Tecno Pova 6 Pro 5G Sale: 108MP ക്യാമറ, 6000mAh ബാറ്ററി! 17999 രൂപയ്ക്ക് വാങ്ങാം, ആദ്യ സെയിലിൽ 4999 രൂപയുടെ ഫ്രീ ഓഫറുകളും…

Tecno Pova 6 Pro 5G Sale: 108MP ക്യാമറ, 6000mAh ബാറ്ററി! 17999 രൂപയ്ക്ക് വാങ്ങാം, ആദ്യ സെയിലിൽ 4999 രൂപയുടെ ഫ്രീ ഓഫറുകളും…
HIGHLIGHTS

മാർച്ച് 29നായിരുന്നു Tecno Pova 6 Pro 5G-യുടെ ലോഞ്ച്

70W ഫാസ്റ്റ് ചാർജിങ്ങും 6,000mAh ബാറ്ററിയും ഒരുമിച്ചുള്ള അപൂർവം ഫോണുകളെന്ന് പറയാം

ഫോണിന്റെ ആദ്യ വിൽപ്പനയിൽ അതിശയകരമായ ഓഫറുകളാണ് ലഭിക്കുന്നത്

6,000mAh ബാറ്ററിയുമായി വന്ന ഫോണാണ് Tecno Pova 6 Pro 5G. 70W ഫാസ്റ്റ് ചാർജിങ്ങും 6,000mAh ബാറ്ററിയും ഒരുമിച്ചുള്ള അപൂർവം ഫോണുകളെന്ന് പറയാം. ഇന്ന് ടെക്നോയുടെ ഈ പുതിയ 5G ഫോണിന്റെ ആദ്യ വിൽപ്പനയാണ്. Amazon വഴിയാണ് ടെക്നോ പോവ 6 പ്രോ വിൽക്കുന്നത്.

Tecno Pova 6 Pro 5G

മാർച്ച് 29നായിരുന്നു Tecno Pova 6 Pro 5G-യുടെ ലോഞ്ച്. ഇന്ന് ആദ്യ സെയിലിൽ Tecno S2 സ്പീക്കറും ഫ്രീയായി ലഭിക്കുന്നതാണ്. 4999 രൂപ വിലയുള്ള സ്പീക്കറാണിത്. ഇതിന് പുറമെ ആകർഷകമായ നിരവധി ഓഫറുകളുണ്ട്. ഫോണിന്റെ ആദ്യ സെയിൽ ഓഫറിന് മുന്നേ ഫീച്ചറുകൾ നോക്കാം.

108mp camera tecno pova 6 pro 5g first sale buy at just rs 17999
Tecno Pova 6 Pro 5G

Tecno Pova 6 Pro 5G ഫീച്ചറുകൾ

ഡിസ്പ്ലേ: 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഈ മിഡ് റേഞ്ച് ഫോണിലുള്ളത്. FHD+ റെസല്യൂഷനും 120Hz റീഫ്രെഷ് റേറ്റും ഈ സ്മാർട്ഫോണിന് ലഭിക്കുന്നു. 1,300 നിറ്റ്സ് ബ്രൈറ്റ്നെസ്സാണ് ഈ ടെക്നോ ഫോണിലുള്ളത്. അധിക സെക്യൂരിറ്റിയ്ക്കായി ഫോണിൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറുണ്ട്.

OS: ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്.

പ്രോസസർ: മീഡിയാടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. മാലി G57 GPU-യുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.

ബാറ്ററി, ചാർജിങ്: 6,000mAh-ന്റെ പവർഫുൾ ബാറ്ററിയുണ്ട്. 70W ചാർജർ ഉപയോഗിച്ച് വെറും 19 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജാക്കാം.

ക്യാമറ: 108MP പ്രൈമറി ക്യാമറയാണ് ടെക്‌നോ പോവ 6 പ്രോയിലുള്ളത്. എൽഇഡി ഫ്ലാഷ് ടെക്നോളജിയും ക്യാമറയിൽ നൽകിയിട്ടുണ്ട്. 2MP സെക്കൻഡറി സെൻസർ, എഐ ലെൻസ് എന്നിവയും റിയർ ക്യാമറയിലുണ്ട്. 32MP ഫ്രണ്ട് ക്യാമറയാണ് ഈ ടെക്നോ ഫോണിലുള്ളത്.

മറ്റ് ഫീച്ചറുകൾ: Hi-Res ഓഡിയോ, ഡോൽബി അറ്റ്മോസ് സൌകര്യം ഇതിൽ ലഭിക്കുന്നു. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണാണ് ടെക്‌നോ പോവ 6 പ്രോ. ജലം, പൊടിയെ പ്രതിരോധിക്കാൻ ഇതിൽ IP53 റേറ്റിങ്ങുണ്ട്. വൈഫൈ, ബ്യൂടൂത്ത്, GPS, 3.5mm ഓഡിയോ ജാക്ക് ഫീച്ചറുകളും നൽകിയിട്ടുണ്ട്.

വിലയും വിൽപ്പനയും

2 വേരിയന്റുകളിലാണ് പുതിയ ടെക്നോ ഫോൺ വന്നിട്ടുള്ളത്. രണ്ടിനും 256GB ഇന്റേണൽ സ്റ്റോറേജുണ്ട്. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 19,999 രൂപയാണ്. 12GB റാമും 256GB സ്റ്റോറേജുമുള്ള ടെക്നോക്ക് 21,999 രൂപയാകും.

ബാങ്ക് കാർഡ് ഇടപാടുകൾ വഴി 2,000 രൂപ വരെ കിഴിവ് ലഭിക്കും. ഇങ്ങനെ 17,999 രൂപയ്ക്കും ഉയർന്ന വേരിയന്റ് 19,999 രൂപയ്ക്കും വാങ്ങാം. ഗ്രേ, ഗ്രീൻ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്.

Read More: പ്രേമലു കാണാൻ Disney+ Hotstar സബ്സ്ക്രിപ്ഷൻ Free ആയി Jio തരും!

ആമസോണിലും റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാണ്. ഏപ്രിൽ 4, ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ ആരംഭിച്ചിട്ടുള്ളത്. ആദ്യ സെയിലിൽ 4,999 രൂപ വരെ വില വരുന്ന കോംപ്ലിമെന്ററി ഐറ്റംസ് ഫ്രീയായി ലഭിക്കും.

Tecno S2 സ്പീക്കറുകൾ പോലുള്ളവയായിരിക്കും ഇങ്ങനെ ഓഫറിൽ കിട്ടുന്നത്. ഇത് ഓൺലൈൻ, ഓഫ്‌ലൈൻ രണ്ട് കൂട്ടർക്കും സൌജന്യമായി ലഭിക്കുന്നതാണ്. 1499 രൂപയുടെ സ്പീക്കറുകളും സൌജന്യമാണ്. ആമസോൺ പർച്ചേസിനുള്ള ലിങ്ക്, Tecno Pova 6 Pro 5G.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo