ആപ്പിൾ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന iPhone 18 Pro Series ഇന്ത്യയിൽ തകൃതിയായി വിൽപ്പന നടത്തുന്നു. കഴിഞ്ഞ വർഷത്തെ തിക്കി തിരക്കില്ലെങ്കിലും ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സിനായി ആപ്പിൾ സ്റ്റോറുകളിൽ നീണ്ട ക്യൂവാണ്. ഡൽഹിയിലെ സാകേത് മാളിലുള്ള ആപ്പിൾ സ്റ്റോറിലും മുംബൈ, ബെംഗളൂരു ആപ്പിൾ സ്റ്റോറുകളിലും വെളുപ്പിന് തന്നെ ആളുകൾ എത്തി ക്യൂവിൽ സ്ഥാനം പിടിച്ചു. കേരളത്തിലുള്ള ഐഫോൺ ആരാധകരും പുതിയ മോഡലുകൾ വാങ്ങാൻ സ്റ്റോറുകളിൽ പോയി ക്യൂ നിൽക്കണമെന്നില്ല.
നിങ്ങൾക്ക് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് വേഗത്തിൽ ഓർഡർ ചെയ്യാം. ബ്ലിങ്കിറ്റ്, ഫ്ലിപ്കാർട്ട് പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ പുതിയ ഐഫോൺ സ്റ്റോക്കില്ല. ആപ്പിളിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയും മറ്റ് ചില ഓൺലൈൻ സൈറ്റുകളിലും ഇത് നിലവിൽ ലഭ്യമാണ്. കേരളത്തിൽ ഐഫോൺ 18 പ്രോ സീരീസ് എങ്ങനെ ഓൺലൈനായി ഓർഡർ ചെയ്യാമെന്നത് അറിയാം.
Also Read: ഇന്ത്യയിൽ iPhone 18 Pro, Pro Max അപാര വില! മലയാളികളുടെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിൽ വാങ്ങിയാൽ വൻ ലാഭം
ഇന്ത്യയിൽ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ബ്ലിങ്കിറ്റ്, Zepto പോലുള്ള ക്വിക്ക് ഡെലിവറി ആപ്പുകളിലൂടെ ഫോൺ ഓർഡർ ചെയ്യാം. മിനിറ്റുകൾക്കുള്ളിൽ ഇത് വീട്ടിലെത്തും. ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, മുംബൈ, പൂനെ പോലുള്ള നഗരങ്ങളിൽ ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ അല്ലാത്തവർക്ക് വിജയ് സെയിൽസ് ഓൺലൈൻ സൈറ്റിലൂടെ ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. ആപ്പിൾ ഇന്ത്യ സ്റ്റോർ ആണ് മറ്റൊരു ഓപ്ഷൻ. ലുലുമാളിലും മറ്റും ഇമാജിൻ ഓൺലൈൻ സ്റ്റോർ ലഭ്യമാണ്. ഇതിലൂടെയും പർച്ചേസ് ചെയ്യാം. 1,64,900 രൂപ മുതലാണ് ഐഫോൺ 18 പ്രോ സീരീസിന്റെ ഇന്ത്യയിലെ വില.