BSNL ധമാക്ക! ജിയോയും എയർടെലും മാറി നിൽക്കും, 70 ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

BSNL ധമാക്ക! ജിയോയും എയർടെലും മാറി നിൽക്കും, 70 ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

സ്വകാര്യ ടെലികോം കമ്പനികളുടെ താങ്ങാനാവാത്ത റീചാർജ് പ്ലാനുകൾക്കിടയിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ നിന്നും ഒരു ആശ്വാസ പ്ലാൻ. ദിവസം 3GB ഡാറ്റയും അൺലിമിറ്റഡ് കോളിംഗും കുറഞ്ഞെ ചെലവിൽ ലഭിക്കുന്ന BSNL റീചാർജ് പാക്കേജാണിത്. 70 ദിവസത്തിലധികം വാലിഡിറ്റി തുച്ഛ വിലയിൽ ഒരു പ്ലാൻ ജിയോയയ്ക്കോ, എയർടെലിനോ ഓഫർ ചെയ്യാനാകില്ല. സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ലാഭകരമായ റീചാർജ് പാക്കേജാണിത്. ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

BSNL 599 Plan

599 രൂപയ്ക്ക് 70 ദിവസത്തെ സേവനം ലഭിക്കുന്നു. ഇതിൽ ദിവസേനയുള്ള ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, ദിവസേനയുള്ള എസ്എംഎസ് ഓഫറുകളും ലഭിക്കുന്നു.

599 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിലെ ദിവസ ചെലവ് 8.5 രൂപയാണ്. 70 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റ അനുവദിച്ചിരിക്കുന്നു. ഇതിൽ പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ ലഭിക്കുന്നു. ഈ ബിഎസ്എൻഎൽ പ്ലാനിൽ ദിവസേന 100 എസ്എംഎസ് ലഭിക്കുന്നു.

ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ Zing മ്യൂസിക്, വീഡിയോ സ്ട്രീമിംഗ് ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകളുണ്ട്. ഇതിൽ പേഴ്സണൽ റിംഗ് ബാക്ക് ടോൺ, ആസ്ട്രോടെൽ, ഗെയിംഓൺ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്യുകയാണെങ്കിൽ, എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താം.

599 രൂപ പ്ലാൻ ചുരുക്കത്തിൽ

  • വാലിഡിറ്റി: 70 ദിവസം
  • ഡാറ്റ: എല്ലാ ദിവസവും 3 ജിബി
  • കോളിങ്: ഇന്ത്യയിലെവിടെയും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ
  • റോമിംഗ്: സൗജന്യ ദേശീയ റോമിംഗ്
  • SMS: പ്രതിദിനം 100 എസ്എംഎസ്

BSNL 599 രൂപ പ്ലാൻ vs ജിയോ 1198 രൂപ പ്ലാൻ

70 ദിവസത്തേക്ക് ജിയോയിലും റീചാർജ് പ്ലാനുകളുണ്ട്. എന്നാൽ 719 രൂപയാണ് പ്ലാനിന്റെ വില. 70 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും അൺലിമിറ്റഡ് 5ജി ഡാറ്റയും ജിയോ തരുന്നു. ദിവസേന 100 SMS ഓഫറുകളും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നു. പ്ലാനിലെ ഏറ്റവും വലിയ മേന്മ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ ലോക്കൽ, എസ്ടിഡി (STD) കോളുകൾ 719 രൂപ പാക്കേജിൽ ലഭിക്കും. 5ജി ലഭിക്കാത്തപ്പോൾ, 2GB ഹൈ-സ്പീഡ് 4ജി ഇന്റർനെറ്റ് ആസ്വദിക്കാം. ഒരു വർഷത്തേക്ക് ഫ്രീയായി ജെമിനി പ്രോയും 719 രൂപയുടെ ജിയോ പ്ലാനിൽ ലഭിക്കും.

അതിവേഗ ഇന്റർനെറ്റ് വേണ്ടാത്തവർക്കും ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും ബിഎസ്എൻഎല്ലിന്റെ 599 രൂപ പ്ലാനാണ് കൂടുതൽ ലാഭം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile