Recreated Using AI
ക്യാമറയിൽ അത്യുഗ്രൻ പെർഫോമൻസ് ലഭിക്കുന്ന ഒരു സ്മാർട്ട് ഫോണാണോ അന്വേഷിക്കുന്നത്! എങ്കിൽ വിവോയുടെ കരുത്തൻ മോഡലുകളിലൊന്നായ vivo X200T വമ്പിച്ച ഇളവിൽ വാങ്ങാം. Zeiss ലെൻസുകളും അതിശയിപ്പിക്കുന്ന 50MP ട്രിപ്പിൾ ക്യാമറയുമുള്ള സ്മാർട്ട് ഫോണുകളാണിവ. ഒരു ഫ്ലാഗ്ഷിപ്പ് ഡിവൈസിന്റെ വലിപ്പവും ലുക്കുമുള്ള സ്മാർട്ട് ഫോണാണ് വിവോ എക്സ്200ടി. കരുത്തുറ്റ 6200 mAh ബാറ്ററിയും ഇതിനുണ്ട്. മികച്ച ഫോട്ടോഗ്രാഫിയും, അതിശയകരമായ ബാറ്ററിയും ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന പ്രീമിയം വിവോ 5ജി മോഡലാണിത്. സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഫ്ലിപ്കാർട്ട് ലിമിറ്റഡ് ടൈം ഓഫറും വിശദമായി അറിയാം.
ആമസോണിൽ നിലവിൽ വിവോ X200T ലഭ്യമല്ല. എന്നാൽ ഫ്ലിപ്കാർട്ടിൽ വിവോ ഫോണിന് മികച്ച ഇളവ് ഇപ്പോൾ ലഭ്യമാണ്. 79,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ബാങ്ക് ഓഫറുകളൊന്നും കൂടാതെ 20000 രൂപയോളം ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. 59,999 രൂപയ്ക്കാണ് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ലൈലാക്, ബ്ലാക്ക് നിറങ്ങളിലുള്ള 256 ജിബി ഇന്റേണൽ സ്റ്റോറേജും 12 ജിബി റാമുമുള്ള ഫോണുകൾക്ക് ഈ ഇളവ് ബാധകമാണ്.
ഓഫർ ഇവിടെ അവസാനിക്കുന്നില്ല. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 3000 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെ വിവോ എക്സ്200ടി സ്മാർട്ട് ഫോൺ 56999 രൂപയ്ക്ക് ലഭിക്കും. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. 41200 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഫ്ലിപ്കാർട്ട് പ്രീമിയം ഫോണിനായി അനുവദിച്ചിരിക്കുന്നത്. ഈ പ്രീമിയം വിവോ ഓഫർ വിട്ടുകളയാൻ താൽപ്പര്യമില്ലാത്തവർക്ക്, 12 മാസത്തേക്കുള്ള ഇഎംഐ കിഴിവും ലഭിക്കുന്നു. 5000 രൂപയുടെ ഇഎംഐ ഡീലാണ് ഫ്ലിപ്കാർട്ട് പരിമിതകാല ഡീലിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: Airtel 219 vs 199: ഒരേ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗും; ലാഭം ഏത്?
1.5K റെസല്യൂഷനുള്ള ഡിസ്പ്ലേയും, 50എംപിയുടെ മൂന്ന് റിയർ ക്യാമറയും കരുത്തൻ ബാറ്ററിയുമുള്ള ഫോണാണിത്. വിവോ എക്സ്200ടി 5ജിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.