മറ്റെങ്ങും കിട്ടാത്ത Limited Offer; 50 MP ZEISS ട്രിപ്പിൾ ക്യാമറ Vivo 5G 10000 രൂപ വിലക്കുറവിൽ

മറ്റെങ്ങും കിട്ടാത്ത Limited Offer; 50 MP ZEISS ട്രിപ്പിൾ ക്യാമറ Vivo 5G 10000 രൂപ വിലക്കുറവിൽ

Zeiss ട്യൂൺഡ് ചെയ്ത Vivo V60 5G വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 6500 mAh പവർഫുൾ ബാറ്ററിയും 50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള ഫോണാണിത്. ആമസോൺ ഇന്ത്യയിലാണ് ലിമിറ്റഡ് ടൈം ഓഫർ. വിവോ വി60 10000 രൂപയോളം ഇൻസ്റ്റന്റ് കിഴിവും ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഇപ്പോൾ ലഭ്യമാണ്. പരിമിതകാലത്തേക്കാണ് ഓഫർ. എല്ലാം ഒത്തിണങ്ങിയ സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് ഇത് സുവർണാവസരമാണ്.

Digit.in Survey
✅ Thank you for completing the survey!

Vivo V60 5G Price Discount on Amazon India

43,999 രൂപയ്ക്കാണ് വിവോ വി60 5ജി ലോഞ്ച് ചെയ്തത്. ഇത് 23 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ഇപ്പോൾ ലഭ്യമാണ്. വിവോ മിഡ് റേഞ്ച് ഫോണിന് ആമസോൺ ഇന്ത്യയിലെ വില 33,890 രൂപയാണ്. ബാങ്ക് ഓഫറൊന്നും ചേർക്കാതെ 10000 രൂപയുടെ കിഴിവ് ലഭിക്കും.

More From Digit: Viral Video: ‘റോബോട്ടിനും മീൻ കൊടുക്കടാ’, Robot നെ കണ്ട് അമ്പരന്ന് നാട്ടുകാർ, നാട് പോയൊരു പോക്കേ!

ഈ സ്മാർട്ട് ഫോണിന് 32,050 രൂപയുടെ എക്സ്ചേഞ്ച് ഡീലും അനുവദിച്ചിരിക്കുന്നു. ആമസോൺ പേയിലൂടെ നിങ്ങൾക്ക് സ്മാർട്ട്ഫോൺ പർച്ചേസ് സമയത്ത് 1000 രൂപയ്ക്ക് മുകളിൽ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ഇനി ഫോൺ ഇഎംഐയിൽ വാങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇതിന് 1,191 രൂപയുടെ ഡീൽ ലഭ്യമാണ്.

എന്തുകൊണ്ട് വിവോ വി60 5ജി വാങ്ങാം?

സ്മാർട്ട്ഫോണിന് ഇപ്പോൾ അനുവദിച്ചിരിക്കുന്ന മികച്ച ഡീൽ വിവോ വി60 വാങ്ങാനുള്ള ഒരു കാരണമാണ്. വിവോയുടെ സീസ് ലെൻസ്, സ്നാപ്ഡ്രാഗൺ പ്രോസസർ, കരുത്തുറ്റ ബാറ്ററി എന്നിവയെല്ലാം ഒത്തിണങ്ങിയ ഫോൺ കൂടിയാണിത്.

സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ഇത് 12GB വരെ LPDDR4x റാമും 512GB വരെ UFS 2.2 സ്റ്റോറേജും പിന്തുണയ്ക്കുന്നു.

വിവോ വി60 5ജിയിൽ 120Hz റിഫ്രഷ് റേറ്റുള്ള പാനലാണ് കൊടുത്തിരിക്കുന്നത്. 6.77 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള ഹാൻഡ്സെറ്റാണിത്. സ്മാർട്ട്ഫോൺ 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്നു.

ക്യാമറയിലേക്ക് വന്നാൽ സ്മാർട്ട്ഫോണിൽ Zeiss ട്യൂൺ ചെയ്ത ക്യാമറയാണുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP ZEISS പ്രൈമറി ക്യാമറ ഇതിലുണ്ട്. 50MP ZEISS ടെലിഫോട്ടോ ക്യാമറയും വിവോ വി60 5ജിയിലുണ്ട്. ഇതിൽ 8MP ZEISS-ട്യൂൺ ചെയ്ത അൾട്രാവൈഡ് സെൻസർ കൊടുത്തിരിക്കുന്നു. വിവോ വി60 ഫോണിന് മുൻവശത്ത് 50MP സെൽഫി ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ മികച്ച 6,500 mAh ബാറ്ററി നൽകിയിരിക്കുന്നു. ഇത് 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 സോഫ്റ്റ് വെയറാണ് ഫോണിൽ പ്രവർത്തിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo