Bharti Airtel ബമ്പർ പ്ലാൻ! 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളും 5G ഡാറ്റയും, ഒപ്പം Free നെറ്റ്ഫ്ലിക്സും!

Bharti Airtel ബമ്പർ പ്ലാൻ! 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളും 5G ഡാറ്റയും, ഒപ്പം Free നെറ്റ്ഫ്ലിക്സും!

ജിയോയ്ക്കൊപ്പം ഇന്ത്യയിലെ ടെലികോം വിപണിയിൽ കളം നിറഞ്ഞുനിൽക്കുന്ന കമ്പനിയാണ് Bharti Airtel. 84 ദിവസത്തെ ദീർഘകാല കാലാവധിയുള്ള എയർടെലിന്റെ പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയാമോ? ഒടിടി (OTT) വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്കുള്ള ബജറ്റ് പാക്കേജാണിത്. ദീർഘകാല വാലിഡിറ്റിയും മികച്ച ഡാറ്റാ ആനുകൂല്യങ്ങളും ഒപ്പം പ്രീമിയം ഒടിടി ആക്സസുമാണ് പ്ലാനിൽ ലഭിക്കുന്നത്. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനമുൾപ്പെടെ പ്ലാനിൽ നേടാം.

Digit.in Survey
✅ Thank you for completing the survey!

അധിക ചിലവില്ലാതെ മൊബൈലിലോ ടിവിയിലോ നെറ്റ്ഫ്ലിക്സ് സിനിമകളും സീരീസുകളും ആസ്വദിക്കാനാകും. എയർടെല്ലിന്റെ ഈ 84 ദിവസ പ്ലാനിന്റെ ഓഫറുകളും വിലയും വിശദമായി അറിയാം.

Bharti Airtel 84 Days Plan

പരിധിയില്ലാത്ത 5G ഡാറ്റയും പരിധിയില്ലാത്ത കോളുകളുമാണ് പ്ലാനിന്റെ ഹൈലൈറ്റ്. 21.4 രൂപയാണ് പ്ലാനിന്റെ ദിവസ ചെലവ്. എന്നാൽ 1798 രൂപ പ്രീ പെയ്ഡ് പാക്കേജിൽ നെറ്റ്ഫ്ലിക്സ് ലഭിക്കുന്നു എന്നതാണ് ഹൈലൈറ്റ്.

ഡാറ്റ ആനുകൂല്യങ്ങൾ, അൺലിമിറ്റഡ് വോയ്‌സ്,എസ്എംഎസ് ഓഫറുകളെല്ലാം ഭാരതി എയർടെൽ പാക്കേജിൽ ലഭിക്കുന്നത്. ഈ റീചാർജ് പാക്കേജിന്റെ ആനുകൂല്യങ്ങൾ നോക്കാം.

Also Read: സാംസങ് Z Fold 8 മോഡലിനെ വെല്ലുവിളിക്കാൻ Xiaomi 18 Fold; ലോഞ്ച് അടുത്തോ?

Airtel 1798 Plan Benefits

84 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 3 ജിബി ഡാറ്റ എയർടെൽ തരുന്നു. പ്രതിദിന ക്വാട്ട ഉപയോഗിച്ച് കഴിഞ്ഞാൽ, ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയുന്നു. പ്ലാനിൽ ഭാരതി എയർടെൽ അൺലിമിറ്റഡായി 5ജി ഡാറ്റയും തരുന്നു.

അൺലിമിറ്റഡ് വോയ്‌സ് കോളുകളും പാക്കേജിൽ അനുവദിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലേക്കും ലോക്കൽ, എസ്ടിഡി, നാഷണൽ കോളുകൾ ആസ്വദിക്കാം. ഇതിൽ എയർടെൽ റോമിങ് സേവനങ്ങളും അനുവദിച്ചിരിക്കുന്നു. പ്രതിദിനം 100 എസ്എംഎസ് ഓഫറുകളും 84 ദിവസത്തെ എയർടെൽ പ്ലാനിൽ നിന്ന് നേടാം.

എല്ലാ ഡിവൈസുകളിലും ഓപ്പൺ ചെയ്യാവുന്ന നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും 1798 രൂപ പ്ലാനിൽ ചേർത്തിരിക്കുന്നു. ഇതിൽ ചില കോംപ്ലിമെന്ററി ഓഫറുകളും കൂടി ലഭ്യമാണ്. ഹെലോട്യൂൺസ് ഫ്രീയായി ഈ 84 ദിവസത്തെ പ്രീ പെയ്ഡ് പാക്കേജിൽ നിന്ന് നേടാം.

അഡോബ് എക്സ്പ്രെസ് പ്രീമിയം സബ്സ്ക്രിപ്ഷൻ 12 മാസത്തേക്ക് ആസ്വദിക്കാം. 4000 രൂപ വരെ വിലയാകുന്ന അഡോബ് എക്സ്പ്രെസ് പ്ലാനാണ് തികച്ചും സൗജന്യമായി അനുവദിച്ചിരിക്കുന്നത്.

എയർടെൽ Netflix Plan vs ജിയോ Netflix Plan

ഇതേ ഓഫറുകളുള്ള ജിയോ പ്ലാനിന് വില 1299 രൂപയാണ്. 84 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5G ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുന്നു. ജിയോഹോട്ട്സ്റ്റാർ, JioCloud എന്നിവയ്ക്ക് പുറമെയാണ് ഫ്രീ നെറ്റ്ഫ്ലിക്സ് കൂടി 1299 രൂപ ജിയോ പ്ലാനിൽ ലഭിക്കുന്നത്. 1798 രൂപ എയർടെൽ പാക്കേജിനേക്കാൾ കൂടുതൽ ലാഭം ജിയോയുടെ നെറ്റ്ഫ്ലിക്സ് പ്ലാനാണ്. 21 രൂപയാണ് എയർടെലിന്റെ ദിവസച്ചെലവെങ്കിൽ, ജിയോ പ്ലാനിൽ വെറും 5.46 രൂപ മാത്രമാണ് ചെലവാകുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile