redmi 17 5g
കുറഞ്ഞ ചിലവിൽ വമ്പൻ ഫീച്ചറുകളുള്ള ഫോണുകൾ വിപണിയിലെത്തിക്കുന്ന ഷവോമിയുടെ പവർഹൗസ് ഫോണാണ് Redmi 17 5G. ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്കായ ഫോണിന് ആമസോണിൽ അതിഗംഭീര ഇളവ് പ്രഖ്യാപിച്ചു. 6GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള റെഡ്മി ഫോണിനാണ് കിഴിവ്. 40 ശതമാനം നേരിട്ടുള്ള ഇളവ് റെഡ്മി 5ജി ആമസോണിൽ വിൽക്കുന്നു. ഇതിന് പുറമെ ഫോണിന് മികച്ച ബാങ്ക് ഓഫറും ഇഎംഐ കിഴിവും അനുവദിച്ചിരിക്കുന്നു. ഇടയ്ക്കിടെ ഫോൺ ചാർജ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ 7900mAh ശേഷിയുള്ള വമ്പൻ ബാറ്ററിയുണ്ട്. മികച്ച 5G കണക്റ്റിവിറ്റിയും ഉയർന്ന നിലവാരമുള്ള ക്യാമറയും ഈ റെഡ്മിയിൽ ലഭിക്കും. റെഡ്മി 17 5ജിയുടെ ഓഫറും പ്രധാന സവിശേഷതകളും അറിയാം.
39,999 രൂപയ്ക്കാണ് ഷവോമി ഈ മിഡ് റേഞ്ച് പ്രീമിയം റെഡ്മി ഫോൺ അവതരിപ്പിച്ചത്. ഇതിന്റെ 40 ശതമാനം കിഴിവിലൂടെ 23,999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. SBI ബാങ്ക് കാർഡിലൂടെ റെഡ്മി 17 5ജി 23,999 രൂപയ്ക്ക് വാങ്ങിക്കാം. നിലവിൽ എക്സ്ചേഞ്ച് ഓഫറുകളൊന്നും ആമസോൺ ഇന്ത്യ വാഗ്ദാനം ചെയ്യുന്നില്ല. 1,340 രൂപയുടെ മികച്ച നോ കോസ്റ്റ് ഇഎംഐ ഓഫർ ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 844 രൂപയുടെ ഇഎംഐ ഡീലും അനുവദിച്ചിരിക്കുന്നു.
Also Read: 3 ലക്ഷം രൂപയുടെ iPhone Duo വേണോ? അതോ വീട്ടിലേക്ക് കാര്യമായി എന്തെങ്കിലും വാങ്ങണോ?
7,900mAh ബാറ്ററി മാത്രമല്ല, ഈ റെഡ്മി ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പൊസസർ, ഡ്യൂറബിലിറ്റി തുടങ്ങിയ ഫീച്ചറുകൾ അറിയാം.