lava launches Lava Bold N4 Pro 5G under 15k budget price
ആപ്പിളിന്റെ ഐഫോൺ 18 പ്രോ സീരീസിനായുള്ള പരക്കം പാച്ചിലിനിടയിലും Lava Bold N4 Pro 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയുടെ സ്വന്തം ബ്രാൻഡായ ലാവ ബജറ്റ് സെഗ്മെന്റിലേക്കാണ് ഫോൺ പുറത്തിറക്കിയത്. 6000mAh ശേഷിയുള്ള വമ്പൻ ബാറ്ററിയും മികച്ച 50MP AI ക്യാമറയുമുള്ള ലാവ സ്മാർട്ട് ഫോണാണിത്. യും മികച്ച 50MP AI ക്യാമറയും ഈ ബജറ്റ് ഫോണിന്റെ സവിശേഷതകളാണ്. ഒരു വശത്ത് പ്രീമിയം ഫോണുകളുടെ വിപണി ചൂടുപിടിക്കുമ്പോൾ, സാധാരണക്കാർക്കായി ലാവ ഒരുക്കിയ ബോൾഡ് ഫോണിന്റെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും വിൽപ്പനയും വിശദമായി അറിയാം.
ലാവ ബോൾഡ് എൻ4 പ്രോ 5ജിയിൽ 6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz റിഫ്രഷ് റേറ്റുണ്ട്. ഇതിന് യൂണിസോക് T8200 5G ചിപ്‌സെറ്റാണുള്ളത്. 6GB റാമും 128GB ഇൻബിൽറ്റ് സ്റ്റോറേജും ഫോണിനുണ്ട്. ഇതിൽ ആൻഡ്രോയിഡ് 16 സോഫ്റ്റ്‌വെയറാണ് പ്രവർത്തിക്കുന്നത്.
ക്യാമറയിലേക്ക് വന്നാൽ ഇതിൽ AI പിന്തുണയുള്ള 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറയുണ്ട്.
ലാവ ബോൾഡ് എൻ4 പ്രോ 5ജിയിൽ രണ്ട് പ്രധാന ക്യാമറ ലെൻസുകൾ വരുന്നു. പരന്ന ഫ്രെയിമോട് കൂടിയ ഫോണിന്റെ വലതുവശത്തായി വോളിയം കൺട്രോൾ ബട്ടണുകളും പവർ ബട്ടണും ക്രമീകരിച്ചിട്ടുണ്ട്. മുൻവശത്ത് സെൽഫി ക്യാമറയ്ക്കായി വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് കൊടുത്തിരിക്കുന്നു.
Also Read: iPhone വിലക്കുറവിൽ വാങ്ങാൻ ഒരു അവസരം കൂടി! Flipkart Big Billion Days Sale 2026 തീയതി പുറത്ത്
ഫോണിന് കരുത്ത് നൽകുന്നത് 6,000mAh ബാറ്ററിയാണ്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധം നൽകുന്നതിന് IP64 റേറ്റിംഗുണ്ട്.
ഇന്ത്യയിൽ ഫോൺ ഒരൊറ്റ സ്റ്റോറേജിലാണ് അവതരിപ്പിച്ചത്. 6GB + 128GB ലാവ ബോൾഡ് N4 പ്രോ 5ജിയുടെ വില 13,999 രൂപയാണ്. സെപ്റ്റംബർ 26 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വിൽപ്പന. ആമസോൺ വഴി ലാവ സ്മാർട്ട് ഫോൺ വിൽക്കുന്നു. മൊണാക്കോ ബ്ലൂ, ഒപുലന്റ് ലിലാക്ക് എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.