ദാ എത്തി, 6500 mAh ബാറ്ററിയും ZEISS ക്യാമറയുമായി Vivo X300 FE!

ദാ എത്തി, 6500 mAh ബാറ്ററിയും ZEISS ക്യാമറയുമായി Vivo X300 FE!

മിഡ്-പ്രീമിയം സെഗ്‌മെന്റിൽ ഒരു പുതിയ ബെഞ്ച്മാർക്ക് കുറിച്ച് Vivo X300 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അൾട്രാ സീരീസിനോട് കിടപിടിക്കുന്ന പ്രകടനവും അഡ്വാൻസ്ഡ് ക്യാമറ സിസ്റ്റവുമാണ് ഫോണിനുള്ളത്. വിവോ എക്സ്300 ഫാൻ എഡിഷൻ X300 മോഡലിലെ സ്റ്റാൻഡേർഡ് മോഡലിന് താഴെയുള്ള ഫോണായി കണക്കാക്കാം. ഫോട്ടോഗ്രാഫി കിറ്റുമായാണ് വിവോ പ്രീമിയം ഫോൺ അവതരിപ്പിച്ചത്. അടുത്തിടെ വന്ന പിക്സൽ ഫോണുളെയും ഐഫോൺ എയറിനെയും പോലെ തോന്നിപ്പിക്കുന്ന ഡിസൈനാണ് വിവോ എക്സ്300 എഫ്ഇയിലുള്ളത്. വിവോ എക്സ്300 അൾട്രായുടെ ഫീച്ചറുകളും വിലയും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo X300 FE Price India

വിവോ എക്സ് 300 എഫ്ഇ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്.

  • 12GB + 256GB: 79,999 രൂപ
  • 12GB + 512GB: 89,999 രൂപ

അർബൻ ഒലിവ്, ലിലാക് പർപ്പിൾ, നോയർ ബ്ലാക്ക് എന്നീ മൂന്ന് കളറുകളിലാണ് സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ചത്. മെയ് 14 മുതൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഓൺലൈൻ സ്റ്റോറുകളിലും വിവോ ഫാൻ എഡിഷൻ ലഭ്യമാകും.

ടെലിഫോട്ടോ എക്സ്റ്റെൻഡർ ജെൻ 2 എന്ന ഫോക്കൽ ലെങ്ത് കൂട്ടാൻ ഉപയോഗിക്കുന്ന ആക്സസറിയ്ക്ക് 15,999 രൂപയാണ് വില. കേസും മൗണ്ടിംഗ് ആക്സസറിയും ഉൾപ്പെടുന്ന ആക്സസറീസ് കിറ്റിന് 3,999 രൂപയുമാകുന്നു. ഫോണും (256ജിബി) ഇവയും ചേർത്ത് വില 99,997 രൂപയാകുന്നു. എന്നാൽ ലോഞ്ച് ഓഫറിലൂടെ ആക്സസറീസ് കിറ്റ് ഫ്രീയായി കിട്ടും. എന്നുവച്ചാൽ വിവോ X300 FE ഫോണും കിറ്റും 95,997 രൂപയ്ക്ക് ലഭിക്കുന്നതാണ്. സ്മാർട്ട് ഫോണുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചു.

Also Read: പവറിൽ നിർത്താതെയോടാൻ 6500mAh ബാറ്ററി! Motorola പുതുപുത്തൻ ഫോൺ ഈ മാസം

വിവോ എക്സ്300 എഫ്ഇ സവിശേഷതകൾ

സാംസങ് ഗാലക്സി എസ്26 സീരീസിലെ ഫാൻ എഡിഷന് എതിരാളിയാണ് വിവോ എക്സ്300 FE. 50 എംപി ടെലിഫോട്ടോ ക്യാമറ, Zeiss സപ്പോർട്ടുള്ള ഫോണാണിത്. ഈ വിവോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  • ഡിസ്പ്ലേ: വിവോ X300 FE 6.31 ഇഞ്ച് AMOLED പാനലിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് 2640 x 1216 റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഫോണിന് HDR10+, Netflix HDR സപ്പോർട്ടുണ്ട്.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
  • ക്യാമറ: സീസ് സപ്പോർട്ട് അൾട്രാ ഫോണുകളിലെ പോലെ വിവോ എക്സ്300 എഫ്ഇയിലുമുണ്ട്. ഗൂഗിൾ പിക്സൽ 10 ഫോണുകളുടെ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രഫിയോട് മത്സരിക്കാൻ Zeiss ഒപ്റ്റിക്സിന് സാധിക്കും. ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറയിൽ 50MP മെയിൻ സെൻസറുണ്ട്. ഇതിൽ OIS പിന്തുണയ്ക്കുന്ന, Sony IMX921 സെൻസറാണുള്ളത്. OIS സപ്പോർട്ടുള്ള 50MP Sony IMX882 സെൻസർ ടെലിഫോട്ടോ ക്യാമറയായി ഉപയോഗിച്ചിരിക്കുന്നു. OmniVision OV08F10 സെൻസറുള്ള 8MP വൈഡ്-ആംഗിൾ ക്യാമറയും പിൻ ക്യാമറ യൂണിറ്റിൽ ചേരുന്നു. പോർട്രെയിറ്റ്, സ്ട്രീറ്റ് ഫോട്ടോഗ്രാഫി സപ്പോർട്ട് ഈ വിവോ ഫോണിലുമുണ്ട്. എഐ ഇറേസ്, എഐ പോർട്രെയിറ്റ് എൻഹാൻസ്മെന്റ് സപ്പോർട്ടുകളും ക്യാമറ സിസ്റ്റത്തിലൂടെ ലഭിക്കുന്നു.
  • ഫ്രണ്ട് ക്യാമറ: സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഓട്ടോഫോക്കസ് സെൽഫി ക്യാമറയുമുണ്ട്.
  • പ്രോസസർ: പെർഫോമൻസിന്റെ കാര്യത്തിൽ വൺപ്ലസ് 14 പ്രോയുമായി കിടപിടിക്കുന്ന ഫോണാണിത്. 12GB LPDDR5X അൾട്രാ റാമും 512GB വരെ UFS 4.1 സ്റ്റോറേജും ജോഡിയാക്കിയിരിക്കുന്നു. അഡ്രിനോ 829 GPU ഉള്ള ഫോണിൽ, സ്നാപ്ഡ്രാഗൺ 8 Gen 5 പ്രൊസസറാണ് പെർഫോമൻസ് കൊടുക്കുന്നത്.
  • ബാറ്ററി: 6,500 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 90W വയർഡ് ഫ്ലാഷ് ചാർജും 40W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile