Vivo X200 FE: 6500mAh പവറിൽ പ്രീമിയം വിവോ 5ജി ലോഞ്ച് എന്ന്? കാത്തിരിക്കാവുന്ന അടിപൊളി ഫീച്ചറുകൾ…
ജൂലൈ 14-ന് ഈ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്
വിവോയുടെ X Fold5 എന്ന മടക്കാവുന്ന ഫോണിനൊപ്പമാണ് കോംപാക്റ്റ് ഫോണും അവതരിപ്പിക്കുന്നത്
6,500 mAh ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്
Vivo X200 FE: വിവോയുടെ പ്രീമിയം ഹാൻഡ്സെറ്റ് വിവോ 5ജി വരുന്നു. നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ജൂലൈ മൂന്നാം വാരത്തിൽ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ്. വിവോയുടെ X Fold5 എന്ന മടക്കാവുന്ന ഫോണിനൊപ്പമാണ് കോംപാക്റ്റ് ഫോണും അവതരിപ്പിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത് ജൂൺ 14-ന് ഫോൺ ലോഞ്ച് ചെയ്യുമെന്നാണ്.
SurveyVivo X200 FE: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
7.99mm കനമുള്ള സ്മാർട്ഫോണായിരിക്കും വിവോ X200 FE എന്നാണ് റിപ്പോർട്ടുകൾ. കോംപാക്റ്റ് ഡിസൈനിൽ അവതരിപ്പിച്ച ഹാൻഡ്സെറ്റിലെ ഡിസ്പ്ലേയ്ക്ക് 120hz റിഫ്രഷ് റേറ്റുണ്ടായിരിക്കും. ഇതിൽ 6.31 ഇഞ്ച് AMOLED പാനലായിരിക്കും നൽകുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റായിരിക്കും വിവോ X200 FE-യിലുണ്ടാകുക. ഇതിൽ 12GB റാമും 256GB സ്റ്റോറേജും കമ്പനി ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 6,500 mAh ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. വരാനിരിക്കുന്ന പ്രീമിയം സെറ്റിൽ പവർഫുൾ ബാറ്ററി പ്രതീക്ഷിക്കാം. നിങ്ങൾ യൂട്യൂബിൽ നിരന്തരമായി വീഡിയോ കാണുന്നെങ്കിലും 25.44 മണിക്കൂർ വരെ ചാർജ് നിലനിൽക്കും. വിവോ 5ജി 90W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഈ വിവോ സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ ഉൾപ്പെടുത്തുമെന്നാണ് സൂചന. 50MP മെയിൻ സെൻസറും, 50MP ടെലിഫോട്ടോ സെൻസറും, 8MP അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ടായിരിക്കും. ZEISS ഒപ്റ്റിക്സ് പിന്തുണയ്ക്കുന്ന ഓറ ലൈറ്റും ഇതിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഡ്യൂറബിലിറ്റിയിലും വിവോ X200 എഫ്ഇ മികച്ച ഹാൻഡ്സെറ്റായിരിക്കും. IP68+IP69 റേറ്റിങ്ങുള്ള ഫോണാണ് വിവോ X200 FE. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും സ്മാർട്ഫോണിലുണ്ടാകും. USB ടൈപ്പ്-C ഓഡിയോ സപ്പോർട്ട് ഈ ഫോണിൽ പ്രതീക്ഷിക്കാം. സ്റ്റീരിയോ സ്പീക്കറുകളെ പിന്തുണയ്ക്കുന്ന ഹാൻഡ്സെറ്റായിരിക്കും ഇത്.
5G SA/NSA, ഡ്യുവൽ 4G VoLTE കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിനുണ്ടാകും. വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, GPS പോലുള്ള കണക്റ്റിവിറ്റി സപ്പോർട്ടും വിവോയുടെ ഈ പ്രീമിയം സെറ്റിൽ പ്രതീക്ഷിക്കാം.
വിവോ 5ജി ഫോണിന്റെ വില എത്രയാകും?
ഫോണിന്റെ വിലയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ വിവോ X200 FE ഏകദേശം 55,000 രൂപ റേഞ്ചിലായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ. ഫ്ലിപ്കാർട്ട് വഴിയും വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയുമായിരിക്കും സ്മാർട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.
Also Read: Airtel ഫ്രീ JioHotstar, അൺലിമിറ്റഡ് കോളിങ്, Unlimited 5G ബണ്ടിൽ ചെയ്ത Jio പാക്കേജ്…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile