Samsung Galaxy Special Discount: 48MP മെയിൻ സെൻസറുള്ള Triple Camera Samsung 5G ഫോണിന് 6000 രൂപ വിലക്കിഴിവ്!
2023 മാർച്ചിലാണ് Samsung Galaxy A34 5G പുറത്തിറക്കിയത്
30,999 രൂപയിൽ വിറ്റിരുന്ന ഫോണിന് 6000 രൂപയിലധികം വിലക്കിഴിവുണ്ട്
ഫോണിന്റെ ഓഫറുകളും മറ്റും വിശദമായി അറിയാം
Triple ക്യാമറയുള്ള Samsung Galaxy A34 5G വില വെട്ടിക്കുറച്ചു. സാംസങ് ആരാധർക്കുള്ള വിഷു സമ്മാനമാണിത്. 30,999 രൂപയിൽ വിറ്റിരുന്ന ഫോണിന് 6000 രൂപയിലധികം വിലക്കിഴിവുണ്ട്. ഇന്ത്യയൊട്ടാകെ Samsung 5G Phone വിലക്കിഴിവ് ലഭ്യമാണ്.
SurveySamsung Galaxy A34 5G
2023 മാർച്ചിലാണ് കമ്പനി Galaxy A34 5G പുറത്തിറക്കിയത്. അന്ന് 30,999 രൂപയ്ക്കാണ് Samsung ഫോൺ വിറ്റിരുന്നത്. ഇപ്പോൾ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ ഫോൺ വിൽക്കുന്നു. കൂടാതെ ബാങ്ക് ഓഫറുകളും മറ്റും ലഭ്യമാണ്. ഫോണിന്റെ ഓഫറുകളും മറ്റും വിശദമായി അറിയാം. അതിന് മുമ്പ് ഫോണിന്റെ പ്രത്യേകത എന്തെല്ലാമെന്ന് നോക്കാം.

Samsung Galaxy A34 സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ, ബാറ്ററി, സ്പീക്കർ, ഡിസൈൻ എന്നിവയിലെല്ലാം കേമനായ ഫോണാണിത്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1080 SoC ആണ് പ്രോസസർ. FHD+ റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഗാലക്സി എ34ലുള്ളത്. ഇതിന്റെ സ്ക്രീൻ വലിപ്പം 6.6 ഇഞ്ച് ആണ്. അമോലെഡ് ഡിസ്‌പ്ലേയുള്ള പ്രീമിയം മിഡ് റേഞ്ച് ഫോണാണിത്. 120Hz റീഫ്രെഷ് റേറ്റാണ് സാംസങ് ഗാലക്സി എ34ലുള്ളത്.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉൾപ്പെടുത്തിയിട്ടുള്ള ഗാലക്സി ഫോണാണിത്. OIS സപ്പോർട്ടുള്ള ഈ ഫോണിന്റെ മെയിൻ ക്യാമറ 48 മെഗാപിക്സലാണ്. 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും 5MP മാക്രോ സെൻസറും ഇതിലുണ്ട്. ഫോണിന്റെ സെൽഫി ക്യാമറ 13 മെഗാപിക്സലാണ്. 4K വീഡിയോ റെക്കോർഡിങ്ങും ഇതിൽ സാധ്യമാണ്.
5000 mAh ആണ് ബാറ്ററി. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന സാംസങ് ഫോണാണിത്. ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസർ ഉപയോഗിച്ചിരിക്കുന്നു. IP67 റേറ്റിങ്ങാണ് സ്മാർട്ഫോണിലുള്ളത്.
ഓഫർ എങ്ങനെ?
8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിലാണ് സാംസങ് ഗാലക്സി എ34 ഫോണിലുള്ളത്. ഇതിന് 24,499 രൂപയ്ക്ക് ഇപ്പോൾ പർച്ചേസ് ചെയ്യാം. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് EMI ഓപ്ഷൻ ലഭിക്കും.
Read More: 108MP ക്യാമറ, 5000mAh ബാറ്ററി Infinix മിഡ്- റേഞ്ച് ഫോൺ എത്തി, Special Sale-ൽ അത്യാകർഷക ഓഫറുകളും
5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഫ്ലിപ്കാർട്ട് അനുവദിക്കുന്നുണ്ട്. ഗ്രാഫൈറ്റ്, ലൈം, സിൽവർ, വയലറ്റ് എന്നീ നാല് നിറങ്ങളിൽ ഫോണുണ്ട്. ഈ നാല് നിറങ്ങളിലുള്ള ഫോണുകൾക്കും ഓഫർ ലഭ്യമാണ്. ഓഫറിൽ വാങ്ങാൻ, Click here
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile