ഇനിയും മുശിപ്പിക്കില്ല! Samsung Galaxy S25 Edge ലോഞ്ച് തീയതി എത്തി, സ്ലിം ഫോണിന്റെ Sale എപ്പോൾ ആരംഭിക്കുമെന്നും അറിയാം…
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഗാലക്സി S25 Edge എപ്പോഴാണ് ലോഞ്ച് ചെയ്യുമെന്നത് അറിയാമോ?
S25 Edge ഫോണിന്റെ ലോഞ്ച് തീയതിയും ലീക്കായി
വിൽപ്പന ഏകദേശം എപ്പോൾ ആരംഭിക്കുമെന്ന വിവരവും ഞങ്ങളുടെ പക്കലുണ്ട്
Samsung Galaxy S25 Edge എന്ന Samsung Slim ഫോണാണ് ഈ വർഷത്തെ ഹൈലൈറ്റ്. സാംസങ് ആരാധകർക്ക് ഗാലക്സി S25 കൌതുകകരമായി ഒന്നും കൊടുത്തില്ല, ഒന്നൊഴികെ. സാംസങ് വളരെ നേർത്ത ഡിസൈനിൽ പുതിയൊരു ഫോൺ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.
Surveyഈ ഫോണുകളെ ഗാലക്സി S25 ലോഞ്ച് ചടങ്ങിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഈ വർഷം സ്ലിം ഫോണുകൾ വിപണിയിൽ എത്തിക്കുമെന്നും സാംസങ് അറിയിച്ചു. എന്നാൽ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഗാലക്സി S25 Edge എപ്പോഴാണ് ലോഞ്ച് ചെയ്യുമെന്നത് വ്യക്തമാക്കിയില്ല.

ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് ഇതിനകം റിപ്പോർട്ടുകൾ ലഭിച്ചുതുടങ്ങി. ഇപ്പോഴിതാ S25 Edge ഫോണിന്റെ ലോഞ്ച് തീയതിയും ലീക്കായി. ഒപ്പം വിൽപ്പന ഏകദേശം എപ്പോൾ ആരംഭിക്കുമെന്ന വിവരവും ഞങ്ങളുടെ പക്കലുണ്ട്.
Samsung Galaxy S25 Edge: ലോഞ്ച് അപ്ഡേറ്റ് എത്തി!
SEDaily-യുടെ ഒരു റിപ്പോർട്ട് അനുസരിച്ച് സാംസങ്ങിന്റെ ഈ സ്മാർട്ഫോൺ ഏപ്രിലിലെത്തും. ഗാലക്സി S25 Edge 2025 ഏപ്രിൽ 16-ന് അവതരിപ്പിക്കുമെന്നാണ് ലീക്കായ വിവരം. ഇതിന്റെ വിൽപ്പന 2025 മെയ് മാസത്തിൽ ആരംഭിക്കും. ബ്ലാക്ക്, ബ്ലൂ, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളായിരിക്കും സ്ലിം ബ്യൂട്ടിയ്ക്കുണ്ടാകുക.
സാംസങ് Slim Phone: എന്താണ് സ്പെഷ്യൽ?
ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് ഡിസൈൻ തന്നെയാണ്. അറിയാലോ സീരീസിലെ മറ്റ് ഫോണുകളുടെ കനം ഇതിനുണ്ടാകില്ല. മാത്രമല്ല, ഗാലക്‌സി എസ് 25 എഡ്ജിൽ ഒരു സെറാമിക് അല്ലെങ്കിൽ ഗ്ലാസ്-സെറാമിക് ഹൈബ്രിഡ് മെറ്റീരിയലായിരിക്കും കൊടുക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന ഗ്ലാസ് മെറ്റീരിയൽ ഒഴിവാക്കുന്നത് ഫോണിനെ സ്ലിം ആക്കാനാണ്. ഏകദേശം 5.84 എംഎം മാത്രമായിരിക്കും ഫോണിന് കനം വരുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്.
Samsung Galaxy S25 Edge: സ്പെസിഫിക്കേഷൻ
ഗാലക്‌സി എസ് 25 എഡ്ജിൽ 6.66 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും കൊടുക്കുക. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് നൽകുമെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം. ഇത് 12 ജിബി റാമിലുള്ള ഫോണുകളായിരിക്കും. ഫോണിൽ 200MP പ്രൈമറി സെൻസർ കൊടുത്തേക്കും. എന്നാൽ ഡ്യുവൽ റിയർ ക്യാമറ മാത്രമായിരിക്കും നൽകുന്നത്. 25W വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന പ്രീമിയം സെറ്റായിരിക്കുമിത്. എഡ്ജിൽ 3,900mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.
വില എത്ര വരെയാകും?
സാംസങ് ഗാലക്‌സി എസ് 25 എഡ്ജിന്റെ വിലയെ കുറിച്ചും ചില സൂചനകൾ ലഭിക്കുന്നു. എന്നാൽ ഇതുവരെയും കമ്പനി ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം കൊടുത്തിട്ടില്ല.
Also Read: iPhone 16e: A17 ചിപ്പുള്ള ബജറ്റ് ഐഫോണിന് ഇന്ന് First Sale, അറിയാലോ ദുബായിക്കേൾ ലാഭം ഇന്ത്യ തന്നെ…
എസ് 25 പ്ലസിനും ഗാലക്‌സി എസ് 25 അൾട്രായ്‌ക്കും ഇടയിലുള്ള വിലയായിരിക്കും എഡ്ജിന്. എന്നുവച്ചാൽ ഏകദേശം 1,099 ഡോളറായേക്കും. ഇന്ത്യൻ മൂല്യത്തിൽ 94,800 രൂപ വരെ വരുന്നു. ചിലപ്പോൾ ഫോണിന്റെ വില 1,199 ഡോളർ വരെ എത്തും. ഇത് ഇന്ത്യൻ വിലയിൽ കണക്കാക്കുമ്പോൾ ഏകദേശം 1,03,426 രൂപയെന്ന് പറയാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile