മികച്ച Samsung Phones 30000 രൂപയ്ക്ക് താഴെ!ക്യാമറയിലെ ജഗജില്ലികൾ നിങ്ങളുടെ ബജറ്റിൽ…
30,000 രൂപയിൽ താഴെ വിലയാകുന്ന സാംസങ് ഫോണുകൾ ഏതൊക്കെയെന്ന് അറിയാമോ?
ഫോട്ടോഗ്രാഫിയിൽ മികവ് പുലർത്തുന്ന ഹാൻഡ്സെറ്റുകളാണ് സാംസങ്ങിൽ നിന്നുള്ളവ
ഗാലക്സി M56 5G, എ55 ഉൾപ്പെടെയുള്ള ഫോണുകൾ ലിസ്റ്റിലുണ്ട്
Best Samsung Phones: ഫോട്ടോഗ്രാഫിയിൽ മികവ് പുലർത്തുന്ന ഹാൻഡ്സെറ്റുകളാണ് സാംസങ്ങിൽ നിന്നുള്ളവ. ഇന്ത്യൻ വിപണിയിൽ, 30,000 രൂപയിൽ താഴെ വിലയാകുന്ന സാംസങ് ഫോണുകൾ ഏതൊക്കെയെന്ന് അറിയാമോ? മികച്ച പെർഫോമൻസും ക്യാമറയിൽ പുലികളുമായ സാംസങ് സെറ്റുകൾ പരിചയപ്പെടാം.
Survey30000 രൂപയിൽ താഴെ
സാംസങ് ഗാലക്സി M56 5G: 50MP OIS ട്രിപ്പിൾ റിയർ ക്യാമറയും, 12MP സെൽഫി ക്യാമറയുമുള്ള ഫോണാണിത്. 45 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 5000 mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിട്ടുള്ളത്. 27,998 രൂപയാണ് ഗാലക്സി എം56 5ജിയുടെ വില.

സാംസങ് ഗാലക്സി A26 5G: 6.7 ഇഞ്ച് FHD+ 120Hz Super AMOLED ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിൽ എക്സിനോസ് 1380 പ്രോസസറും ഉണ്ട്. 50MP OIS ട്രിപ്പിൾ റിയർ ക്യാമറയും 13MP സെൽഫി ക്യാമറയും സാംസങ് ഗാലക്സി A26 5ജിയിലുണ്ട്. 5000mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജിംഗും ഇതിനുണ്ട്.
സാംസങ് ഗാലക്സി A55 5G: A-സീരീസിലെ ഏറ്റവും പുതിയ മോഡലുകളിലൊന്നാണ് എ55. എക്സിനോസ് 1480 ഒക്ടാ-കോർ പ്രോസസറാണ് ഇതിലുള്ളത്.
5000mAh ബാറ്ററിയും, സൂപ്പർ AMOLED ഡിസ്പ്ലേയുമുള്ള ഹാൻഡ്സെറ്റാണിത്. മികച്ച ക്യാമറ അനുഭവത്തിനായി ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. 50MP പ്രൈമറി സെൻസറുണ്ട്. 12MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ഗാലക്സി എ55 ഫോണിലുണ്ട്. f/2.4 അപ്പേർച്ചറോടുകൂടിയുള്ള 5MP മാക്രോ ലെൻസ് ഇതിൽ കൊടുത്തിരിക്കുന്നു. മുൻവശത്ത് 32MP സെൽഫി ക്യാമറയുമുണ്ട്. 25,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില.
Samsung Galaxy F55 5G: ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 Gen 1 ചിപ്സെറ്റാണ് ഗാലക്സി സ്മാർട്ഫോണിലുള്ളത്. 6.7 ഇഞ്ച് വലുപ്പമുള്ള FHD+ ഡിസ്പ്ലേ ഇതിനുണ്ട്. 50MP പ്രൈമറി സെൻസറും, 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഫോണിലുണ്ട്. 2MP മാക്രോ സെൻസർ കൂടി ഗാലക്സി എഫ്55 5ജിയിലുണ്ട്. മുൻവശത്ത് 50MP സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്. 16,985 രൂപയാണ് ഇതിന്റെ ഒറിജിനൽ വില.
Samsung Galaxy F56 5G: 2025 മെയ് 8-ന് ഇന്ത്യയിൽ പുറത്തിറക്കിയ ഫോണാണ് ഗാലക്സി F56 5G. സാംസങ്ങിന്റെ Exynos 1480 ഒക്ടാ-കോർ പ്രോസസറാണ് ഇതിലുള്ളത്.
50MP പ്രൈമറി ക്യാമറയും, 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും 2MP മാക്രോ സെൻസറും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ ഇതിലുണ്ട്. എഐ പവേർഡ് ഇമേജിങ് ടൂളുകളെ ക്യാമറ സപ്പോർട്ട് ചെയ്യുന്നു. 12MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
Also Read: 50MP + 13MP ക്യാമറയും സ്റ്റൈലൻ ഡിസൈനുമുള്ള MOTOROLA Edge സ്മാർട്ഫോൺ 3000 രൂപ കിഴിവിൽ!
Samsung Galaxy F54 5G: 27,999 രൂപയ്ക്ക് വാങ്ങാവുന്ന മികച്ചൊരു സാംസങ് ഗാലക്സി ഫോണാണ് F54. ഈ എഫ് സീരീസ് സെറ്റിൽ എക്സിനോസ് 1380 ചിപ്‌സെറ്റാണുള്ളത്. 6.7 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയുള്ള സ്ക്രീനാണ് ഇതിൽ കൊടുത്തിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റാണ് ഫോണിന്റെ സ്ക്രീനിലുള്ളത്.
OIS സപ്പോർട്ടുള്ള 108MP പ്രൈമറി ക്യാമറയാണ് സാംസങ് ഗാലക്സി F54 5ജിയുലുള്ളത്. ഇതിൽ ട്രിപ്പിൾ ക്യാമറയാണുള്ളത്. സ്മാർട്ഫോൺ 6000mAh ബാറ്ററി സപ്പോർട്ട് ചെയ്യുന്നു. ഇത് 25W ഫാസ്റ്റ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.
Also read: Best Phones Under 30000
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile