Mivi Fort Sonic features
വീട്ടിലിരുന്ന് സിനിമ തിയറ്റർ അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് Mivi Fort Sonic soundbar വാങ്ങിക്കാം. പ്രമുഖ ഓഡിയോ ബ്രാൻഡായ മിവിയുടെ ഡോൾബി ഓഡിയോ സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വെറും 4,200 രൂപയ്ക്കും താഴെ വിലയിൽ മിവി ഫോർട്ട് സോണിക് സൗണ്ട്ബാർ ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം. ഉയർന്ന ബാസും ക്രിസ്റ്റൽ ക്ലിയർ ശബ്ദവിന്യാസവും നൽകുന്ന ഓഡിയോ സിസ്റ്റമാണിത്. കുറഞ്ഞ ചിലവിൽ മികച്ചൊരു ഹോം തിയറ്റർ സിസ്റ്റം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് മിവി സൗണ്ട്ബാറിന്റെ ഓഫർ പ്രയോജനപ്പെടുത്താം. ഓഫറിന്റെ വിശദ വിവരങ്ങളും മിവി ഫോർട്ട് സോണിക് ഹോം തിയേറ്റർ സിസ്റ്റത്തിന്റെ ഫീച്ചറുകളും അറിയാം.
25,999 രൂപയ്ക്കാണ് മിവി ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 21,700 രൂപയുടെ നേരിട്ടുള്ള കിഴിവ് മിവി ഫോർട്ട് സൗണ്ട്ബാറിന് ലഭിക്കും. ഇങ്ങനെ 83 ശതമാനം കിഴിവിൽ വെറും 4299 രൂപയ്ക്ക് വാങ്ങിക്കാം. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡിലൂടെ 215 രൂപയുടെ ഇളവ് സ്വന്തമാക്കാം. മിവി ഫോർട്ട് സോണിക് ഹോം തിയേറ്റർ ഇങ്ങനെ 4000 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. 4 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ മിവി ഫോർട്ട് സോണിക് 200 ഹോം തിയേറ്റർ സിസ്റ്റം 1075 രൂപയുടെ ഇഎംഐയിൽ വാങ്ങിക്കാം. ഇത് ഫ്ലിപ്കാർട്ടിലെ പരിമിതകാല ഓഫറാണെന്നതും ശ്രദ്ധിക്കുക.
Also Read: 1 രൂപയ്ക്ക് എന്തൊക്കെ വാങ്ങാം? ഫ്രീ സിമ്മും അൺലിമിറ്റഡ് കോളും ഡാറ്റയുമായി BSNL ബമ്പർ ഓഫർ!
ഇന്ത്യയിൽ തന്നെ ഡിസൈൻ ചെയ്ത് നിർമിച്ച ഓഡിയോ സിസ്റ്റമാണിത്. സിനിമാറ്റിക് എക്സ്പീരിയൻസ് ലഭിക്കുന്ന മിവി ഫോർട്ടിൽ 200 വാട്ട്സ് RMS ഔട്ട്പുട്ട് ലഭിക്കും. 2.1 ചാനൽ സിസ്റ്റത്തിൽ ഡ്യുവൽ ബിൽട്ട് ഇൻ ഡ്രൈവറുകളും ഒരു സബ് വൂഫറും ഉൾപ്പെടുത്തിയിരിക്കുന്നു. ബേസ് കൂട്ടാനായി ഈ എക്സ്റ്റേണൽ സബ് വൂഫർ അനുയോജ്യമാണ്.
വയർലെസ്സ് ആയി കണക്ട് ചെയ്യാൻ ബ്ലൂടൂത്ത് v5.3 സപ്പോർട്ടും കോ-ആക്സിയൽ, AUX, USB, ഒപ്റ്റിക്കൽ, HDMI ARC കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്. മ്യൂസിക്, സിനിമ, വാർത്ത, 3D ഓഡിയോ തുടങ്ങിയ 4 വ്യത്യസ്ത EQ പ്രീസെറ്റുകൾ ഇതിനുണ്ട്.
പ്രീമിയം ലുക്ക് നൽകുന്ന മെറ്റാലിക് മെഷ് ഡിസൈനിലാണ് മിവി ഹോം തിയേറ്റർ നിർമിച്ചിരിക്കുന്നത്.
കഴിഞ്ഞ വാരം മിവി കമ്പനി സ്മാർട്ട് ഫോണിലും അരങ്ങേറ്റം കുറിച്ചു. ഇന്ത്യയിലെ ബജറ്റ് ഫോൺ വിപണിയിലേക്കാണ് മിവി തങ്ങളുടെ ആദ്യ സ്മാർട്ട് ഫോൺ പുറത്തിറക്കിയത്.