iPhone 16e: A17 ചിപ്പുള്ള ബജറ്റ് ഐഫോണിന് ഇന്ന് First Sale, അറിയാലോ ദുബായിക്കേൾ ലാഭം ഇന്ത്യ തന്നെ…
അത്യാധുനിക ഫീച്ചറുകളും, ശക്തമായ പെർഫോമൻസും വേറിട്ട ഡിസൈനുമുള്ള ഐഫോണാണിത്
ഏറ്റവും പുതിയ A17 ചിപ്പാണ് ഫോണിനുള്ളത്
ഈ മാസം ആപ്പിൾ പുറത്തിറക്കിയ Budget iPhone ആണ് ഐഫോൺ 16e
അങ്ങനെ കാത്തിരുന്ന iPhone 16e ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു. ഈ മാസം ആപ്പിൾ പുറത്തിറക്കിയ Budget iPhone ആണ് ഐഫോൺ 16e. അത്യാധുനിക ഫീച്ചറുകളും, ശക്തമായ പെർഫോമൻസും വേറിട്ട ഡിസൈനുമുള്ള ഐഫോണാണിത്. ഈ ഐഫോൺ 16ഇ അത്യാകർഷകമായ ലോഞ്ച് ഓഫറുകളോടെയാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നതും.
SurveyiPhone 16e: ആദ്യ വിൽപ്പന
ഏറ്റവും പുതിയ A17 ചിപ്പാണ് ഫോണിനുള്ളത്. മിന്നൽ വേഗത്തിലുള്ള പെർഫോമൻസും ഭേദപ്പെട്ട ക്യാമറയും ഈ ഐഫോണിലുണ്ട്. ഇന്ത്യക്കാർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഐഫോൺ 16ഇ അവതരിപ്പിച്ചതെന്ന് പറയാം. കാരണം ഇതിന് ദുബായിലേക്കാൾ വിലക്കുറവാണ് ഇന്ത്യയിൽ.

ആപ്പിൾ സ്റ്റോർ, ആപ്പിൾ വെബ്സൈറ്റ് എന്നിവയിൽ നിന്നും ഫോൺ പർച്ചേസ് ചെയ്യാം. പതിവുപോലെ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവിടങ്ങളിലും വിൽപ്പനയുണ്ട്.
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണ് ഇതിനുള്ളത്. ഒന്നാമത്തേത് 128 ജിബി സ്റ്റോറേജാണ്. ഈ കുറഞ്ഞ വേരിയന്റിന് 59,900 രൂപയാകുന്നു. 256 ജിബി സ്റ്റോറേജ് ഫോണിന് 69,900 രൂപയാകും. 512 ജിബിയുടെ ടോപ്പ് വേരിയന്റ് നിങ്ങൾക്ക് 89,900 രൂപയ്ക്ക് ലഭിക്കുന്നു.
First Sale ഓഫറുകൾ അറിയണ്ടേ?
ആപ്പിൾ എക്സ്ചേഞ്ച് ബോണസും ബാങ്ക് ക്യാഷ്ബാക്കും ഫോണിന് ആദ്യ വിൽപ്പനയിൽ നൽകുന്നു. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് അല്ലെങ്കിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ കൂടുതൽ ലാഭമാകും. കാരണം ഇവയിലൂടെ നിങ്ങൾക്ക് 4,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
ഐഫോൺ 16ഇ വാനില വേർഷന് 55,900 രൂപയാകും. പഴയ ഹാൻഡ്‌സെറ്റ് മാറ്റി വാങ്ങുകയാണെങ്കിൽ 6000 രൂപ ബോണസ് ഓഫറുമുണ്ട്. ഇത് നിങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ 49,900 രൂപയിൽ ഫോൺ കൈയിലിരിക്കും. എന്നാൽ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ പഴയ ഫോണിന്റെ ക്വാളിറ്റി അനുസരിച്ച് എക്സ്ചേഞ്ച് ഓഫറിലും വ്യത്യാസം വരും.
iPhone 16e: സ്പെസിഫിക്കേഷൻ
6.1-ഇഞ്ച് സൂപ്പർ റെറ്റിന XDR OLED സ്‌ക്രീനുള്ള ഫോണാണിത്. ഐഫോൺ 16e സെറാമിക് ഷീൽഡ് മെറ്റീരിയലിലാണ് നിർമിച്ചിരിക്കുന്നത്. 60Hz റിഫ്രഷ് റേറ്റും 800nits പീക്ക് ബ്രൈറ്റ്നെസ്സും ഡിസ്പ്ലേയ്ക്കുണ്ട്. iOS 18-ൽ ഇത് പ്രവർത്തിക്കുന്നു.
ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ ഈ ബജറ്റ് ഐഫോണിലും ലഭിക്കുന്നു. ഡ്യുവൽ സിം (നാനോ+eSIM)ആണ് ഫോണിലുള്ളത്. 3nm A18 ചിപ്പ് ആണ് ഫോണിന് പെർഫോമൻസ് കൊടുക്കുന്നത്. ഐഫോൺ 16-ൽ കൊടുത്ത ചിപ്സെറ്റാണിത്. 512GB വരെ സ്റ്റോറേജ് ഓപ്ഷനും ഇതിലുണ്ട്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടോടെയാണ് ഫോൺ വരുന്നത്. ഇതിൽ 48 മെഗാപിക്സലിന്റെ മെയിൻ ക്യാമറയുണ്ട്. 12-മെഗാപിക്സൽ TrueDepth ക്യാമറയാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഉപയോഗിച്ചിരിക്കുന്നത്.
18W വയർഡ് ചാർജിംഗും 7.5W വയർലെസ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നു. ഇതിൽ യുഎസ്ബി ടൈപ്പ്-സി ചാർജിങ്ങാണുള്ളത്. 5G, 4G LTE, Wi-Fi 6 കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭിക്കും. അതുപോലെ ബ്ലൂടൂത്ത് 5.3, NFC, GPS എന്നീ ഫീച്ചറുകളും കണക്റ്റിവിറ്റിയ്ക്കായി ഉപയോഗിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile