ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം ആമസോണിൽ! 25,000 രൂപയിൽ താഴെ വിലയിൽ Motorola 5G വാങ്ങിക്കാം

മോട്ടറോളയുടെ പ്രീമിയം സ്മാർട്ട്‌ഫോൺ വൻ വിലക്കിഴിവിൽ വാങ്ങാൻ സുവർണാവസരം! മോട്ടറോളയുടെ ജനപ്രിയ മോഡലായ Motorola Edge 50 Pro 5G ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. ഫ്ലിപ്കാർട്ടിനേക്കാൾ കുറഞ്ഞ വിലയിൽ ആമസോണിൽ മോട്ടോ മൊബൈൽ ഫോണിന് ഓഫർ ലഭിക്കുന്നു. പ്രീമിയം ഫീച്ചറുകൾ കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. മികച്ച പെർഫോമൻസിനും മൾട്ടി ടാസ്കിങ്ങിനുമായി ശക്തമായ Snapdragon 7 Gen 3 പ്രൊസസർ ഇതിലുണ്ട്. 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമുള്ള സ്ക്രീനിലാണ് ഫോൺ അവതരിപ്പിച്ചത്. ശരിക്കും ഫ്ലിപ്കാർട്ടിൽ 8 ജിബി വേരിയന്റ് വിൽക്കുന്ന വിലയേക്കാൾ കുറഞ്ഞ വിലയിൽ 12 ജിബിയുടെ മോട്ടറോള ഹാൻഡ്സെറ്റ് വാങ്ങിക്കാം. നേരിട്ടുള്ള കിഴിവിന് പുറമെ മോട്ടോ എഡ്ജ് 50 പ്രോ 5ജി മികച്ച ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ആമസോൺ തരുന്നു. സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഇപ്പോഴത്തെ ഓഫറും വിശദമായി അറിയാം.

Motorola Edge 50 Pro 5G Price Discount Amazon

8ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 70 പ്രോ 5ജി ഫോണിന് ഫ്ലിപ്കാർട്ടിൽ വില 27,999 രൂപയാണ്. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 50 പ്രോ 5ജിയ്ക്ക് വിപണി വില 36,999 രൂപയാണ്. എന്നാൽ സ്മാർട്ട് ഫോൺ വെറും 25,999 രൂപയ്ക്കാണ് ഫോൺ ആമസോണിൽ ലഭിക്കുന്നത്. ഇതിന് SBI, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 3000 രൂപ കിഴിവ് നേടാം. ഇങ്ങനെ 22999 രൂപയ്ക്ക് മോട്ടോ എഡ്ജ് 50 പ്രോ 5ജി വാങ്ങിക്കാം.

ഇത്രയും വിലക്കുറവുള്ളതിനാൽ വളരെ ലിമിറ്റഡ് സ്റ്റോക്ക് മാത്രമാണ് ആമസോണിൽ ലഭ്യമാകുന്നത്. അതിനാൽ വളരെ വേഗത്തിൽ വാങ്ങുന്നവർക്ക് ഈ കിഴിവ് പ്രയോജനപ്പെടുത്താം. 914 രൂപയുടെ കിടിലൻ ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്.

Also Read: ഹാരി പോട്ടർ ആരാധകർക്ക് സർപ്രൈസ്! 7000mAh പവറിൽ realme 16 Pro Harry Potter Edition ഇന്ത്യയിലേക്ക്

മോട്ടറോള എഡ്ജ് 70 പ്രോ 5ജി സവിശേഷതകൾ

ഡിസ്പ്ലേയിലും പ്രൊസസറിലും ബാറ്ററിയിലും മികച്ച സ്മാർട്ട് ഫോണാണിത്. മോട്ടോ എഡ്ജ്70 പ്രോ 5ജിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

Motorola Edge 50 Pro price discount Rs 13100 on Amazon deals
  1. ഡിസ്പ്ലേ: 144 Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് 1.5K pOLED കർവ്ഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഈ മോട്ടോ ഫോണിന് 2,000 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുണ്ട്.
  2. ബാറ്ററി: മോട്ടോറോള എഡ്ജ് 50 പ്രോ 5ജിയിൽ 125W ഫാസ്റ്റ് വയർഡ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഈ ഫോണിന് 4,500mAh ബാറ്ററിയാണുള്ളത്.
  3. പ്രൊസസർ: ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 12GB റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു.
  4. ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ഫോണിന് പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറ, 13MP അൾട്രാ-വൈഡ് സെൻസർ, 10MP ടെലിഫോട്ടോ ക്യാമറയാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :