50MP + 13MP ക്യാമറയും സ്റ്റൈലൻ ഡിസൈനുമുള്ള MOTOROLA Edge സ്മാർട്ഫോൺ 3000 രൂപ കിഴിവിൽ!
2025 ഏപ്രിൽ 2-നാണ് മോട്ടറോളയുടെ എഡ്ജ് സീരീസിലേക്ക് ഈ സ്മാർട്ഫോൺ എത്തിയത്
കരുത്തുറ്റ 5500mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷനിലുള്ളത്
3000 രൂപ ഇളവിൽ മോട്ടറോള 5ജി സെറ്റ് വാങ്ങാൻ ഇതാ സുവർണാവസരം
സ്റ്റൈലിഷ് സ്മാർട്ഫോൺ MOTOROLA Edge 60 Fusion 5G ഇതാ ഡിസ്കൌണ്ടിൽ വാങ്ങാം. ആകർഷകമായ വിലയിൽ വളരെ മികച്ച സ്പെസിഫിക്കേഷനുകളോടെയാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ പുറത്തിറക്കിയത്. ഇപ്പോൾ 3000 രൂപ ഇളവിൽ മോട്ടറോള 5ജി സെറ്റ് വാങ്ങാൻ ഇതാ സുവർണാവസരം.
Survey2025 ഏപ്രിൽ 2-നാണ് മോട്ടറോളയുടെ എഡ്ജ് സീരീസിലേക്ക് ഈ സ്മാർട്ഫോൺ എത്തിയത്. പ്രീമിയം മിഡ്-റേഞ്ച് സെഗ്‌മെന്റിൽ ഐഖൂ, വിവോ, സാംസങ് ഫോണുകൾക്ക് ഇവൻ ഒത്ത എതിരാളിയാണ്.
MOTOROLA Edge 60 Fusion 5G ഓഫർ
25,999 രൂപ വിലയാകുന്ന 8 GB റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണിന് 11 ശതമാനം കിഴിവുണ്ട്. 3000 രൂപ വിലക്കുറവിൽ 22,999 രൂപയ്ക്ക് 256ജിബി വേരിയന്റ് സ്വന്തമാക്കാം. 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള മോട്ടോ എഡ്ജ് 60 ഫ്യൂഷനും ഇതേ വിലക്കിഴിവാണ്. 27,999 രൂപയുടെ ഫോണിന് ഫ്ലിപ്കാർട്ടിൽ വില 24999 രൂപ മാത്രമാണ്.

പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് 12ജിബി വേരിയന്റ് 20,850 രൂപയ്ക്ക് ലഭിക്കും. 8ജിബിയുടെ മോട്ടറോള നിങ്ങൾക്ക് 19,600 രൂപയ്ക്കും സ്വന്തമാക്കാം. നോ- കോസ്റ്റ് ഇഎംഐ ഇടപാടുകളും ലഭ്യമാണ്.
മോട്ടോ Edge 60 Fusion പ്രത്യേകതകൾ എന്തൊക്കെ?
120Hz റിഫ്രഷ് റേറ്റും, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുള്ള ഫോണാണിത്. ഈ എഡ്ജ് സീരീസിലെ ഫോണിന് 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുണ്ട്. 6.7-ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് pOLED ഡിസ്‌പ്ലേയാണ് ഫോൺ ഫീച്ചർ ചെയ്യുന്നത്.
12GB വരെ LPDDR4X റാമും 256GB uMCP സ്റ്റോറേജും ഉള്ള പ്രോസസറാണ് ഇതിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ചിപ്സെറ്റിന്റെ കരുത്ത് ഇതിനുണ്ട്. മൈക്രോ എസ്ഡി വഴി ഫോണിന്റെ സ്റ്റോറേജ് വികസിപ്പിക്കാം. ഫോട്ടോഗ്രാഫിക്കായി ഇതിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റ് ചെയ്തിരിക്കുന്നു. അതും OIS സപ്പോർട്ടുള്ള 50MP സോണി LYT700C പ്രൈമറി സെൻസറാണ് ഇതിലുള്ളത്. 13MP അൾട്രാവൈഡ് ലെൻസ് കൂടി ചേർന്നതാണ് ക്യാമറ സിസ്റ്റം. ഇതിൽ 32MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
കരുത്തുറ്റ 5500mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷനിലുള്ളത്. ഇത് 68W വയർഡ് ടർബോപവർ ചാർജിംഗിനെ പിന്തുണയ്ക്കുന്നു. IP68/IP69 റേറ്റിങ്ങുള്ളതിനാൽ പൊടി, ജല പ്രതിരോധത്തിന് ഡ്യൂറബിലിറ്റി നൽകുന്നു. ഇതിൽ MIL-STD-810H ഗ്രേഡുമുണ്ട്.
മൂന്ന് പ്രധാന OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും മോട്ടോ ഫോണിന് ഓഫർ ചെയ്തിട്ടുണ്ട്. ആൻഡ്രോയിഡ് 15 എന്ന ഏറ്റവും പുതിയ ഒഎസ്സിലാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്. നിങ്ങൾക്ക് മികവുറ്റ എഐ എക്സ്പീരിയൻസിനായി മോട്ടോ AI ഫീച്ചറുകളും ഈ പ്രീമിയം സ്റ്റൈലിഷ് ഫോണിലൂടെ മോട്ടറോള തരുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile