iPhone 16e എത്തി, New SE 4 കാത്തിരുന്നവർക്ക് പകരമൊരു മിടുക്കൻ! വിലയും പ്രത്യേകതകളും വിശദമായി നോക്കിയാലോ…

HIGHLIGHTS

ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് പുതിയ ഐഫോൺ 16 മോഡൽ എത്തിയിട്ടുള്ളത്

iPhone SE 4-നായി കാത്തിരുന്നവർക്ക് ഐഫോൺ 16ഇ ആണ് ആപ്പിൾ നൽകിയിരിക്കുന്നത്

മികച്ച ബാറ്ററിയും അതിവേഗത്തിലുള്ള പ്രകടനവും ഐഫോൺ 16ഇയിലുണ്ട്

iPhone 16e എത്തി, New SE 4 കാത്തിരുന്നവർക്ക് പകരമൊരു മിടുക്കൻ! വിലയും പ്രത്യേകതകളും വിശദമായി നോക്കിയാലോ…

iPhone 16e: അങ്ങനെ ടിം കുക്കും കൂട്ടരും പുതിയ ഐഫോൺ പുറത്തിറക്കി. iPhone 16 സീരീസ് ലോഞ്ചിന് ശേഷം ഏറെ നാളുകൾ കഴിഞ്ഞാണ് പുതിയ ഫോണെത്തിയിരിക്കുന്നത്. 16 സീരീസിലെ പുതിയ സ്മാർട്ഫോണിനെ കുറിച്ചറിയാൻ കൌതുകങ്ങൾ ഏറെയാണ്.

Digit.in Survey
✅ Thank you for completing the survey!

ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് പുതിയ ഐഫോൺ 16 മോഡൽ എത്തിയിട്ടുള്ളത്. ഐഫോൺ 16 ലൈനപ്പിലെ ഏറ്റവും പുതിയ അംഗത്തെ പ്രഖ്യാപിച്ചുകൊണ്ട് ടിം കുക്കും കൂട്ടരും ശരിക്കും ഞെട്ടിച്ചു. iPhone SE 4-നായി കാത്തിരുന്നവർക്ക് ഐഫോൺ 16ഇ ആണ് ആപ്പിൾ നൽകിയിരിക്കുന്നത്.

iPhone 16e എത്തി
iPhone 16e എത്തി

iPhone 16e: ലോഞ്ച്

മികച്ച ബാറ്ററിയും അതിവേഗത്തിലുള്ള പ്രകടനവും ഐഫോൺ 16ഇയിലുണ്ട്. ഇതിൽ A18 ചിപ്പ് ഉൾക്കൊള്ളുന്നു. പോരാഞ്ഞിട്ട് ബജറ്റ് ഫോണാണെങ്കിലും ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളും ലഭിക്കുന്നു.

ഫെബ്രുവരി 21 മുതൽ ഫോണിന്റെ പ്രീ-ബുക്കിങ് ആരംഭിക്കുന്നു. 28-ന് വെള്ളിയാഴ്ചയായിരിക്കും ബജറ്റ് ഐഫോണിന്റെ വിൽപ്പന.

iPhone 16e: അടങ്ങിയിരിക്കുന്ന ഫീച്ചറുകൾ

6.1-ഇഞ്ച് സൂപ്പർ റെറ്റിന XDR OLED സ്‌ക്രീനാണ് ഫോണിലുള്ളത്. ഐഫോണുകളിലുള്ള ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ ഈ സ്മാർട്ഫോണിലുമുണ്ട്. 60Hz റിഫ്രഷ് റേറ്റും 800nits പീക്ക് ബ്രൈറ്റ്നെസ്സും ഫോണിന്റെ സ്ക്രീനിനുണ്ട്. ഇത് സെറാമിക് ഷീൽഡ് മെറ്റീരിയലും ഡിസ്‌പ്ലേയും ഉപയോഗിക്കുന്നു. iOS 18-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ+eSIM) ഹാൻഡ്‌സെറ്റാണിത്.

512GB വരെ സ്റ്റോറേജ് ഓപ്ഷനോടെയാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഐഫോൺ 16-ൽ കൊടുത്ത 3nm A18 ചിപ്പ് തന്നെയാണ് പുത്തൻ ഫോണിലുമുള്ളത്. റാം എത്രയുണ്ടെന്ന് ആപ്പിൾ വിശദീകരിച്ചിട്ടില്ലെങ്കിലും 8GB എന്ന് അനുമാനിക്കാം.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുള്ള ഫോണാണിത്. മെയിൻ ക്യാമഫ 48 മെഗാപിക്സലാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12-മെഗാപിക്സൽ TrueDepth ക്യാമറയുണ്ട്.

ഇതിൽ ടിം കുക്ക് ടീം സ്റ്റീരിയോ സ്പീക്കറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ചാർജിങ്. 18W വയർഡ് ചാർജിംഗും 7.5W വയർലെസ് ചാർജിങ്ങും ഫോൺ പിന്തുണയ്ക്കുന്നു.

ഈ ഹാൻഡ്‌സെറ്റ് 5G, 4G LTE, Wi-Fi 6 കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യും. ബ്ലൂടൂത്ത് 5.3, NFC, GPS കണക്റ്റിവിറ്റിയും ഇതിലുണ്ട്.

Also Read: Super star ഇന്നെത്തും! iPhone SE 4 Launch ഇന്ത്യ, ദുബായ്, USA, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ എപ്പോൾ? വില വിവരങ്ങളും

New Budget iPhone: വില എത്ര?

വെള്ളയും കറുപ്പും നിറങ്ങളിലാണ് പുതിയ ബജറ്റ് ഐഫോണുകളെത്തിയത്. ഇന്ത്യയിലെ വില ആരംഭിക്കുന്നത് 59,900 രൂപയാണ്. ഇത് 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന്റെ വിലയാണ്. ഇതിന് 256 ജിബി, 512 ജിബി സ്റ്റോറേജ് ഫോണുകളുമുണ്ട്.

ഐഫോൺ 16e-യുടെ 256GB ഫോണിന് 69,900 രൂപയാകുന്നു. 512 ജിബി സ്റ്റോറേജുള്ള സ്മാർട്ഫോണിന്റെ വില 89,900 രൂപയായിരിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo