Samsung Galaxy M15 5G: 6000mAh ബാറ്ററി, Triple ക്യാമറ! കാത്തിരിപ്പിനൊടുവിൽ ആ ഗാലക്സി ഫോൺ എത്തി

Samsung Galaxy M15 5G: 6000mAh ബാറ്ററി, Triple ക്യാമറ! കാത്തിരിപ്പിനൊടുവിൽ ആ ഗാലക്സി ഫോൺ എത്തി
HIGHLIGHTS

Samsung Galaxy M15 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്‌സെറ്റാണ് ഇതിലുള്ളത്

25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു

കാത്തിരുന്ന ഗാലക്സി ഫോൺ Samsung Galaxy M15 5G പുറത്തിറങ്ങി. കഴിഞ്ഞ ആഴ്ച പ്രീ-ബുക്കിങ്ങിന് എത്തിയ ഫോൺ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 50 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ഫോണാണിത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. ഈ ഗാലക്സി എം15 ഒരു ബജറ്റ്- ഫ്രെണ്ട്ലി ഫോണാണ്.

Samsung Galaxy M15 5G

ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്‌സെറ്റാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ പ്രൈമറി സെൻസർ 50 മെഗാപിക്‌സലാണ്.

5 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും, 2 മെഗാപിക്സൽ ഷൂട്ടറും ഗാലക്സി എം15 ഫോണിലുണ്ട്. ഇതിൽ 13 മെഗാപിക്സൽ സെൽഫി ക്യാമറയും സാംസങ് നൽകിയിരിക്കുന്നു.

samsung galaxy m15
samsung galaxy m15

Samsung Galaxy M15 5G ഡിസ്പ്ലേ, ബാറ്ററി

6.5 ഇഞ്ച് fHD+ സ്ക്രീനാണ് ഫോണിലുള്ളത്. ഇതിൽ 1,080×2,340 പിക്‌സൽ റെസല്യൂഷൻ വരുന്നു. 90Hz റിഫ്രഷ് റേറ്റ് ആണ് ഗാലക്സി എം15ലുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇത് 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 6000mAh ബാറ്ററിയാണ് Galaxy M15 5G-യിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ എത്തിയ ഗാലക്സി A15 5G-ന് സമാനമാണ്.

മറ്റ് ഫീച്ചറുകൾ

ഒറ്റ ചാർജിൽ 21 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ടൈമും ഇതിലുണ്ട്. 128 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് ടൈമും ഇതിൽ നൽകിയിരിക്കുന്നു.

5G, GPS, ബ്ലൂടൂത്ത് 5.3, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുമുണ്ട്. ഇതിൽ USB ടൈപ്പ്-C പോർട്ട് സപ്പോർട്ടും ലഭിക്കുന്നു. ആക്‌സിലറോമീറ്റർ, ഗൈറോ സെൻസർ എന്നിവയുമുണ്ട്. ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, വെർച്വൽ പ്രോക്‌സിമിറ്റി സെൻസർ ഫീച്ചറുകളും ഇതിലുണ്ട്. സൈഡ് ഫിംഗർപ്രിന്റ് സെൻസർ ഘടിപ്പിച്ച ഫോണാണിത്.

Read More: Tecno Pova 6 Pro 5G Sale: 108MP ക്യാമറ, 6000mAh ബാറ്ററി! 17999 രൂപയ്ക്ക് വാങ്ങാം, ആദ്യ സെയിലിൽ 4999 രൂപയുടെ ഫ്രീ ഓഫറുകളും…

വില

ബ്ലൂ ടോപസ്, സെലസ്റ്റിയൽ ബ്ലൂ, സ്റ്റോൺ ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. 4GB RAM + 128GB വേർഷനുള്ളതാണ് കുറഞ്ഞ വേരിയന്റ്. 6GB RAM + 128GB വേരിയന്റും ഇതിലുണ്ട്. 13,299 രൂപയാണ് ഗാലക്സി എം15യുടെ 4ജിബി റാമിന് വില. 6GB ഗാലക്സി എം15 ഫോണിന് 14,799 രൂപയും വിലയാകും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo