AI generated Image
ഇന്ന് ആപ്പിൾ ആരാധകർ കാത്തിരുന്ന ഐഫോൺ 18 പ്രോ സീരീസിന്റെ വിൽപ്പനയാണ്. ഇത്രയും വമ്പൻ തുകയ്ക്ക് ലോഞ്ച് ചെയ്തിട്ടും ഫോണിന് ഡിമാൻഡ് ഒട്ടും കുറഞ്ഞിട്ടില്ല. ആപ്പിൾ ഡിവൈസുകളോടുള്ള പലരുടെയും ഭ്രമം ഒരു കാരണമാണ്. ആപ്പിൾ തങ്ങളുടെ ഐഫോണിലും മാക് ഡിവൈസുകളിലും മറ്റും തരുന്ന സുരക്ഷിതത്വവും ഒരു ഘടകമാണ്. ഒപ്പം Apple Ecosystem എന്ന മാന്ത്രിക വലയവും ഇതിനുള്ളിലുണ്ട്.
ആപ്പിളിന്റെ ഒരു ഉൽപ്പന്നം വാങ്ങിയാൽ, പിന്നീട് അവരുടെ മറ്റ് ഉൽപ്പന്നങ്ങളായ ഐഫോൺ, ഐപാഡ്, മാക്ബുക്ക്, ആപ്പിൾ വാച്ച് എന്നിവയിലേക്കും ഉപയോക്താക്കൾ ആകർഷിക്കപ്പെടുന്നു. വാൾഡ് ഗാർഡൻ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഒരിക്കൽ ഇതിലേക്ക് പ്രവേശിച്ചാൽ പിന്നീട് ആൻഡ്രോയിഡിലേക്കോ വിൻഡോസിലേക്കോ തിരികെപ്പോകാൻ ബുദ്ധിമുട്ടുണ്ടാകും. മറ്റ് ബ്രാൻഡുകളിലേക്ക് പോകാനാകാതെ എങ്ങനെയാണ് ഈ മാന്ത്രിക വലയത്തിൽ അകപ്പെടുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?
ആപ്പിൾ കമ്പനിയുടെ വിവിധ ഉൽപ്പന്നങ്ങളും സോഫ്റ്റ്‌വെയറുകളും തമ്മിലുള്ള അന്തർധാരയാണെന്ന് പറയാം. iPhone, Mac, iPad, Apple Watch, AirPods തുടങ്ങിയവയെല്ലാം പരസ്പരം പുലർത്തുന്ന അതിശയകരമായ കണക്റ്റിവിറ്റിയും കമ്മ്യൂണിക്കേഷനുമാണ് ആപ്പിൾ ഇക്കോസിസ്റ്റം. വെവ്വേറെ ഉപകരണങ്ങളിൽ സ്റ്റോർ ചെയ്താൽ പോലും അത് ഈ വലയത്തിലൂടെ മറ്റൊന്നിൽ ആക്സസ് ചെയ്യാം. ഐഫോണിലെ ഫയൽ ഐപാഡിൽ നിന്ന് ലഭിക്കുമെന്ന് ഉദാഹരണമായി പറയാം.
ഇതിന്റെ നേട്ടങ്ങൾ:
Also Read: ഇന്ത്യയിൽ iPhone 18 Pro, Pro Max അപാര വില! മലയാളികളുടെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിൽ വാങ്ങിയാൽ വൻ ലാഭം
ഇതൊരു വലയമാണെന്ന് പറയാം. കാരണം ആപ്പിളിന്റെ പ്രത്യേക ഫീച്ചറുകളിലും അനുബന്ധ ഉപകരണങ്ങളിലും ആശ്രയിച്ച ഒരാൾക്ക് പിന്നീട് Android/Windows-ലേക്ക് മാറുമ്പോൾ ഈ ഫീച്ചറുകൾ ലഭിക്കില്ല. അതിനാൽ വളരെ വേഗത്തിൽ ചെയ്തുകൊണ്ടിരുന്നവ കിട്ടാതെ വരുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടും. മാത്രമല്ല, ആപ്പിൾ വിൻഡോസുമായോ ആൻഡ്രോയിഡുമായോ ചേർന്ന് പ്രവർത്തിക്കുന്നുമില്ല.
അടുത്തത് വിലയാണ്. ഐഫോൺ പോലെ Mac, Apple Watch, AirPods, iCloud എന്നിവയും അത്യാവശ്യം ഉയർന്ന വിലയുള്ളവയാണ്.
മറ്റൊരു പ്രശ്നം സ്റ്റോറേജാണ്. ഫോട്ടോകൾ, ഫയലുകൾ, ബാക്കപ്പുകൾ തുടങ്ങിയവ iCloud-ൽ കൂടുതലായി സ്റ്റോർ ചെയ്യുമ്പോക്ഷ സ്റ്റോറേജ് മതിയാകില്ല. ഈ അവസരത്തിൽ കൂടുതൽ iCloud നായി സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും. ആൻഡ്രോയിഡുകളിലാണെങ്കിൽ മറ്റൊരു ഗൂഗിൾ അക്കൌണ്ടിലേക്ക് മാറ്റാനാകും. ആൻഡ്രോയിഡിനെ അപേക്ഷിച്ച് ഇതിൽ കസ്റ്റമൈസേഷൻ ഓപ്ഷനും കുറവാണ്.