Lava Bold N4 Pro 5G
കുറഞ്ഞ ചിലവിൽ മികച്ച ഫീച്ചറുകൾ ലഭിക്കുന്ന ഏറ്റവും പുതിയ ബജറ്റ് 5G സ്മാർട്ട്‌ഫോൺ Lava Bold N4 Pro 5G ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ആകർഷകമായ പ്രീമിയം ഡിസൈനും ശക്തമായ പെർഫോമൻസും കരുത്തുറ്റ ബാറ്ററിയുമുള്ള ലാവ സ്മാർട്ട് ഫോണാകുമിത്. വലിയ ബാറ്ററിയും 50MP പ്രൈമറി AI ക്യാമറയുമുള്ള ലാവ ബോൾഡ് എൻ4 പ്രോ 5ജി 18000 രൂപയ്ക്ക് താഴെയാകും വില. 5G നെറ്റ്‌വർക്കുകൾ മികച്ച രീതിയിൽ പിന്തുണയ്ക്കുന്ന പ്രോസസറാണ് ലാവ ഫോണാകുമിത്.
ഇന്ത്യയുടെ സ്വന്തം സ്മാർട്ട് ഫോൺ ബ്രാൻഡാണ് ലാവ. അതിനാൽ ഇന്ത്യക്കാർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഫീച്ചറുകളാണ് കമ്പനി മിക്ക മോഡലുകളിലും അവതരിപ്പിക്കുക. കാരണം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കും ഗെയിമിംഗ് താല്പര്യമുള്ളവർക്കും വലിയ ബാറ്ററി ഇതിൽ കൊടുക്കുന്നുണ്ട്. ഫോണിന്റെ ലോഞ്ച് വിശേഷങ്ങളും പ്രതീക്ഷിക്കുന്ന ഫീച്ചറുകളും അറിയാം.
ലാവ ബോൾഡ് എൻ4 പ്രോ 5ജിയിൽ ഡ്യുവൽ ക്യാമറ സെൻസർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻവശത്ത് വാട്ടർഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഉണ്ടായിരിക്കും.
Also Read: 3 ലക്ഷം രൂപയുടെ iPhone Duo വേണോ? അതോ വീട്ടിലേക്ക് കാര്യമായി എന്തെങ്കിലും വാങ്ങണോ?
ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിലാകും ലാവ സ്മാർട്ട് ഫോൺ അവതരിപ്പിക്കുക. ഇതിൽ 50MP AI പ്രധാന സെൻസറാണ് ഉൾപ്പെടുത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഫോണിന്റെ പിൻഭാഗത്ത് മുകളിൽ ഇടത് മൂലയിലായി, ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ സജ്ജീകരിക്കും. പരന്ന രൂപത്തിലുള്ള മിഡ്-ഫ്രെയിമാണ് ലാവ ബോൾഡ് എൻ4 പ്രോയ്ക്കുള്ളതെന്നാണ് ഫോട്ടോകൾ കാണിക്കുന്നത്. പവർ ബട്ടണും വോളിയം കൺട്രോളും ഫോണിന്റെ വലതുവശത്തായി കൊടുക്കും.
ഫ്ലാറ്റ് ഫ്രെയിം ഫോണിൽ 6000mAh ബാറ്ററിയാകുമെന്നാണ് കമ്പനി സ്ഥിരീകരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ലാവ ബോൾഡ് എൻ4 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഗോൾഡ്, ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ അവതരിപ്പിക്കുക. Amazon India വഴിയായിരിക്കും ഫോണിന്റെ വിൽപ്പന നടക്കുക. ലാവ ബോൾഡ് N4 പ്രോ 5G ഏകദേശം 14,000 രൂപ മുതൽ 18,000 രൂപ വരെ വിലയിലാകും ലോഞ്ച് ചെയ്യുന്നത്.