Airtel 219 vs 199: ഒരേ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗും; ലാഭം ഏത്?

Airtel 219 vs 199: ഒരേ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗും; ലാഭം ഏത്?

ബജറ്റ് വിലയിൽ റീചാർജ് നോക്കുന്ന വരിക്കാർക്ക് ഇതാ ഒരേ വാലിഡിറ്റിയുള്ള രണ്ട് കിടിലൻ പ്ലാനുകൾ! വെറും 20 രൂപയുടെ മാത്രം വ്യത്യാസമുള്ള 199, 219 രൂപ വിലയുള്ള Airtel Recharge പ്ലാനുകളെ കുറിച്ച് നിങ്ങൾക്കറിയാമോ? വാലിഡിറ്റിയും വോയിസ് കോളുകളും സാമ്യമായതിനാൽ, ഒറ്റനോട്ടത്തിൽ ഒരുപോലെ തോന്നിയേക്കും. എന്നാൽ ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർ, പ്ലാൻ വാങ്ങുന്നതിന് മുമ്പ് വളരെ ശ്രദ്ധാപൂർവ്വം ഇതിലൊന്ന് തെരഞ്ഞെടുക്കുന്നതാണ് ബുദ്ധി.

Digit.in Survey
✅ Thank you for completing the survey!

അൺലിമിറ്റഡ് ലോക്കൽ-എസ്ടിഡി കോളിംഗും ഡാറ്റയും എസ്എംഎസ്സും രണ്ട് പ്ലാനുകളിലുമുണ്ട്. ഒപ്പം എയർടെലിന്റെ വക കോംപ്ലിമെന്ററി ഓഫറുകൾ കൂടി ഇതിൽ ചേരുന്നു. എന്നാൽ 199 രൂപയുടെ റീചാർജിനേക്കാൾ 20 രൂപ അധികം നൽകുമ്പോൾ എന്ത് ഓഫറാണ് അധികം ലഭിക്കുന്നത്! പോക്കറ്റ് ഫ്രണ്ട്ലി റീചാർജ് നോക്കുന്നവർ, ആവശ്യങ്ങൾക്കനുസരിച്ചുള്ള മികച്ച പ്ലാനിനായി ഇവ രണ്ടും താരതമ്യം ചെയ്ത ശേഷം തെരഞ്ഞെടുക്കാവുന്നതാണ്. എയർടെലിന്റെ 199 രൂപ പ്ലാൻ, 219 രൂപ പ്ലാനിന്റെ വിശേഷങ്ങൾ അറിയാം.

Airtel 199 Plan Benefits

199 രൂപയുടെ പ്ലാനിലും 28 ദിവസമാണ് കാലാവധി. ഇതിൽ വോയിസ് കോളിങ്, എസ്എംഎസ്, ഡാറ്റ ഓഫറുകളാണ് അനുവദിച്ചിരിക്കുന്നത്. സൗജന്യ ഹലോ ട്യൂണുകളും ഫ്രീ വിങ്ക് മ്യൂസിക് ആക്സസും പ്ലാനിലുണ്ട്. 12 മാസത്തേക്ക് അഡോബ് എക്സ്പ്രെസ് സബ്സ്ക്രിപ്ഷനും എയർടെൽ തരുന്നു. എയർടെൽ എക്സ്ട്രീ പ്ലേയിലൂടെ പല തരത്തിലുള്ള ഒടിടി ആക്സസും സ്വകാര്യ ടെലികോം ഓഫർ ചെയ്യുന്നു.

പ്ലാനിലെ ബേസിക് ആനുകൂല്യങ്ങൾ താഴെ കൊടുക്കുന്നു.

  • കോളിംഗ്: ലോക്കൽ, എസ്ടിഡി കോളുകൾ അൺലിമിറ്റഡ്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ഫ്രീ കോളിങ്.
  • ഡാറ്റ: മൊത്തം കാലാവധിയിലേക്ക് ആകെ 2GB ഡാറ്റ.
  • എസ്എംഎസ്: ആകെ 300 SMS മൊത്തം കാലാവധിയിലേക്ക്.
  • വാലിഡിറ്റി: 28 ദിവസം.
Airtel Cheapest Plan under Rs 200 offer unlimited calls data
Airtel Cheapest Plan under Rs 200 offer unlimited calls data

Airtel 219 Plan Benefits

28 ദിവസത്തെ കാലാവധി തന്നെയുള്ള പ്രീ പെയ്ഡ് പ്ലാനാണിത്. എയർടെല്ലിന്റെ 219 രൂപ പ്ലാനിൽ സൗജന്യ ഹലോ ട്യൂണുകളും, ഫ്രീ വിങ്ക് മ്യൂസിക്കും, അപ്പോളോ 24|7 സർക്കിൾ ആക്സസും ഇതിലുണ്ട്.

ഈ പ്ലാനിലും ഭാരതി എയർടെൽ 12 മാസത്തേക്ക് അഡോബ് എക്സ്പ്രസ് ഓഫർ ചെയ്യുന്നു. എയർടെൽ എക്സ്ട്രീ പ്ലേ ഒടിടി ആക്സസും എയർടെൽ 219 രൂപ പാക്കേജിലുണ്ട്.

  • കോളിങ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ, ലോക്കൽ, എസ്ടിഡി കോളുകൾ ആസ്വദിക്കാം.
  • ഡാറ്റ: വാലിഡിറ്റിയിലുടനീളം 3ജിബി ഡാറ്റ. ഇത് പ്രതിദിന ക്വാട്ടയല്ല.
  • എസ്എംഎസ്: ദിവസേന 100 SMS സൗജന്യമായി ലഭിക്കും.
  • വാലിഡിറ്റി (Validity): 28 ദിവസം.

Also Read: വെക്കേഷന് വീട്ടിൽ ഹോം തിയേറ്റർ! 65 ഇഞ്ച് Mini LED QLED TV കൾ ആമസോണിൽ പകുതി വിലയ്ക്ക്

Airtel-Rs-219-Prepaid.jpg
Airtel-Rs-219-Prepaid.jpg

ഏത് പ്ലാനാണ് ലാഭം?

199 രൂപയുടെയും 219 രൂപയുടെയും പ്ലാനിലെ പ്രധാന വ്യത്യാസം ഡാറ്റയാണ്. 1 ജിബി അധികമായി 219 രൂപ പ്ലാനിൽ ലഭിക്കുന്നു. എയർടെൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും, ബേസിക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കും 199 രൂപ പ്ലാൻ മികച്ചതാകുന്നു. കാരണം ഡാറ്റ കുറവാണ്, അതുപോലെ 20 രൂപ റീചാർജിൽ ലാഭിക്കാം.

ഇനി പ്രതിദിന ഡാറ്റ, 28 ദിവസം കാലാവധിയിൽ വേണമെങ്കിൽ 299 രൂപയ്ക്കും റീചാർജ് ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile