വിവോ ആരാധകർക്കായി അടുത്ത സ്റ്റാർ! ZEISS ക്യാമറയും 7200 mAh ബാറ്ററിയുമായി Vivo V80 ഉടനെത്തും

സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന Vivo V80 ഉടൻ ലോഞ്ച് ചെയ്യും. പ്രീമിയം ഡിസൈനിൽ ഒരു ഫോൺ ആരാധകൻ കാത്തിരിക്കുന്ന എല്ലാ ഫീച്ചറുകളുമായാണ് ഈ മോഡൽ ഇന്ത്യയിൽ പ്രവേശിക്കുന്നത്. പിൻവശത്തെ മൂന്ന് ക്യാമറകളിലും ZEISS സപ്പോർട്ടുണ്ട്. മുൻവശത്തെ ക്യാമറയിലും ZEISS ലെൻസ് ഉപയോഗിക്കും. സ്റ്റൈലിഷ് വിവോ വി80 ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. മികച്ച ദൃശ്യാനുഭവം ഉറപ്പുനൽകുന്ന 144Hz 1.5K OLED ഡിസ്‌പ്ലേ ഇതിനുണ്ടാകും.

7200 mAh എന്ന ഭീമൻ ബാറ്ററിയും ഈ വിവോ ഹാൻഡ്സെറ്റിൽ ലഭിച്ചേക്കും. പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർ ഇനി കുറച്ചു ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതി. കാരണം ഇതിൽ നിങ്ങൾക്ക് മികച്ച ക്യാമറ ഫീച്ചറുകളും ബാറ്ററി ലൈഫും ഉറപ്പിക്കാം. വിവോ വി80 ഫോണിന്റെ ലോഞ്ച് തീയതിയും പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഏകദേശ വിലയും അറിയാം.

Vivo V80 Launch India

ഫോണിന്റെ ടീസറുകൾക്ക് പിന്നാലെ ലോഞ്ച് തീയതിയും പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 6 ന് ഉച്ചയ്ക്ക് 12 മണിക്ക് ലോഞ്ച് ചെയ്യും. കമ്പനിയുടെ വി സീരീസ് നിരയിലെ ഈ പുതിയ മോഡലിൽ മെച്ചപ്പെട്ട ക്യാമറ, മികച്ച ഡിസ്‌പ്ലേ, കൂടുതൽ ബാറ്ററി ശേഷി, പുതിയ സോഫ്റ്റ്‌വെയർ എനനിവയെല്ലാം അവതരിപ്പിച്ചേക്കും. 47,999 രൂപയായിരിക്കും ഫോണിന്റെ ഏകദേശ വിലയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സൺറൈസ് ആന്തം, ഹൊറൈസൺ ബ്ലൂ, സ്റ്റെല്ലാർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളറുകളിൽ വിവോ വി80 അവതരിപ്പിക്കും.

Vivo V80 Expected Camera

ZEISS ഒപ്റ്റിക്സുമായി സഹകരിച്ചുള്ള ക്യാമറ സിസ്റ്റമാണ് വിവോ വി80 ഫോണിലുണ്ടാകുക. ഇതിൽ ZEISS സപ്പോർട്ടുള്ള 50MP Sony LYTIA 700V പ്രൈമറി സെൻസറും 50 MP ZEISS നൈറ്റ് ടെലിഫോട്ടോ ക്യാമറയും ZEISS അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും നൽകിയേക്കും. ഫോണിന് മുൻഭാഗത്ത് 92° വൈഡ്-ആംഗിൾ ഫീൽഡ് ഓഫ് വ്യൂവും ഓട്ടോഫോക്കസും ഉള്ള 50 MP ZEISS ഗ്രൂപ്പ് സെൽഫി ക്യാമറയും വിവോ വി80 ഫോണിൽ കൊടുത്തേക്കും.

Also Read: 3 ലക്ഷം രൂപയുടെ iPhone Duo വേണോ? അതോ വീട്ടിലേക്ക് കാര്യമായി എന്തെങ്കിലും വാങ്ങണോ?

വീഡിയോഗ്രാഫിയിൽ 4K സിനിമാറ്റിക് സപ്പോർട്ട് ലഭിക്കും. ഇത് 60 fps-ൽ 4K റെക്കോർഡിംഗും പിന്തുണയ്ക്കുന്നു.

വിവോ വി80 പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

വിവോ വി80 ഫോണിന് മുൻഭാഗത്ത് 6.59 ഇഞ്ച് വലിപ്പമുള്ള 1.5K OLED ഡിസ്‌പ്ലേയാണുള്ളത്. ഇത് 144 Hz വരെ റിഫ്രഷ് റേറ്റും 5000 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ്സും വിവോ ഹാൻഡ്സെറ്റിലുണ്ടായേക്കും. 1.25 mm ബെസലിലാണ് ഡിസ്‌പ്ലേ പാനൽ നിർമിക്കുന്നത്.

വി സീരീസ് ഫോണുകളിൽ കരുത്തുറ്റ 7,200 mAh ബാറ്ററിയാകും ഉൾപ്പെടുത്തുക. തുടർച്ചയായി 14 മണിക്കൂർ വരെ നാവിഗേഷനും 39.5 മണിക്കൂർ വരെ ലോക്കൽ വീഡിയോ പ്ലേബാക്കും ഇതിന് ലഭിക്കും. 90W ഫ്ലാഷ് ചാർജ് പിന്തുണയ്ക്കുന്ന ഫോണാകുമിത്. ഫാസ്റ്റ് ചാർജിംഗ് മോഡ് ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ബാറ്ററി 50% വരെ ചാർജ് ചെയ്യാനും വിവോ വി80 മോഡലിന് സാധിക്കും.

വിവോ വി80 സീരീസിൽ OriginOS 7 സോഫ്റ്റ്‌വെയർ ഒപ്റ്റിമൈസേഷനുകളും യുഐ അപ്ഗ്രേഡുകളും പ്രതീക്ഷിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :