Jio മാസ് പ്ലാൻ! 84 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജിയും നാഷണൽ കോളിങ്ങും സൗജന്യ നെറ്റ്ഫ്ലിക്സും!

കുറഞ്ഞ ചിലവിൽ കൂടുതൽ വാലിഡിറ്റിയും എന്റർടെയിൻമെനറും ആഗ്രഹിക്കുന്ന പ്രീപെയ്ഡ് വരിക്കാർക്കായി Jio അവതരിപ്പിച്ചിട്ടുള്ള സൂപ്പർ പ്ലാൻ അറിയാമോ? മികച്ച ഡാറ്റാ ഓഫറുകൾക്കൊപ്പം ഒടിടി (OTT) സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്ന ജിയോ റീചാർജ് പ്ലാനാണിത്. ഇതിൽ 84 ദിവസമാണ് വാലിഡിറ്റി. ദീർഘകാലത്തേക്ക് റീചാർജ് ഭാരമില്ലാതെ ഇന്റർനെറ്റും കോളിംഗും അൺലിമിറ്റഡ് വോയിസ് കോളിങ്ങും പ്ലാനിൽ നേടാം.

ഈ പ്ലാനിന്റെ ഏറ്റവും വലിയ ആകർഷണം സൗജന്യമായി നെറ്റ്ഫ്ലിക്സ് ആക്സസ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. 5G നെറ്റ്‌വർക്ക് കവറേജുള്ള പ്രദേശങ്ങളിൽ 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളിലും അൺലിമിറ്റഡ് 5ജിയും ആസ്വദിക്കാം. 15.4 രൂപയാണ് പ്ലാനിന്റെ ദിവസച്ചെലവ്. ഇത് അൽപം കൂടുതലാണെന്ന് തോന്നിയാലും ഫ്രീ നെറ്റ്ഫ്ലിക്സ് കിട്ടുന്നതിനാലാണ് തുക വലുതാകുന്നത്. സാധാരണയായി ഒരു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാനിന് 149 രൂപ ചെലവാകും. എന്നാൽ 1299 പ്ലാനിലൂടെ ഏകദേശം മൂന്ന് മാസത്തേക്കുള്ള നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷനും നേടാം.

Jio 1299 Plan Benefits

  • കാലാവധി: 84 ദിവസത്തെ കാലാവധിയുള്ള റീചാർജ് പ്ലാനാണിത്.
  • ഡാറ്റ: പ്രതിദിനം 2GB ഡാറ്റ ജിയോ പ്ലാനിൽ ലഭിക്കും. ഡാറ്റ ഉപയോഗിച്ച് തീർന്നാൽ വേഗത 64 Kbps ആയി കുറയും.
  • കോളിങ്: ലോക്കൽ, നാഷണൽ അൺലിമിറ്റഡ് കോളിംഗ് ഈ ജിയോ പ്ലാനിൽ ലഭിക്കുന്നു.
  • SMS: പ്രതിദിനം 100 SMS 1299 രൂപ പ്ലാനിൽ നേടാം.
  • ഒടിടി: Netflix സബ്‌സ്‌ക്രിപ്‌ഷനാണ് പ്ലാനിലെ ഹൈലൈറ്റ്. ഇത് നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ ആക്സസാണ്. 480p സ്ട്രീമിംഗ് ക്വാളിറ്റിയും പാക്കേജിലുണ്ട്. JioTV, JioCinema, JioCloud തുടങ്ങിയ ഒടിടികളാണ് പ്ലാനിലുള്ളത്.
  • 5G ഡാറ്റ: 5ജി കവറേജും 5ജി ആക്സസുമുള്ള ഫോണുകളിൽ അൺലിമിറ്റഡ് 5ജി ലഭിക്കും. 84 ദിവസവും 5ജി ഇന്റർനെറ്റ് ലഭിക്കുന്നു.
  • അധിക ഓഫറുകൾ: 50GB വരെയുള്ള Jio AI Cloud സ്റ്റോറേജും ഈ പാക്കേജിലുണ്ട്. ഇതിൽ ജിയോ ഫ്രീയായി ഗൂഗിൾ ജെമിനി പ്രോ ആക്സസും ലഭിക്കുന്നു.

Also Read: Semicon 2026: AI കരുത്തിൽ സെമികണ്ടക്റ്റർ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; പിറന്നാൾ ദിനത്തിൽ PM Modi യുടെ സമ്മാനം!

ജിയോയുടെ 84 ദിവസത്തെ മറ്റ് പ്ലാനുകൾ

84 ദിവസത്തേക്ക് ജിയോയിൽ നിരവധി റീചാർജ് പ്ലാനുകൾ ലഭ്യമാണ്. 1299 രൂപ പാക്കേജിലാണ് ജിയോ നെറ്റ്ഫ്ലിക്സ് തരുന്നത്. എന്നാൽ 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ഇല്ലാതെ റീചാർജ് നോക്കുന്നവർക്ക് കമ്പനിയുടെ ഈ പ്ലാനുകൾ തെരഞ്ഞെടുക്കാം. 1199 രൂപ, 1049 രൂപ, 1799 രൂപ, 1029 രൂപ, 1028 രൂപ, 1049 രൂപ പാക്കേജുകളിൽ 84 ദിവസത്തെ ടെലികോം സേവനങ്ങളാണ് ഓഫർ ചെയ്യുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :