ആര് തരും ഇങ്ങനൊരു ഓഫർ, Samsung Galaxy S25 5ജിയുടെ ഫ്ലിപ്കാർട്ടിലെ ഡിസ്കൗണ്ട് കണ്ടോ!

Samsung Galaxy S25 5G ഇപ്പോൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ സാംസങ് പ്രീമിയം ഫോണിന് വില കുറച്ചു. സാംസങ്ങിന്റെ കരുത്തുറ്റ പ്രോസസ്സറും, ലോകോത്തര നിലവാരമുള്ള 50MP ട്രിപ്പിൾ ക്യാമറയുമുള്ള ഫോണാണിത്. മികച്ച ബാങ്ക് ഓഫറുകളും എക്സ്‌ചേഞ്ച് ബോണസും ലഭിക്കുന്ന സാംസങ് ഗാലക്സി എസ്25 5ജി ഫോണാണിത്. 24 ശതമാനം ഫ്ലാറ്റ് കിഴിവും 3000 രൂപയുടെ അധിക കിഴിവും മികച്ച എക്സ്ചേഞ്ച് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. സാംസങ് ഗാലക്സി എസ്25 5ജിയുടെ പ്രത്യേകതകളും ഓഫറുകളും അറിയാം.

Samsung Galaxy S25 5G Price Deal Flipkart

74,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 128 GB ഇന്റേണൽ സ്റ്റോറേജും 12GB റാമുമുള്ള സ്മാർട്ട് ഫോണിന് 56,999 രൂപയാണ് ഫ്ലിപ്കാർട്ടിൽ വില. ഇത് ഫ്ലിപ്കാർട്ടിലെ പരിമിതകാല കിഴിവാണ്. ഫ്ലിപ്കാർട്ടിലെ സസാ സെയിലിന്റെ ഭാഗമായുള്ള കിഴിവാണ്.

ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 3000 രൂപയുടെ ബാങ്ക് കിഴിവ് ലഭിക്കുന്നു. ഇങ്ങനെ 53000 രൂപ റേഞ്ചിൽ ഗാലക്സി എസ്25 5ജി വാങ്ങിക്കാം. 32700 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഇപ്പോൾ ലഭ്യമാണ്. ഇഎംഐ ഓപ്ഷൻ തെരഞ്ഞെടുക്കുകയാണെങ്കിൽ, മികച്ച ഓഫറാണ് ഫ്ലിപ്കാർട്ട് തരുന്നത്. 6 മാസത്തേക്ക് 9000 രൂപയുടെ ഇഎംഐ ഓഫറാണ് സാംസങ് ഗാലക്സി എസ്25 തരുന്നു. എന്നുവച്ചാൽ 50,824 രൂപയ്ക്ക് ഫോൺ ഇഎംഐയിൽ ലഭിക്കും.

Also Read: BSNL ധമാക്ക! ജിയോയും എയർടെലും മാറി നിൽക്കും, 70 ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

സാംസങ് ഗാലക്സി എസ്25 5ജി സവിശേഷതകൾ

  1. ഡിസ്പ്ലേ: 6.9 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേ ഇതിനുണ്ട്. ഈ സ്ക്രീനിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്.
  2. ക്യാമറ: ക്വാഡ് ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. ഈ ഫോണിൽ 200MP പ്രൈമറി സെൻസറും 50MP അൾട്രാ-വൈഡ് ലെൻസും 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും നൽകിയിരിക്കുന്നു. ഇതിലെ പെരിസ്കോപ്പ് ക്യാമറയ്ക്ക് 5x ഒപ്റ്റിക്കൽ സൂം പിന്തുണയുണ്ട്. 3x സൂം സപ്പോർട്ടുള്ള 10MP ടെലിഫോട്ടോ ലെൻസും ചേർന്നതാണ് ക്വാഡ് ക്യാമറ. ഈ സാംസങ് ഫോണിൽ 12MP ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു.
  3. ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗുള്ള സ്മാർട്ട് ഫോണാണിത്. ഈ ഫോണിൽ 5,000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. വയർലെസ്, റിവേഴ്‌സ് വയർലെസ് ചാർജിംഗിനെ സാംസങ് ഗാലക്സി എസ്25 അൾട്രാ പിന്തുണയ്ക്കുന്നു.
  4. പ്രോസസർ: മികച്ച പെർഫോമൻസിനായി ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് കൊടുത്തിട്ടുള്ളത്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :