ആമസോണിൽ സ്റ്റോക്കില്ല! ഫ്ലിപ്കാർട്ടിൽ Zeiss ടി കോട്ടിങ് Vivo X200 5G ഫോണിന് വില കുറഞ്ഞു

പവർ സ്റ്റാർ, ക്യാമറ കിംഗ് വിവോ എക്സ്300 അൾട്രായുടെ ലോഞ്ചിന് പിന്നാലെ Vivo X200 5G ഫോണിന് വില കുറച്ചു. ക്യാമറ പ്രേമികളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണിന് ആമസോണിൽ സ്റ്റോക്കില്ല. എന്നാൽ ഫ്ലിപ്കാർട്ടിൽ 9000 രൂപയോളം ഇൻസ്റ്റന്റ് ഇളവും, 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ചേർത്ത് ഫോൺ വിൽക്കുന്നു.

50MP ട്രിപ്പിൾ റിയർ ക്യാമറയും കരുത്തുറ്റ പ്രോസസറുമുള്ള ഫോണാണിത്. അമോലെഡ് സ്ക്രീനും, മികച്ച ഫോട്ടോഗ്രാഫിയും, രണ്ട് ദിവസം വരെ ബാറ്ററി ലൈഫും ഈ വിവോ ഫോണിനുണ്ട്. സ്റ്റോക്ക് അവസാനിക്കുന്നതിന് മുൻപ് തന്നെ ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ, ലാഭത്തിൽ വിവോ എക്സ്200 5ജി വാങ്ങിക്കാം. ഫോണിന്റെ കൃത്യമായ വില വിവരങ്ങളും, ഓഫറുകളും, വിവോ ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.

Vivo X200 5G Price Deal Flipkart

256 GB ഇന്റേണൽ സ്റ്റോറേജും, 12 GB റാമുമുള്ള വിവോ സ്മാർട്ട് ഫോണിനാണ് കിഴിവ്. 74,999 രൂപയ്ക്കാണ് വിവോ പ്രീമിയം ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ 15 ശതമാനം ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. 9000 രൂപ വില കുറച്ച്, 63999 രൂപയ്ക്ക് വിവോ എക്സ്200 5ജി ഇപ്പോൾ ലഭ്യമാണ്.

Also Read: ദാ എത്തി, 6500 mAh ബാറ്ററിയും ZEISS ക്യാമറയുമായി Vivo X300 FE!

ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 3200 രൂപയുടെ ബാങ്ക് കിഴിവും സ്വന്തമാക്കാം. ഇങ്ങനെ 60000 രൂപ റേഞ്ചിൽ വിവോ എക്സ്200 5ജി വാങ്ങിക്കാവുന്നതാണ്. 3000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. ഫ്ലിപ്കാർട്ടിലെ ഈ ഓഫറിലൂടെ പഴയ സ്മാർട്ട് ഫോൺ മാറ്റി വാങ്ങുമ്പോൾ, 607999 രൂപയ്ക്ക് വാങ്ങാം. 36 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഡീലും വിവോ എക്സ്200 5ജിയ്ക്ക് ലഭ്യമാണ്. ഇങ്ങനെ 2251 രൂപയ്ക്ക് ഇഎംഐയിലൂടെയും ട്രിപ്പിൾ ക്യാമറ വിവോ ടോപ് സ്മാർട്ട് ഫോൺ സ്വന്തമാക്കാം.

വിവോ എക്സ്200 5ജി സവിശേഷതകൾ

Zeiss T കോട്ടിങ് ക്യാമറ സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണിത്. 5800mAh സെമി സോളിഡ് സ്റ്റേറ്റ് ബാറ്ററിയാണ് വിവോ എക്സ്200 5ജിയിൽ നൽകിയിട്ടുള്ളത്. എഐ നോട്ട് അസിസ്റ്റ് , ലൈവ് കോൾ ട്രാൻസ്ലേഷൻ പോലുള്ള എഐ സപ്പോർട്ടും ഈ വിവോ ഫോണിലുണ്ട്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

Vivo X200 5G
  1. ഡിസ്‌പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് AMOLED സ്‌ക്രീനാണ് വിവോ എക്സ്200 5ജി മോഡലിലുള്ളത്. ഇതിൽ 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുള്ള സ്ക്രീനാണ് കൊടുത്തിരിക്കുന്നത്.
  2. പ്രോസസർ: മൾട്ടി ടാസ്കിങ്ങിനും ഹെവി ടാസ്കുകൾക്കും മികവുറ്റ പെർഫോമൻസ് തരുന്ന, മീഡിയാടെക്കിന്റെ ഡൈമെൻസിറ്റി 9400 ചിപ്പാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
  3. ബാറ്ററി: ദീർഘനേരം നിൽക്കുന്ന 5800mAh സെമി സോളിഡ് സ്റ്റേറ്റ് ബാറ്ററിയാണ് ഫോണിലുള്ളത്.
  4. ചാർജിംഗ്: 90 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ വിവോ എക്സ്200 5ജി പിന്തുണയ്ക്കുന്നു.
  5. പിൻ ക്യാമറ: ട്രിപ്പിൾ 50 മെഗാപിക്സൽ ക്യാമറയാണ് വിവോ എക്സ്200 5ജിയിലുള്ളത്. എന്നുവച്ചാൽ ഫോണിലെ പ്രൈമറി, പെരിസ്‌കോപ്പ്, അൾട്രാവൈഡ് ക്യാമറകളെല്ലാം 50MP റെസല്യൂഷനുള്ള സെൻസറുകളാണ്.
  6. സെൽഫി ക്യാമറ: ഹൈ ക്വാളിറ്റി ഇമേജുകൾക്കായി വിവോ ഫോണിൽ 32MP സെൽഫി ക്യാമറ കൊടുത്തിരിക്കുന്നു.
  7. ഡ്യൂറബിലിറ്റി: ഈ വിവോ എക്സ്200 5ജിയിൽ IP69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് കപ്പാസിറ്റിയാണുള്ളത്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :