20,000 രൂപയിൽ താഴെ Samsung Galaxy F36 5G-ക്ക് ആമസോണിൽ വൻ വിലക്കുറവ്!

സാംസങ് സ്മാർട്ട്ഫോൺ പ്രേമികൾക്കായി ആമസോണിൽ ഇത് സുവർണാവസരം! മിഡ്-റേഞ്ച് വിപണിയിൽ തരംഗമായി മാറിയ Samsung Galaxy F36 5G ഇപ്പോൾ ആകർഷകമായ വിലക്കുറവിൽ ആമസോണിൽ നിന്ന് വാങ്ങാം. 20,000 രൂപയിൽ താഴെ വിലയിൽ എഫ് സീരീസിലെ ഈ ഹാൻഡ്സെറ്റ് വാങ്ങിക്കാം.
മികച്ച ക്യാമറ പെർഫോമൻസ് നൽകുന്ന 50MP മെയിൻ ക്യാമറയും സുഗമമായ പ്രവർത്തനത്തിന് കരുത്തുറ്റ ഒക്ടാ-കോർ പ്രൊസസറും 5000 mAh ന്റെ ശക്തമായ ബാറ്ററി ബാക്കപ്പുമുള്ള ഫോണാണിത്. 1000 രൂപയോളം ബാങ്ക് ഇളവും ആമസോൺ തരുന്നു. ബജറ്റ് വിലയിൽ ഒരു മികച്ച 5G ഫ്ലാഗ്ഷിപ്പ് അനുഭവം ആഗ്രഹിക്കുന്നവർക്ക് ഈ സാംസങ് സ്മാർട്ട് ഫോൺ തെരഞ്ഞെടുക്കാം. ആമസോണിലെ ഓഫറും ഫോണിന്റെ സവിശേഷതകളും അറിയാം.
Samsung Galaxy F36 5G Price Discount Amazon
6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന് 27,999 രൂപയാണ് വില. 27,990 രൂപയ്ക്ക് സാംസങ് ഫോൺ ഫ്ലിപ്കാർട്ടിലും വിൽക്കുന്നു. എന്നാൽ ആമസോണിൽ മാത്രമാണ് ഫോൺ 21,999 രൂപയ്ക്ക് വിൽക്കുന്നത്. ഇന്ത്യൻ ബാങ്ക്, Axis ബാങ്ക്, കാനറ ബാങ്ക് കാർഡുകളിലൂടെ 1099 രൂപയുടെ കിഴിവും സ്വന്തമാക്കാം. ഇങ്ങനെ സാംസങ് ഗാലക്സി എഫ്36 5ജി ആമസോണിൽ 20000 രൂപയ്ക്ക് വാങ്ങിക്കാം. 1000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇതിന് 773 രൂപയുടെ ആകർഷകമായ ഇഎംഐ ഡീലും ലഭ്യമാണ്.
സാംസങ് ഗാലക്സി എഫ് 36 5ജി പ്രത്യേകതകൾ
120Hz റിഫ്രഷ് റേറ്റും 6.70 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേയുമുള്ള ഫോണാണിത്. ഫോൺ സ്ക്രീനിന് പ്രൊട്ടക്ഷൻ നൽകാൻ ഗൊറില്ല ഗ്ലാസ് വിക്ടസ്+ കൊടുത്തിരിക്കുന്നു. ഇതിന് 6GB, 8GB എന്നിങ്ങനെ രണ്ട് റാം വേരിയന്റുകളാണുള്ളത്. സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണുള്ളത്. 5000mAh ന്റെ കരുത്തുറ്റ ബാറ്ററിയ്ക്ക് 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.
ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് സാംസങ് ഗാലക്സി എഫ്36 5ജിയിലുള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ്-ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ചേർന്ന ക്യാമറ സിസ്റ്റമാണ് ഇതിലുള്ളത്. ഫോണിന് മുൻവശത്ത് സെൽഫി ഷോട്ടുകൾക്കായി 13 മെഗാപിക്സൽ സെൻസറും കൊടുത്തിരിക്കുന്നു.
ആൻഡ്രോയിഡ് 15-നെ അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 സോഫ്റ്റ് വെയറിലാണ് സാംസങ് ഗാലക്സി F36 5ജി പ്രവർത്തിക്കുന്നു. ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനാകും.
സാംസങ് ഗാലക്സി എഫ്36 5ജിയിൽ വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് v5.30 കണക്റ്റിവിറ്റി ഫീച്ചറുകളുണ്ട്. ഇത് യുഎസ്ബി ടൈപ്പ്-സി ചാർജിങ് പിന്തുണയ്ക്കുന്നു.
