HMD Vibe2 Pro 5G with stunning features launched under budget price
പ്രീമിയം ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്കായി HMD Vibe 2 Pro 5G എത്തിക്കഴിഞ്ഞു. കുറഞ്ഞ ബജറ്റിൽ വമ്പൻ ബാറ്ററിയുമായി എച്ച്എംഡി സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്തു. 6,000mAh ശേഷിയുള്ള ഭീമൻ ബാറ്ററിയാണ് ഈ എച്ച്എംഡി ഫോണിലുള്ളത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി 64MP സോണി IMX682 പ്രൈമറി ക്യാമറയാണ് ഈ വൈബ് ഫോണിൽ നൽകിയിരിക്കുന്നത്. 22 പ്രാദേശിക ഭാഷകളെ പിന്തുണയ്ക്കുന്ന Indus AI സാങ്കേതികവിദ്യ എച്ച്എംഡി ഫോണിന്റെ ഹൈലൈറ്റാണ്. പുതിയ ബജറ്റ് ഫോണിന്റെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും അറിയാം.
120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 8GB വരെ LPDDR4X റാമും 128GB സ്റ്റോറേജ് സപ്പോർട്ടുമുണ്ട്. ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് വൈബ് 2 പ്രോയിലുള്ളത്. ഇത് രണ്ട് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ തരുന്നു.
എച്ച്എംഡി വൈബ് 2 പ്രോ 5ജിയിൽ 33W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്ന വമ്പൻ ബാറ്ററിയുണ്ട്. ഇതിൽ 6000mAh ബാറ്ററിയാണുള്ളത്. 5G കണക്റ്റിവിറ്റിയും ഓഡിയോ പ്ലേബാക്കിനായി ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിനുണ്ട്. വയർഡ് ഓഡിയോ സപ്പോർട്ടും 3.5mm ഹെഡ്‌ഫോൺ ജാക്കും ഫോണിൽ നൽകിയിട്ടുണ്ട്.
ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് എച്ച്എംഡി ഫോണിലുള്ളത്. രണ്ട് വലിയ വൃത്താകൃതിയിലുള്ള ക്യാമറ റിംഗുകളാണ് ഫോണിലുള്ളത്. സ്മാർട്ട് ഫോണിൽ 64 മെഗാപിക്സൽ Sony IMX682 സെൻസറും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഫോണിലുണ്ട്. രണ്ട് ക്യാമറകൾക്കും താഴെയായി വൃത്താകൃതിയിലുള്ള എൽഇഡി ഫ്ലാഷ് നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
Also Read: ഫ്ലിപ്കാർട്ടിനേക്കാൾ ലാഭത്തിൽ Xiaomi 17 ആമസോണിൽ! 100W ഫാസ്റ്റ് ചാർജിങ്ങും 50MP Leica ക്യാമറയും
22-ൽ അധികം ഇന്ത്യൻ ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന ഇന്ത്യയുടെ സ്വന്തം സർവം ഇൻഡസ് എഐ സപ്പോർട്ട് ലഭിക്കുന്നു.
ഇന്ത്യയിൽ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 15,999 രൂപയാണ് വില. 8GB റാമും, 128GB മോഡലിന് 17,999 രൂപ വിലയാകുന്നു. ലോഞ്ച് ഓഫറിന്റെ ഭാഗമായി, സ്മാർട്ട് ഫോണുകൾ യഥാക്രമം 14,999 രൂപയ്ക്കും 16,999 രൂപയ്ക്കും വാങ്ങിക്കാം. സിൽവർ മിസ്റ്റ്, അക്വാ ഗ്രീൻ, കോസ്മിക് പർപ്പിൾ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭിക്കും.