OnePlus Sale in India: May 1 മുതൽ OnePlus ഫോണുകളും ടാബ്‌ലെറ്റുകളും കടകളിൽ വിൽക്കില്ല! കാരണം…

OnePlus Sale in India: May 1 മുതൽ OnePlus ഫോണുകളും ടാബ്‌ലെറ്റുകളും കടകളിൽ വിൽക്കില്ല! കാരണം…
HIGHLIGHTS

രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ഇനി OnePlus വിൽക്കില്ലെന്ന് റീട്ടെയിൽ അസോസിയേഷൻ

4500 സ്റ്റോറുകളിൽ വൺപ്ലസ് ഫോണുകളും ടാബുകളും ലഭ്യമായിരിക്കില്ല

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമാണ് ഈ നീക്കം

OnePlus ആരാധകർക്ക് അത്ര സുഖകരമല്ലാത്ത വാർത്ത. ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ ഇനി വൺപ്ലസ് ഉപകരങ്ങൾ (OnePlus India) ലഭ്യമായേക്കില്ല. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമാണ് ഈ നീക്കം. ഇങ്ങനെ 4500 സ്റ്റോറുകളിൽ വൺപ്ലസ് ഫോണുകളും ടാബുകളും ലഭ്യമായിരിക്കില്ല. ഇയർപോഡുകൾ പോലുള്ള വൺപ്ലസ് ഉപകരണങ്ങളുടെ വിൽപ്പനയും നിർത്തലാക്കുമെന്നാണ് റിപ്പോർട്ട്.

OnePlus വിൽപ്പന നിർത്തലാക്കുന്നു?

മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ പടിഞ്ഞാറൻ സംസ്ഥാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. തെക്കൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കർണാടകയും ഈ നീക്കത്തിലാണ്. ഈ സംസ്ഥാനങ്ങളിൽ നിന്ന് മൊത്തമായി 23 റീട്ടെയിൽ ശൃംഖലകളിലെ വിൽപ്പന നിർത്തുന്നു. ഇങ്ങനെ രാജ്യത്തൊട്ടാകെയുള്ള 4,500 സ്റ്റോറുകളിൽ OnePlus ഉപകരങ്ങൾ വിൽക്കില്ല.

OnePlus Sale in India: May 1 മുതൽ OnePlus ഫോണുകളും ടാബ്‌ലെറ്റുകളും കടകളിൽ വിൽക്കില്ല!
ഇനി വൺപ്ലസ് വിൽപ്പനയില്ലേ?

മെയ് 1 മുതൽ OnePlus ലഭിക്കില്ല!

ഈ വരുന്ന മെയ് 1 മുതൽ വിൽപ്പന നടത്തില്ല എന്നാണ് തീരുമാനം. തികച്ചും അവിശ്വസനീയമായ വാർത്തയാണിത്. കാരണം ഇന്ന് ആൻഡ്രോയിഡ് ഫോണുകളിൽ മുന്നിലാണ് വൺപ്ലസ്. എന്തുകൊണ്ടാണ് റീട്ടെയിൽ ഷോപ്പുടമകൾ ഇങ്ങനെയൊരു നീക്കത്തിലേക്ക് പോയെതെന്നറിയാമോ?

വിൽപ്പന നിർത്താൻ കാരണം?

വൺപ്ലസിന്റെ കുറഞ്ഞ ലാഭവിഹിതമാണ് പ്രധാന കാരണമെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ ക്ലെയിം പ്രോസസ്സിംഗിലെ കാലതാമസവും ഓഫ് ലൈൻ വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

ഇതുകൂടാതെ ഉപകരണങ്ങളുടെ ബണ്ടിൽ പ്രക്രിയയുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ട്. ഇതിനെല്ലാം എതിരെയാണ് ഓഫ് ലൈൻ/ റീട്ടെയിൽ വ്യാപാരികളുടെ നീക്കം. ഇങ്ങനെ മെയ് 1 മുതൽ വിൽപ്പന നിർത്താൻ ഈ സ്റ്റോറുകൾ തീരുമാനിക്കുകയായിരുന്നു.

ORA പ്രസിഡന്റിന്റെ കത്ത്

ഈ പ്രശ്നം ചൈനീസ് കമ്പനിയായ വൺപ്ലസ് ഉടൻ പരിഹരിക്കുമെന്നും പ്രതീക്ഷയുണ്ട്. ORA പ്രസിഡന്റ് ശ്രീധർ ടിഎസ് വൺപ്ലസ് ഇന്ത്യയുടെ സെയിൽസ് ഡയറക്ടർക്ക് കത്തയച്ചിരുന്നു. വിൽപ്പന നിർത്താനുള്ള തീരുമാനം എടുത്തുവെന്ന് അറിയിക്കുന്നതിനായാണ് ഈ മാസം 10ന് കത്തെഴുതിയത്. ഓർഗനൈസ്ഡ് റീട്ടെയിലേഴ്‌സ് അസോസിയേഷൻ എന്നതാണ് ORA കൊണ്ട് അർഥമാക്കുന്നത്.

വൺപ്ലസ് വിൽപ്പന നിർത്തുന്നു…

‘കഴിഞ്ഞ വർഷം മുഴുവൻ വൺപ്ലസ് ഉപകരണങ്ങൾ വിൽക്കുന്നതിൽ കാര്യമായ തടസ്സങ്ങൾ ഞങ്ങൾ നേരിട്ടു. അതിപ്പോഴും പരിഹാരമായിട്ടില്ല. വൺപ്ലസിന്റെ പാർട്നേഴ്സ് എന്ന രീതിയിൽ കൂടുതൽ മികച്ച സഹകരണം പ്രതീക്ഷിക്കുന്നു. നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായി സ്റ്റോറുകൾ വഴിയുള്ള വിൽപ്പന നിർത്തുകയല്ലാതെ മറ്റൊരു മാർഗവുമില്ല.’

ഇങ്ങനെ വ്യാപാരികളുടെ ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് കമ്പനിയ്ക്ക് കത്തയച്ചത്. ഇത് ക്യുആർഎയുടെ കൂട്ടായ തീരുമാനമാണെന്നും കത്തിൽ പറയുന്നു. (മണി കൺട്രോളിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണിവ.)

ഇക്കാര്യത്തിൽ QRA-യ്ക്ക് വൺപ്ലസ് ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല. ഇപ്പോഴും വൺപ്ലസ് ഉപകരണങ്ങൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിൽപ്പന നടത്തുന്നു. വൺപ്ലസിന്റെ വെബ്സൈറ്റിലും പർച്ചേസിങ് സാധ്യമാണ്.

Read More: Best Phones Under 20000: മികച്ച ക്യാമറ, ബാറ്ററി ഫീച്ചറുകളുള്ള iQOO, OnePlus, Realme ഫോണുകൾ…

അടുത്തിടെ കമ്പനി പുറത്തിറക്കിയ വൺപ്ലസ് നോർഡ് സിഇ4 വൻ റെക്കോഡിൽ വിറ്റഴിച്ചു. ഇത്രയും ജനപ്രിയ ആൻഡ്രോയിഡ് കമ്പനിയുടെ ഓഫ് ലൈൻ വിൽപ്പനയാണ് തടസ്സപ്പെടുന്നത്. ഉടനെ റീട്ടെയിൽ സംഘടനയ്ക്ക് കമ്പനി വിശദീകരണം നൽകുമെന്ന് വേണം കരുതാൻ.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo