Redmi Note 15 Pro 5G India launch and features confirmed
സ്റ്റൈലിഷ് ഡിസൈനും മികവുറ്റ ക്യാമറ പെർഫോമൻസുമുള്ള Redmi Note 15 Pro 5G വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന ഫോട്ടോഗ്രാഫി അനുഭവവും അതിവേഗ 5G പെർഫോമൻസും ആഗ്രഹിക്കുന്നവർക്ക് ഓഫർ മാക്സിമം പ്രയോജനപ്പെടുത്താം. റെഡ്മി നോട്ട് 15 പ്രോ 28000 രൂപയ്ക്ക് ആമസോണിൽ വാങ്ങാം. 3000 രൂപയുടെ ബാങ്ക് കിഴിവ് കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഇളവാണിത്. പ്രീമിയം ലുക്കും, കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌പ്ലേയും, ദീർഘനേരം നിൽക്കുന്ന ബാറ്ററി ലൈഫുമാണ് റെഡ്മി ഫോണിനുള്ളത്. 200MP ക്യാമറയാണ് ഈ റെഡ്മി ഹാൻഡ്സെറ്റിനുള്ളത്. ഫ്ലിപ്കാർട്ടിനേക്കാൾ കൂടുതൽ ലാഭത്തിൽ ആമസോണിൽ റെഡ്മി നോട്ട് സീരീസിലെ സ്റ്റൈലിഷ് ഫോൺ വാങ്ങാമെന്നതാണ് നേട്ടം.
ആകർഷകമായ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഈ റെഡ്മി 5ജി ഫോണിലുണ്ട്. റെഡ്മിയുടെ ഈ പുത്തൻ 5G ഫോണിന്റെ പ്രധാന ഫീച്ചറുകളും ആമസോണിൽ ഇപ്പോൾ ലഭിക്കുന്ന ഓഫർ വിവരങ്ങളും അറിയാം.
33,999 രൂപയ്ക്കാണ് റെഡ്മി നോട്ട് 15 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ആമസോണിൽ ഇപ്പോഴത്തെ വില 31,999 രൂപയാണ്. 8 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ഇളവ്. റെഡ്മി 5G ഫോൺ ഇപ്പോൾ വെറും 28,000 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.33,005 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് ഈ ഫോൺ വിൽക്കുന്നത്. അതേ സമയം 31000 രൂപ റേഞ്ചിൽ റെഡ്മി നോട്ട് 15 പ്രോ ആമസോണിൽ വാങ്ങിക്കാം. ഇതിന് പുറമെ 3000 രൂപയുടെ ബാങ്ക് ഇളവ് കൂടി ലഭിക്കുന്നതിനാൽ 28000 രൂപ റേഞ്ചിൽ ഹാൻഡ്സെറ്റ് സ്വന്തമാക്കാം.
ഓഫർ ഇവിടെ അവസാനിക്കുന്നില്ല. 30,399 രൂപയ്ക്ക് നിങ്ങൾക്ക് റെഡ്മി നോട്ട് 15 പ്രോ പർച്ചേസ് ചെയ്യാവുന്നതാണ്. 1,125 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്. മൊത്തം തുക അടച്ച് വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക് ഈ ഇഎംഐ ഓഫർ പ്രയോജനപ്പെടുത്താം.
6.83 ഇഞ്ച് വലിപ്പമുള്ള റെഡ്മി ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ്, 3200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുമുണ്ട്. ഇതിൽ 1.5K AMOLED സ്ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്.
സ്മാർട്ട് ഫോണിന് പെർഫോമൻസ് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7400-അൾട്രാ ചിപ്സെറ്റാണ്. രണ്ട് ക്യാമറകളാണ് ഫോണിന് പിൻവശത്തുള്ളത്. റെഡ്മി ഫോണിലെ മെയിൻ ക്യാമറ 200 മെഗാപിക്സലാണ്. 8MP യുടെ മറ്റൊരു ക്യാമറയും ഇതിലുണ്ട്. ഫോണിന് മുൻവശത്ത് 20MP ഫ്രണ്ട് ക്യാമറയുമുണ്ട്.
ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ റെഡ്മി നോട്ട് 15 പ്രോ 5ജിയ്ക്കുണ്ട്. ഇത് പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP66, IP68, IP69, IP69K റേറ്റിങ്ങുമുണ്ട്. HyperOS 2 വേർഷനിലുള്ള ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണ് ഹാൻഡ്സെറ്റിലുള്ളത്.
റെഡ്മി നോട്ട് 15 പ്രോ 5ജിയിൽ 6,580mAh ന്റെ കരുത്തുറ്റ ബാറ്ററിയുണ്ട്. ഇത് 45W ഫാസ്റ്റ് ചാർജിംഗ്, 18W റിവേഴ്സ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.