Recreated with AI
സാംസങ്ങിന്റെ ജനപ്രിയ മോഡലും പ്രീമിയം സ്മാർട്ട്ഫോണുമായ Samsung Galaxy S25 5G ഇന്ത്യയിൽ വിലക്കുറവിൽ. 256GB വേരിയന്റിന് ഫ്ലിപ്കാർട്ടിനേക്കാൾ ഇളവ് ആമസോൺ ഇന്ത്യ തരുന്നു. ഗാലക്സി AI, പ്രീമിയം ക്യാമറ എക്സ്പീരിയൻസ്, വേഗതയുള്ള പ്രോസസറുള്ള സ്മാർട്ട് ഫോണാണിത്. മികച്ച ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഡീലുകൾ ആമസോൺ തരുന്നു. ഫ്ലിപ്കാർട്ടിലെ ഓഫറിനേക്കാൾ ആകർഷകമായ ഇളവ് സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് ലഭ്യമാണ്. എന്നാൽ ചില വേരിയന്റുകൾക്ക് മാത്രമാണ് ഓഫർ. സാംസങ് ഗാലക്സി എസ്25 5ജിയുടെ സവിശേഷതകളും ഓഫറുകളും അറിയാം.
സാംസങ് ഗാലക്സി എസ്25 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 80,999 രൂപയ്ക്കാണ്. 68107 രൂപയ്ക്ക് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. എന്നാൽ ഇതിനേക്കാൾ ഓഫർ ആമസോണിൽ ഫോണിന് ലഭ്യമാണ്. എന്നുവച്ചാൽ ഗാലക്സി എസ്25 5ജി ഫോൺ 64,500 രൂപയ്ക്ക് വാങ്ങിക്കാം.
ഇത് 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഫോണിനാണ് കിഴിവ്. മിന്റ് കളറിലുള്ള വേരിയന്റിനാണ് ഈ ഓഫർ. വലിയ ബാങ്ക് ഓഫറുകൾ ആമസോണിൽ ലഭിക്കില്ലെങ്കിലും, 1,995 രൂപയുടെ ക്യാഷ്ബാക്ക് ആമസോൺ പേ വഴി സ്വന്തമാക്കാം. സ്മാർട്ട് ഫോണിന് 2,338 രൂപയുടെ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്.
മറ്റ് കളർ വേരിയന്റുകൾക്കും ഏകദേശം ഇതിനടുത്ത് വിലയാകുന്നു. ആ ആമസോൺ ഓഫറുകൾ ഇങ്ങനെയാണ്…
Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും
അൾട്രാ വാങ്ങാൻ കഴിയാത്തവർക്ക് അതേ പെർഫോമൻസുള്ള സാംസങ് എസ്25 5ജി ഗുണകരമാകും. സാംസങ് ഗാലക്‌സി S25 ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. ഈ പ്രീമിയം ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി ഫീച്ചറുകൾ അറിയാം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ കൊടുത്തിരിക്കുന്നു.