GOVO GOSURROUND 975 എന്ന മോഡലിനാണ് വിലക്കിഴിവ്. ഇതിന്റെ ഒറിജിനൽ വില 29,999 രൂപയാണ്. ആമസോണിൽ 67 ശതമാനം ഡിസ്കൌണ്ടാണ് ഇപ്പോൾ ഗോവോ സൗണ്ട്ബാറിന് ലഭിക്കുന്നത്.
ട്രൂലി ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള സൗണ്ട്ബാറിന്റെ ഇപ്പോഴത്തെ വില 9,999 രൂപയാണ്. യെസ് ബാങ്ക്, കാനറ, IDFC ഫസ്റ്റ് കാർഡുകൾക്ക് ഇളവ് ലഭിക്കുന്നു. 1000 രൂപ വരെ നിങ്ങൾക്ക് ആമസോണിൽ കിഴിവ് നേടാം.

GOVO GOSURROUND 975 സൗണ്ട്ബാർ: സ്പെസിഫിക്കേഷൻ
400W പീക്ക് ഔട്ട്പുട്ട് പവറും ട്രൂലി ഡോൾബി അറ്റ്മോസ് സപ്പോർട്ടും ഇതിനുണ്ട്. 2.1.2 ചാനൽ കോൺഫിഗറേഷനാണ് ഗോവോ ഗോസറൌണ്ട് 975 ഓഡിയോ സിസ്റ്റത്തിനുള്ളത്. രണ്ട് ഫ്രണ്ട്-ഫയറിംഗ് സ്പീക്കറുകളും രണ്ട് ടോപ്പ്-ഫയറിംഗ് സ്പീക്കറുകളും ചേർന്ന 3D ശബ്ദാനുഭവം ഇതിൽ ഉറപ്പിക്കാം.
സൌണ്ട്ബാറിനൊപ്പം ഗോവോ 6.5 ഇഞ്ച് സബ് വൂഫറും തരുന്നു. ശക്തവും ആഴത്തിലുള്ളതുമായ ബാസ് സൌണ്ട് ഉറപ്പാക്കാം. സിനിമകൾക്കും സംഗീതത്തിനും ഗെയിമുകൾക്കും ഇത് മികച്ചതാണ്.
പലതരത്തിലുള്ള ഡിവൈസുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ GOVO GOSURROUND സിസ്റ്റം സഹായിക്കും. ബ്ലൂടൂത്ത് 5.3 വേർഷനുള്ളതിനാൽ, വേഗതയേറിയതും സ്ഥിരതയുള്ളതുമായ വയർലെസ് കണക്ഷൻ ഇതിലുണ്ട്. HDMI (ARC), AUX, USB, ഒപ്റ്റിക്കൽ ഇൻപുട്ട് കണക്റ്റിവിറ്റിയും ഉൾപ്പെടുത്തിയിരിക്കുന്നു.
പ്ലാറ്റിനം ബ്ലാക്ക് നിറത്തിലുള്ള ഡിസൈനാണ് ഫോണിനുള്ളത്. ഒരു LED ഡിസ്പ്ലേയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. റിമോട്ട് കൺട്രോൾ വഴിയും സൗണ്ട്ബാറിന്റെ സെറ്റിങ്സ് മാറ്റം വരുത്താനാകും. ഓരോ പരിപാടിയ്ക്കും അനുസൃതമായി പ്രത്യേകം EQ മോഡുകളും GOVO ഓഡിയോ യൂണിറ്റിലുണ്ട്.
ഗോവോ സൌണ്ട്ബാറിന് സമാനമായി ബോട്ട്, JBL, സാംസങ് ബ്രാൻഡുകളുടെ ഓഡിയോ സിസ്റ്റവും ഉപയോഗിക്കാം. 5.1.2 ചാനൽ കോൺഫിഗറേഷനുകളുള്ള സാംസങ് HW-Q800C/D സൌണ്ട്ബാർ നിങ്ങൾക്ക് മികച്ച ചോയിസായിരിക്കും. ഗോവോയെക്കാൾ വില കൂടുതലാണെങ്കിലും, JBL-ന്റെ Bar സീരീസ് സൗണ്ട്ബാറുകളും മികച്ച ചോയിസ് തന്നെയാണ്. ഗോവോയുടെ മറ്റൊരു എതിരാളിയാണ് ബോട്ട് Aavante Bar 5500DA മോഡലുകൾ.
ബാസ്, ട്രെബിൾ, വോളിയം എന്നിവ നിയന്ത്രിക്കാനുള്ള റിമോട്ട് കൺട്രോൾ സപ്പോർട്ടുണ്ട്. 6.5 ഇഞ്ച് വലിപ്പമുള്ള സബ് വൂഫർ ഇതിലുണ്ട്. ഇതിൽ ഡിജിറ്റൽ സിഗ്നൽ പ്രോസസിങ് ഫീച്ചറുമുണ്ട്.
മികച്ച ത്രീഡി ശബ്ദം തരുന്ന GOVO GOSURROUND 975 സൌണ്ട്ബാർ സോണി ഉപകരണങ്ങൾക്ക് ഉത്തമ പോരാളിയാണ്. സറൗണ്ട് ശബ്ദവും, ഡോൾബി അറ്റ്മോസ് എക്സ്പീരിയൻസിനും ഗോവോ മികച്ചതാണ്. എന്നാൽ സോണി കൂടുതൽ വിശ്വസനീയമായ ബ്രാൻഡാണെന്ന് പറയാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile