സാംസങ് ആരാധകർക്ക് ലോട്ടറി! Sasa Lele സെയിലിൽ Galaxy S24 Plus വെറും 56,000 രൂപയ്ക്ക്

ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ മാമാങ്കമായ ‘Sasa Lele Sale’ ആരംഭിച്ചു. പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്കാർട്ട് സസാ ലേലെ സെയിൽ അടിപൊളി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. സാംസങ്ങിന്റെ കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് ഫോണായ Samsung Galaxy S24 Plus ഏറ്റവും വിലക്കിഴിവിൽ വാങ്ങാം.

ട്രിപ്പിൾ റിയർ ക്യാമറയുള്ള സാംസങ് ഗാലക്സി എസ്24 പ്ലസ് ഫോണാണിത്. ആമസോണിനേക്കാൾ ഗംഭീര ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. സാധാരണ സാംസങ് ഗാലക്സി എസ്24 5ജിയേക്കാൾ വലിയ 6.7 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണാണ് സാംസങ് എസ്24 പ്ലസ്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ഫ്ലിപ്കാർട്ട് സസാ ലേലേ സെയിലിൽ ലഭ്യമാണ്. പ്രീമിയം പെർഫോമൻസ് ഫോൺ ഒരു സാധാരണ മിഡ്-റേഞ്ച് ഫോണിന്റെ വിലയിൽ സ്വന്തമാക്കാമെന്നതാണ് നേട്ടം.

Samsung Galaxy S24 Plus Deal Price in Flipkart

12 GB റാമും 256 GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. 99999 രൂപ വിലയുള്ള സാംസങ് എസ്25 പ്ലസ്സിന് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ പകുതി വില മാത്രമാണുള്ളത്. 40 ശതമാനം ഇളവിൽ 59999 രൂപയ്ക്ക് ഗാലക്സി എസ്24 പ്ലസ് ലഭിക്കുന്നു.

ആമസോണിൽ പോലും ഫോൺ 84,900 രൂപയ്ക്ക് ലഭിക്കുന്നു. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതിനേക്കാൾ കൂടുതൽ 3000 രൂപയുടെ ഇളവ് ലഭിക്കുന്നു. കൊബാൾട്ട് വയലറ്റ്, ബ്ലാക്ക് നിറങ്ങളിലുള്ള ഫോണിനാണ് കിഴിവ്.

Also Read: Vivo X300 Ultra: ഇനി എന്ത് വേണം? 200MP+200MP+50MP ഫ്ലാഗ്ഷിപ്പ് ക്യാമറയും 6600mAh ബാറ്ററിയും! ഒരു ഒന്നൊന്നര ഫോൺ

ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 3000 രൂപയോളം ഇളവ് ലഭിക്കുന്നു. 56999 രൂപയ്ക്ക് സാംസങ് എസ്24 പ്ലസ് വാങ്ങാം. 43650 രൂപയുടെ എക്സ്ചേഞ്ച് ഡീലും സാംസങ് പ്രീമിയം ഫോൺ ലഭിക്കുന്നു. 36 മാസത്തേക്ക് സ്മാർട്ട് ഫോൺ 2110 രൂപയ്ക്ക് ഫോൺ വാങ്ങിക്കാം.

Samsung Galaxy S24 Plus

സാംസങ് ഗാലക്സി എസ്24 പ്ലസ് സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: സാംസങ് ഗാലക്‌സി എസ് 24 പ്ലസിൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള ഫോണാണിത്. ഇതിന് 2600 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നെസ് സപ്പോർട്ട് ലഭിക്കുന്നു. 6.7 ഇഞ്ച് 2K LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണിന് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു.

പ്രോസസർ: 12GB വരെ റാമും 512GB സ്റ്റോറേജുമുള്ള എക്‌സിനോസ് 2400 SoC ചിപ്സെറ്റാണ് ഇതിലുള്ളത്. 45W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, 4.5W റിവേഴ്‌സ് വയർലെസ് ചാർജിംഗ് പിന്തുണയുള്ള ഫോണാണിത്. 4900mAh ബാറ്ററിയുള്ള സാംസങ് എസ്24 പ്ലസ് ഫോണാണിത്.

ക്യാമറ: ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 50MP പ്രൈമറി ക്യാമറയുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ സെൻസറും 12MP അൾട്രാവൈഡ് ലെൻസും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :