OPPO K14 Plus with Dimensity 7360 MAX and 8000mAh battery launched in india Price specs
കരുത്തുറ്റ 8000mAh ബാറ്ററിയും 1.5K AMOLED ഡിസ്‌പ്ലേയുമുള്ള OPPO K14 Plus വിപണിയിൽ അവതരിപ്പിച്ചു. മികച്ച പെർഫോമൻസും ദീർഘകാല ബാറ്ററി ലൈഫും ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന 5ജി സ്മാർട്ട് ഫോണാണിത്. ഓപ്പോ തങ്ങളുടെ ഈ വർഷത്തെ K-സീരീസ് നിരയിലേക്ക് പുതിയൊരു മോഡൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. 29,999 രൂപ വിലയുള്ള സ്മാർട്ട്ഫോൺ മികച്ച പ്രകടനവും കരുത്തുറ്റ ബാറ്ററി ലൈഫും ഉറപ്പാക്കുന്നു. ഒപ്പോ കെ14 പ്ലസ് ഫോണിന്റെ സവിശേഷതകൾ, ക്യാമറ ക്വാളിറ്റി, ഇന്ത്യയിലെ വില, ഓഫറുകൾ എന്നിവ വിശദമായി അറിയാം.
ഒപ്പോ കെ14 പ്ലസ് മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് അവതരിപ്പിച്ചത്. സോളാർ ഓറഞ്ച്, സ്റ്റാർ വൈറ്റ് നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്.
Also Read: Snapdragon പെർഫോമൻസും 7100mAh ബാറ്ററിയുമായി Motorola 5G ആമസോണിൽ, ഗംഭീര ഓഫർ!
ഒക്ടോബർ 8 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിലും ഓപ്പോയുടെ ഓൺലൈൻ സ്റ്റോറിലും K14 Plus വിൽപ്പനയ്‌ക്കെത്തും. ഈ സമയത്താണ് ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ആരംഭിക്കുന്നു. ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 രൂപയുടെ തൽക്ഷണ കിഴിവ് ലഭിക്കും. ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ഒപ്പോ കെ 14 പ്ലസ്സിന് ആദ്യ വിൽപ്പനയിൽ ലഭിക്കും.
4nm സാങ്കേതികവിദ്യയിലുള്ള മീഡിയാടെക് ഡൈമൻസിറ്റി 7360 മാക്സ് ചിപ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിനൊപ്പം 5,000mm² വേപ്പർ ചേംബറും ഉൾപ്പെടുത്തിയിരിക്കുന്നു. അടുത്തിടെ എത്തിയ വിവോ S2, വിവോ V70 FE, വിവോ V60e മോഡലുകളിലുള്ള ഡൈമൻസിറ്റി 7360 ചിപ്സെറ്റാണ് ഉപയോഗിച്ചിട്ടുള്ളത്.
ഈ ഓപ്പോ സ്മാർട്ട് ഫോണിൽ 144Hz റിഫ്രഷ് റേറ്റും 3,600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള ഡിസ്പ്ലേയാണുള്ളത്. ഇതിന് 6.7 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണുള്ളത്.
ഒപ്പോ കെ14 പ്ലസ്സിൽ 8,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 60fps-ൽ 12 മണിക്കൂറിലധികം തുടർച്ചയായി BGMI കളിക്കാനും 20 മണിക്കൂറിലധികം യൂട്യൂബ് കാണാനും സാധിക്കും. ഇതിൽ 45W SUPERVOOC ചാർജിങ് സപ്പോർട്ട് ലഭിക്കും.