Samsung Galaxy A56 5G: ഫ്ലിപ്കാർട്ടിനേക്കാൾ കുറഞ്ഞ വിലയിൽ ആമസോണിൽ; 50MP ക്യാമറ, 5000mAh ബാറ്ററി

മികച്ച ക്യാമറയും കരുത്തുറ്റ ബാറ്ററിയുമുള്ള ഒരു പ്രീമിയം സാംസങ് 5G സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാം. ജനപ്രിയ മോഡലായ Samsung Galaxy A56 5G ഇപ്പോൾ ഫ്ലിപ്കാർട്ടിനേക്കാൾ വലിയ ഓഫറിലാണ് ആമസോണിൽ ലഭിക്കുന്നത്. നിലവിലെ പ്രത്യേക ഓഫറിലൂടെ 45,000 രൂപയിൽ താഴെ സാംസങ് എ സീരീസ് ഹാൻഡ്സെറ്റ് വാങ്ങിക്കാം. 50MP പ്രധാന ക്യാമറയും, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 5000mAh ബാറ്ററിയും ഈ ഫോണിനുണ്ട്. നേരിട്ടുള്ള ഇളവിന് പുറമെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും അധിക ബാങ്ക് ഡിസ്കൗണ്ടുകളും ആമസോൺ വാഗ്ദാനം തരുന്നു. ഫോണിന്റെ സവിശേഷതകളും സാംസങ് ഗാലക്സി എ56 5ജിയുടെ ആമസോണിലെ ഓഫറിനെ കുറിച്ചും വിശദമായി അറിയാം.

Samsung Galaxy A56 5G: Offer

12GB, 256GB സ്റ്റോറേജുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് കിഴിവ്. 59,999 രൂപയാണ് ഇതിന് വിപണി വിലയെങ്കിലും ആമസോൺ 24 ശതമാനം കിഴിവിൽ ഫോൺ വിൽക്കുന്നു. ഇങ്ങനെ ആമസോണിൽ സ്മാർട്ട് ഫോണിന് വില 45,875 രൂപയാകുന്നു. 1146 രൂപയുടെ ആക്സിസ് ബാങ്ക് കാർഡ് കിഴിവും സാംസങ് എ56 5ജിയ്ക്ക് ലഭ്യമാണ്. 45000 രൂപയ്ക്ക് താഴെ സാംസങ് സ്മാർട്ട് ഫോൺ ഈ ഓഫറിലൂടെ സ്വന്തമാക്കാം.

ഇതിന് പുറമെ ആമസോൺ ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ ഓഫറും അനുവദിച്ചിരിക്കുന്നു. 37800 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീൽ ആമസോൺ നൽകുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 1613 രൂപയുടെ ഇഎംഐ ഓഫറും 1342 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും സാംസങ് ഗാലക്സി എ56 5ജിയ്ക്ക് ലഭ്യമാണ്.

സാംസങ് ഗാലക്സി എ56 5ജി പ്രത്യേകതകൾ

6 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റാണ് സാംസങ്ങിന് ലഭിക്കുന്നത്. കരുത്തുറ്റ അലുമിനിയം ഫ്രെയിമും മുന്നിലും പിന്നിലും കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും ഫോണിനുണ്ട്. കരുത്തുറ്റ ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ഫോൺ ചൂടാകുന്നത് തടയാനുള്ള Vapor Chamber കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. മികച്ച സോഫ്റ്റ് വെയർ സപ്പോർട്ടും ഡിസൈനുമുണ്ടെങ്കിലും ബോക്സിനൊപ്പം ചാർജറില്ലെന്നതും, ഹെവി ഗെയിമിംഗിന് അനുയോജ്യമല്ലെന്നതും ശ്രദ്ധിക്കണം. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ തുടങ്ങിയ ഫീച്ചറുകൾ നോക്കാം.

  • ഡിസ്പ്ലേ: 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ് സ്മൂത്ത് സ്ക്രോളിങ് സപ്പോർട്ടും ഈ സാംസങ് ഫോണിനുണ്ട്.
  • ക്യാമറ: സ്മാർട്ട് ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. OIS സപ്പോർട്ടുള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറയും 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 5 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിനുണ്ട്. ഇതിൽ 12 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.
  • പ്രൊസസർ: പ്രീമിയം പെർഫോമൻസിനായി എക്‌സിനോസ് 1580 പ്രോസറാണ് കൊടുത്തിരിക്കുന്നു.
  • ഡ്യൂറബിലിറ്റി: IP67 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കും.
  • ബാറ്ററി: 5,000mAh ബാറ്ററിയാണ് ഈ സാംസങ് ഹാൻഡ്സെറ്റിലുള്ളത്. ഇത് 45W ചാർജിംഗ് പിന്തുണയ്ക്കുന്നു.

പ്രീമിയം ഗ്ലാസ് ബാക്ക് പാനൽ ഉപയോഗിച്ചും മെറ്റൽ ഫ്രെയിമിലുമാണ് ഫോൺ നിർമിച്ചത്. ഈ സാംസങ് മോഡലിൽ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടില്ല എന്നതും ശ്രദ്ധിക്കുക.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile