ആമസോണിനേക്കാൾ ലാഭത്തിൽ Samsung S25 Ultra ഫ്ലിപ്കാർട്ടിൽ, 5000 രൂപ ബോണസ് ഓഫറും!

അത്യാധുനിക ഫ്ലാഗ്ഷിപ്പ് ഫോണായ Samsung S25 Ultra 5G സ്വന്തമാക്കാൻ സുവർണാവസരം! കരുത്തും പ്രീമിയം ലുക്കും നൽകുന്ന ടൈറ്റാനിയം ബോഡിയിൽ നിർമിച്ച സാംസങ് എസ്25 അൾട്രാ ഫോണിന് ഫ്ലിപ്കാർട്ടിൽ വിലക്കിഴിവ് പ്രഖ്യാപിച്ചു. 8K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണിന് ആമസോണിനേക്കാൾ ഗംഭീര ഇളവ് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. 5000 രൂപയുടെ പ്രത്യേക ഓഫർ ബാങ്ക് കാർഡുകളിലൂടെയും സ്വന്തമാക്കാം. ഇഎംഐയിലും ആകർഷകമായ എക്സ്ചേഞ്ച് ഓഫറും സാംസങ് ഗാലക്സി എസ്25 അൾട്രാ വാങ്ങിക്കാം. മികച്ച ക്യാമറയും അതിവേഗ പ്രൊസസറുമുള്ള ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഫ്ലിപ്കാർട്ടിലെ ഓഫറും ഗാലക്സി എസ്25 അൾട്രായുടെ സവിശേഷതകളും വിശദമായി അറിയാം.

Samsung Galaxy S25 Ultra 5G: Flipkart Offer

1,29,987 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ ഫോണിന് 38,039 രൂപയുടെ നേരിട്ടുള്ള കിഴിവിലൂടെ സാംസങ് 5ജി 91,948 രൂപയ്ക്ക് വാങ്ങിക്കാം. അതേ സമയം ഹാൻഡ്സെറ്റ് 96,999 രൂപയ്ക്കാണ് ആമസോണിൽ വിൽക്കുന്നത്. അതിനാൽ ആമസോണിനേക്കാൾ 5000 രൂപയുടെ നേരിട്ടുള്ള അധിക ഇളവ് ഫ്ലിപ്കാർട്ട് നൽകുന്നു.

എച്ച്ഡിഎഫ്സി, എസ്ബിഐ കാർഡുകളിലൂടെ 5000 രൂപ ഇളവും 4000 രൂപ ഇളവും ലഭ്യമാണ്. ഇങ്ങനെ സാംസങ് എസ്25 അൾട്രാ 5ജി 86,948 രൂപയ്ക്ക് സ്വന്തമാക്കാം. 64500 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 6 മാസത്തേക്കുള്ള 15175 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

Also Read: റീചാർജ് ടെൻഷൻ വേണ്ട! 90 ദിവസത്തേക്ക് 200GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും Jio വമ്പൻ പ്ലാൻ

Samsung S25 Ultra 5G: സവിശേഷതകൾ

6.9 ഇഞ്ച് QHD+ Dynamic AMOLED 2X ഡിസ്‌പ്ലേയുള്ള ഫോണിൽ 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയുണ്ട്. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, AI അധിഷ്ഠിത ടാസ്കുകൾക്ക് മികച്ച പെർഫോമൻസ് നൽകുന്നതിനായി ഏറ്റവും വേഗതയേറിയ പ്രൊസസറായി കണക്കാക്കുന്ന Snapdragon 8 Elite കൊടുത്തിരിക്കുന്നു. ഇത് 12GB വരെ റാമും 1TB വരെ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.

സാംസങ് ഗാലക്സി S25 അൾട്രായിൽ 200MP മെയിൻ സെൻസറാണുള്ളത്. 50MP അൾട്രാ-വൈഡ് ലെൻസും 5x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന 50MP ടെലിഫോട്ടോ ലെൻസും 3x സൂമിന്റെ 10MP ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. ഫോണിന് മുൻവശത്തുള്ളത് 12MP-യുടെ ഫ്രണ്ട് ക്യാമറയാണ്. സിനിമ നിലവാരത്തിൽ 8കെ വീഡിയോ റെക്കോഡിങ് സ്മാർട്ട് ഫോണിനുണ്ട്.

ഈ സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയുണ്ട്. ഇത് ഒരു ദിവസം മുഴുവൻ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ശേഷിയുള്ള ബാറ്ററിയാണ്. അതിവേഗം ചാർജിങ് കപ്പാസിറ്റി ലഭിക്കുന്ന 45W ഫാസ്റ്റ് ചാർജിങ്ങും ഫോണിനുണ്ട്.

നോട്ടുകൾ എഴുതാനും ചിത്രങ്ങൾ വരയ്ക്കാനും ഫോട്ടോകൾ എളുപ്പത്തിൽ എഡിറ്റ് ചെയ്യാനും സാംസങ് ഗാലക്സി എസ്25 അൾട്രായിൽ എസ് പെൻ സപ്പോർട്ടുമുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :