ഫ്ലിപ്കാർട്ടിനെ മറികടന്ന് ആമസോൺ ഓഫർ! Samsung Galaxy S25 ഈ വേരിയന്റുകൾക്ക് വൻ വിലക്കുറവ്

ഫ്ലിപ്കാർട്ടിനെ മറികടന്ന് ആമസോൺ ഓഫർ! Samsung Galaxy S25 ഈ വേരിയന്റുകൾക്ക് വൻ വിലക്കുറവ്

സാംസങ്ങിന്റെ ജനപ്രിയ മോഡലും പ്രീമിയം സ്മാർട്ട്ഫോണുമായ Samsung Galaxy S25 5G ഇന്ത്യയിൽ വിലക്കുറവിൽ. 256GB വേരിയന്റിന് ഫ്ലിപ്കാർട്ടിനേക്കാൾ ഇളവ് ആമസോൺ ഇന്ത്യ തരുന്നു. ഗാലക്സി AI, പ്രീമിയം ക്യാമറ എക്സ്പീരിയൻസ്, വേഗതയുള്ള പ്രോസസറുള്ള സ്മാർട്ട് ഫോണാണിത്. മികച്ച ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഡീലുകൾ ആമസോൺ തരുന്നു. ഫ്ലിപ്കാർട്ടിലെ ഓഫറിനേക്കാൾ ആകർഷകമായ ഇളവ് സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് ലഭ്യമാണ്. എന്നാൽ ചില വേരിയന്റുകൾക്ക് മാത്രമാണ് ഓഫർ. സാംസങ് ഗാലക്സി എസ്25 5ജിയുടെ സവിശേഷതകളും ഓഫറുകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S25 5G Amazon Deal

സാംസങ് ഗാലക്സി എസ്25 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 80,999 രൂപയ്ക്കാണ്. 68107 രൂപയ്ക്ക് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. എന്നാൽ ഇതിനേക്കാൾ ഓഫർ ആമസോണിൽ ഫോണിന് ലഭ്യമാണ്. എന്നുവച്ചാൽ ഗാലക്സി എസ്25 5ജി ഫോൺ 64,500 രൂപയ്ക്ക് വാങ്ങിക്കാം.

ഇത് 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഫോണിനാണ് കിഴിവ്. മിന്റ് കളറിലുള്ള വേരിയന്റിനാണ് ഈ ഓഫർ. വലിയ ബാങ്ക് ഓഫറുകൾ ആമസോണിൽ ലഭിക്കില്ലെങ്കിലും, 1,995 രൂപയുടെ ക്യാഷ്ബാക്ക് ആമസോൺ പേ വഴി സ്വന്തമാക്കാം. സ്മാർട്ട് ഫോണിന് 2,338 രൂപയുടെ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്.

Grab Samsung Galaxy S25 5G Phone at Lower Price on Amazon deal
Grab Samsung Galaxy S25 5G Phone at Lower Price on Amazon deal

മറ്റ് കളർ വേരിയന്റുകൾക്കും ഏകദേശം ഇതിനടുത്ത് വിലയാകുന്നു. ആ ആമസോൺ ഓഫറുകൾ ഇങ്ങനെയാണ്…

  • സാംസങ് ഗാലക്സി എസ്25 5ജി സിൽവർ ഷാഡോ: 64900 രൂപ
  • ഗാലക്സി എസ്25 5ജി ഐസി ബ്ലൂ: 64980 രൂപ
  • ഗാലക്സി എസ്25 5ജി നേവി: 66500 രൂപ

Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും

സാംസങ് ഗാലക്സി എസ്25 5ജി സവിശേഷതകൾ

അൾട്രാ വാങ്ങാൻ കഴിയാത്തവർക്ക് അതേ പെർഫോമൻസുള്ള സാംസങ് എസ്25 5ജി ഗുണകരമാകും. സാംസങ് ഗാലക്‌സി S25 ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. ഈ പ്രീമിയം ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി ഫീച്ചറുകൾ അറിയാം.

  1. ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.2 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഗാലക്സി S25 5ജിയിൽ ഉള്ളത്. വളരെ വേഗതയും സ്മൂത്ത്‌നെസ്സും അനുഭവപ്പെടുന്ന സ്ക്രീനാണിത്. 2600 nits പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ഇതിന് ലഭിക്കുന്നു. കോർണിഗ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ സാംസങ് ഫോണിനുണ്ട്.
  2. പ്രോസസർ: ഫ്ലാഗ്ഷിപ്പ് ലെവൽ പ്രകടനം നൽകുന്ന സ്നാപ്ഡ്രാഗൺ 8 Elite ചിപ്‌സെറ്റാണ് ഫോണിലുള്ളത്. 12GB റാമും 512GB വരെ സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
  3. ബാറ്ററി: 4,000 mAh ബാറ്ററി ഈ സാംസങ് ഫോണിനുണ്ട്. ഇത് 25W വയർഡ്, 15W വയർലെസ് ചാർജിംഗ് സപ്പോർട്ടുണ്ട്.
  4. ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് ഗാലക്സി എസ്25 5ജിയിലുള്ളത്. 50MP മെയിൻ സെൻസർ, 12MP അൾട്രാവൈഡ്, 10MP ടെലിഫോട്ടോ ലെൻസ് ഇതിലുണ്ട്. ഈ ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുണ്ട്. സെൽഫികൾക്കായി ഫോണിൽ 12MP ഫ്രണ്ട് ക്യാമറയുണ്ട്.

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ കൊടുത്തിരിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo