108MP ക്യാമറ, 5000mAh ബാറ്ററി Infinix മിഡ്- റേഞ്ച് ഫോൺ എത്തി, Special Sale-ൽ അത്യാകർഷക ഓഫറുകളും

HIGHLIGHTS

മിഡ് റേഞ്ച് ബജറ്റുകാർക്ക് വേണ്ടിയുള്ള സ്മാർട്ഫോണാണിത്

Infinix Note 40 Pro, പ്രോ പ്ലസ് എന്നിവയാണ് ലോഞ്ച് ചെയ്തത്

ഫോണിൽ ഓൾ- റൌണ്ട് ഫാസ്റ്റ് ചാർജ് 2.0 ടെക്നോളജി ഉപയോഗിക്കുന്നു

108MP ക്യാമറ, 5000mAh ബാറ്ററി Infinix മിഡ്- റേഞ്ച് ഫോൺ എത്തി, Special Sale-ൽ അത്യാകർഷക ഓഫറുകളും

Infinix Note 40 Pro സീരീസുകൾ ഇന്ത്യയിലെത്തി. 108 മെഗാപിക്സൽ മെയിൻ ക്യാമറയുള്ള ഫോണാണിത്. ഇൻഫിനിക്സ് Note 40 Pro, പ്രോ പ്ലസ് എന്നിവയാണ് ലോഞ്ച് ചെയ്തത്. FHD+ ഡിസ്‌പ്ലേയും മീഡിയടെക് ചിപ്‌സെറ്റുമുള്ള സ്മാർട്ഫോണാണിത്. ഫോണിന്റെ ഫീച്ചറുകൾ വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Infinix Note 40 Pro

മിഡ് റേഞ്ച് ബജറ്റുകാർക്ക് വേണ്ടിയുള്ള സ്മാർട്ഫോണാണിത്. ഏറ്റവും മികച്ച ബാറ്ററിയും ക്യാമറ യൂണിറ്റും ഫോണിലുണ്ട്. ഒരു മിഡ് റേഞ്ച് വിലയിൽ 108 മെഗാപിക്സലിന്റെ ഫോൺ ലഭിക്കുന്നത് അപൂർവ്വമാണ്. ഇൻഫിനിക്സ് ഏറ്റവും പുതിയ ഫോണിലൂടെ ഇതാണ് യാഥാർഥ്യമാക്കുന്നത്. ഓൾ- റൌണ്ട് ഫാസ്റ്റ് ചാർജ് 2.0 ടെക്നോളജി ഉപയോഗിക്കുന്ന ഫോണാണിത്.

Infinix Note 40 Pro
Infinix Note 40 Pro

Infinix Note 40 Pro ഫീച്ചറുകൾ

2 ഫോണുകൾക്കും1080×2436 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയുണ്ട്. 6.78 ഇഞ്ച് FHD+ വലിപ്പമാണ് ഡിസ്പ്ലേയ്ക്ക് വരുന്നത്. ഇതിന്റെ റീഫ്രെഷ് റേറ്റ് 120Hz ആണ്. ഫോൺ സ്ക്രീൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് കോട്ടിങ് ഉപയോഗിച്ച് കവർ ചെയ്തിരിക്കുന്നു.

ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ 8 ജിബി റാമുള്ള ഫോണാണ്. ഇതിന്റെ പ്രോ സീരീസിന് 12 ജിബി റാമാണുള്ളത്. ഇവ രണ്ടും 256 ജിബി ഇന്റേണൽ സ്‌റ്റോറേജിലാണ് പുറത്തിറക്കിയത്.

ആൻഡ്രോയിഡ് 14 ആണ് ഇൻഫിനിക്സിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഇതിന്റെ മെയിൻ ക്യാമറയാകട്ടെ 108MPയാണ്. ഈ ഫോണിൽ 2MP മാക്രോ, ഡെപ്ത് ക്യാമറകൾ കൂടി ചേർത്തിരിക്കുന്നു. ഫോണിൽ ഫ്രെണ്ട് ക്യാമറ 32 എംപിയുടേതാണ്.

ലോർഡ് ബോബിയും Infinix Note 40 Pro 5Gയും

ബാറ്ററിയിലേക്കും ചാർജിങ്ങിലേക്കും വന്നാൽ പ്രോ വേർഷന് 4,500 mAh ബാറ്ററിയാണുള്ളത്. 100W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. മറുവശത്ത്, ഇൻഫിനിക്സ് നോട്ട് 40 പ്രോയിൽ 5000 mAh ബാറ്ററിയുണ്ട്. ഇതിൽ 45W ഫാസ്റ്റ് ചാർജിംഗ് ആണുള്ളത്. 20W വയർലെസ് ചാർജിങ്ങിനെയും രണ്ട് ഫോണുകളും സപ്പോർട്ട് ചെയ്യുന്നു.

വില എത്ര?

21,999 രൂപയാണ് ഇൻഫിനിക്സ് നോട്ട് 40 പ്രോയുടെ വില. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ+ന് 24,999 രൂപയും വിലയാകും. വിന്റേജ് ഗ്രീൻ, ടൈറ്റൻ ഗോൾഡ് കളറുകളിലാണ് ഫോൺ വന്നിട്ടുള്ളത്.

ഇൻഫിനിക്‌സ് നോട്ട് 40 പ്രോ+ ൻ്റെ വില 24,999 രൂപയാണ്. വിൻ്റേജ് ഗ്രീൻ, ടൈറ്റൻ ഗോൾഡ് കളർ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് രണ്ട് സ്മാർട്ട്‌ഫോണുകളും വാങ്ങാം. സ്മാർട്ട്ഫോണുകൾ ഫ്ലിപ്കാർട്ടിൽ ഓൺലൈനിൽ ലഭ്യമാണ്.

ഇന്ന് ഏർലി ബേർഡ് സെയിൽ ഫ്ലിപ്കാർട്ട് വഴി നടക്കുന്നുണ്ട്. ഈ സ്പെഷ്യൽ സെയിലിൽ 19,999 രൂപയ്ക്ക് പ്രോ വേർഷൻ ലഭ്യമായിരിക്കും. Flipkart പർച്ചേസിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

READ MORE: OnePlus Sale in India: May 1 മുതൽ OnePlus ഫോണുകളും ടാബ്‌ലെറ്റുകളും കടകളിൽ വിൽക്കില്ല! കാരണം…

ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ് വാങ്ങുന്നവർക്ക് ആകർഷകമായ ഓഫറുകളുമുണ്ട്. 4,999 രൂപയുടെ MagCase ഏർലി ബേർഡ് സെയിലിൽ ലഭിക്കും. എച്ച്ഡിഎഫ്സി, എസ്ബിഐ കാർഡുണ്ടെങ്കിൽ 2000 രൂപയുടെ കിഴിവും നേടാവുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo