200MP Samsung ലെൻസുമായി പുതിയ ​Oppo Find ഫോണുകൾ, 4 പ്രധാന ഫീച്ചറുകൾ!

200MP Samsung ലെൻസുമായി പുതിയ ​Oppo Find ഫോണുകൾ, 4 പ്രധാന ഫീച്ചറുകൾ!

ഇന്ത്യയുടെ സ്മാർട് ഫോൺ വിപണിയിലേക്ക് Oppo Find സീരിസിൽ നിന്നും പുതിയ മോഡലുകൾ വരുന്നു. കിടിലൻ ക്യാമറ പെർഫോമൻസും, സ്റ്റൈലിഷ് ഡിസൈനുമുള്ള ഓപ്പോ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

200MP Samsung ലെൻസുമായാണ് ഓപ്പോ ലോഞ്ച് ചെയ്യുന്നത്. ഓപ്പോ ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ എന്നിവയാണ് സീരീസുകളിലുള്ളത്. ഈ മോഡലുകൾ അടുത്ത മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ലോഞ്ചിന് മുന്നോടിയായി രണ്ട് ഉപകരണങ്ങളുടെയും ടീസർ ഇന്ത്യയിൽ പുറത്തുവിട്ടു.

Oppo Find X9 Pro സ്പെസിഫിക്കേഷൻ

​ഓപ്പോ ഫൈൻഡ് X9 പ്രോയിൽ 6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയുണ്ട്. ഇതിന്റെ സ്ക്രീനിന് 2780 x 1264 പിക്സൽ റെസല്യൂഷനും 3,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്.

ഡോൾബി വിഷൻ സപ്പോർട്ട് ഈ ഡിസ്പ്ലേയ്ക്കുണ്ടാകും. ഇതിന് 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് സപ്പോർട്ട് ലഭിക്കും. പ്രോ വേർഷനിൽ ഡൈമെൻസിറ്റി 9500 പ്രോസസറാണ് പ്രവർത്തിക്കുന്നത്. ഇത് 16GB വരെ LPDDR5x റാമും 1TB UFS 4.1 സ്റ്റോറേജും പിന്തുണയ്ക്കുന്നു.

ട്രിപ്പിൾ റിയർ ക്യാമറയാണ് ഓപ്പോ ഫൈൻഡ് എക്സ്9 പ്രോയിലുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP സോണി LYT828 പ്രൈമറി ഷൂട്ടറുണ്ട്. ഇതിൽ 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും, 200MP സാംസങ് HP5 3x പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമുണ്ട്.

ഫോണിൽ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയുള്ള ഫ്രണ്ട് ഷൂട്ടറുണ്ട്. മുൻവശത്തും 50MP സാംസങ് JN5 സെൻസറാണ് കൊടുത്തിരിക്കുന്നത്.

7,500mAh ബാറ്ററിയാണ് X9 പ്രോയിൽ ഉള്ളത്. 80W SuperVOOC വയർഡ് ഫാസ്റ്റ് ചാർജിംഗിനും 50W വയർലെസ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു. IP68/IP69 റേറ്റിങ്ങിൽ ഡ്യൂറബിലിറ്റിയുള്ള ഫോണാണിത്.

ഓപ്പോ ഫൈൻഡ് എക്9 ബേസിക് വേരിയന്റ് സ്പെസിഫിക്കേഷൻ

ഓപ്പോ ഫൈൻഡ് എക്സ്9 ഫോണിൽ 6.59 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേയുണ്ട്. ഇതിന് 3,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഡോൾബി വിഷൻ സപ്പോർട്ടും ലഭിക്കുന്നു.

​മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഇതിൽ മാലി-ജി1 അൾട്രാ MC12 ജിപിയു ബന്ധിപ്പിച്ചിരിക്കുന്നു. 12/16GB LPDDR5x റാമും 1TB വരെ UFS 4.1 സ്റ്റോറേജും ഇതിനുണ്ട്.

​ക്യാമറയിലേക്ക് വന്നാൽ 50MP സോണി LYT808 പ്രൈമറി ഷൂട്ടറുണ്ട്. ഇതിൽ 50MP സാംസങ് JN5 അൾട്രാ-വൈഡ് ആംഗിൾ ലെൻസുമുണ്ട്. ഫോണിൽ സോണി LYT600 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും സ്മാർട്ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP സോണി IMX612 സെൻസർ നൽകിയിരിക്കുന്നു.

​80W SuperVOOC വയർഡ് ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു. ഇതിൽ 50W വയർലെസ് ചാർജിംഗ് സപ്പോർട്ടുണ്ട്. 7,025mAh ബാറ്ററിയാണ് ഓപ്പോ ഫൈൻഡ് എക്സ്9-ൽ ഉള്ളത്. കളർഒഎസ് 16, ആൻഡ്രോയിഡ് 16 ആണ് സോഫ്റ്റ് വെയർ.

Also Read: 9 രൂപ നിരക്കിൽ ഫ്രീ വോയിസ് കോളിങ്ങും 5ജിയും അൺലിമിറ്റഡായി Reliance Jio തരും!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo