9 രൂപ നിരക്കിൽ ഫ്രീ വോയിസ് കോളിങ്ങും 5ജിയും അൺലിമിറ്റഡായി Reliance Jio തരും!

9 രൂപ നിരക്കിൽ ഫ്രീ വോയിസ് കോളിങ്ങും 5ജിയും അൺലിമിറ്റഡായി Reliance Jio തരും!

Reliance Jio സിമ്മുള്ളവർക്ക് കിടിലനൊരു പ്രീ പെയ്ഡ് പ്ലാൻ നോക്കിയാലോ! 90 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പാക്കേജിൽ ഫ്രീ കോളിങ്ങും എസ്എംഎസ്, ഡാറ്റ സേവനങ്ങളും ലഭ്യം. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ കമ്പനി ദീർഘകാല വാലിഡിറ്റി പ്ലാൻ നോക്കുന്നവർക്കായാണ് പ്ലാൻ അവതരിപ്പിച്ചത്.

Digit.in Survey
✅ Thank you for completing the survey!

Reliance Jio 90 Days Recharge Plan

ടെലികോം ഭീമൻ 90 ദിവസത്തെ പ്ലാനാണ് തങ്ങളുടെ വരിക്കാർക്ക് വേണ്ടി അവതരിപ്പിച്ചത്. പരിധിയില്ലാത്ത കോളുകൾ, അതിവേഗ ഡാറ്റ, ഒടിടി ആനുകൂല്യങ്ങൾ എന്നിവ ഇതിലുണ്ട്.

പ്രതിമാസ റീചാർജുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ മികച്ച ഓപ്ഷനാണ്. ജിയോയുടെ ഈ പ്ലാനിൽ 3 മാസത്തെ കാലാവധി ലഭിക്കും. പ്ലാനിന്റെ വില 899 രൂപയാണ്. പ്ലാനിലെ ആനുകൂല്യങ്ങൾ ചുരുക്കത്തിൽ നോക്കാം.

  • അൺലിമിറ്റഡ് കോളിങ് (ലോക്കൽ, എസ്ടിഡി വോയ്‌സ് കോളുകൾ)
  • 2 ജിബി പ്രതിദിന ഡാറ്റ, 20 ജിബി എക്സ്ട്രാ
  • പ്രതിദിനം 100 സൗജന്യ എസ്എംഎസ്
  • ട്രൂ 5ജി അൺലിമിറ്റഡ് ഡാറ്റ

Reliance Jio Rs 899 Plan: അധിക ഓഫറുകൾ

റിലയൻസ് ജിയോ പ്ലാനിന്റെ വില 899 രൂപയാണ്. ഇതിൽ ടെലികോം കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. പ്ലാനിൽ ഇതിന് പുറമെ ജിയോഹോട്ട്സ്റ്റാർ ആക്സസും നൽകുന്നുണ്ട്. ഇങ്ങനെ 90 ദിവസത്തേക്ക് ഹോട്ട്സ്റ്റാർ ആസ്വദിക്കാം. 90 ദിവസത്തെ പ്ലാനിൽ പ്രതിദിനം 9 രൂപയാണ് ചെലവ്.

reliance jio at 9rs rate

899 രൂപയ്ക്ക് അഡീഷണൽ ഓഫറുകൾ എന്തൊക്കെ?

അൺലിമിറ്റഡ് 5ജിയും ജിയോഹോട്ട്സ്റ്റാറും പ്ലാനിലെ നേട്ടങ്ങളാണ്. ഇതിന് പുറമെ നിങ്ങളുടെ ഇ ഫയലുകളും മീഡിയയും ഓൺലൈനിൽ സംഭരിക്കാനായി ഒരു ഓഫറും അംബാനി തരുന്നു. ജിയോ ഉപയോക്താക്കൾക്ക് 50 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് അനുവദിച്ചിരിക്കുന്നു.

ജിയോഫിനാൻസിൽ 2 ശതമാനം ഇളവും നേടാം. ജിയോ ഗോൾഡ് വാങ്ങുമ്പോൾ നിങ്ങൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. 2 മാസത്തേക്ക് ജിയോഹോം സർവ്വീസും ലഭിക്കുന്നുവെന്നത് മറ്റൊരു നേട്ടമാണ്.

ജിയോ ട്രൂ 5ജി

ജിയോ 5ജി ഇന്ത്യയിലെ ഏറ്റവും ഫാസ്റ്റ് സ്പീഡിൽ നെറ്റ് കിട്ടാനുള്ള ഉപാധിയാണ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന ബജറ്റ് പ്ലാനുകളോട് ജിയോയ്ക്ക് മുട്ടാനാകില്ല. പക്ഷേ സ്പീഡ് നെറ്റ് വർക്ക് തരുന്നതിൽ ജിയോ തന്നെയാണ് കേമൻ. ജിയോ 5ജി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും എല്ലാ പട്ടണങ്ങളിലും വ്യാപകമായി ലഭ്യമാണ്. വൈഡ് കവറേജിന് ലോ-ബാൻഡ് (700MHz) ഉപയോഗിക്കുന്നു. നഗരങ്ങളിൽ സ്പീഡ് കണക്റ്റിവിറ്റിയ്ക്ക് C-ബാൻഡ് 3.5GHzഉം ഉപയോഗിക്കുന്നു.

Also Read: BSNL 1 Rupee Offer: 1 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ, 2ജിബി ഡാറ്റ, എസ്എംഎസ് ഒരു മാസം മുഴുവൻ, എന്നാലൊരു ട്വിസ്റ്റ്!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo