ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ പേരുകേട്ട Xiaomi 17 കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സുവർണാവസരം! പ്രൊഫഷണൽ നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും സമ്മാനിക്കുന്ന 50MP Leica ട്രിപ്പിൾ ക്യാമറയുള്ള ഷവോമി ഫോണിനാണ് കിഴിവ്. 100W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുള്ളതിനാൽ ഹെവി യൂസർമാർക്കും ഈ ഫ്ലാഗ്ഷിപ്പ് ഷവോമി ഫോൺ മികച്ച ഓപ്ഷനാകുന്നു. ഫ്ലിപ്കാർട്ടിനേക്കാൾ വളരെ കുറഞ്ഞ വിലയിലും മികച്ച ബാങ്ക്-എക്സ്ചേഞ്ച് ഓഫറുകളിലും സ്മാർട്ട് ഫോൺ ആമസോണിൽ വിൽക്കുന്നു. പുതിയൊരു പ്രീമിയം മോഡലിലേക്ക് അപ്ഡേറ്റ് ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ ഓഫർ വിട്ടുകളയരുത്. ഓഫറിനെ കുറിച്ചും ഷവോമി 17 സ്മാർട്ട്ഫോണിന്റെ പ്രത്യേകതകളെ കുറിച്ചും വിശദമായി അറിയാം.
Xiaomi 17 Price Offer Amazon
ഷവോമിയുടെ 17 സീരീസിലെ ഈ ബേസിക് മോഡലിന് ഇന്ത്യയിലെ വില 1,19,999 രൂപയാണ്. 12GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള ഷവോമി സ്മാർട്ട്ഫോണാണിത്. ഇതിന് ആമസോണിൽ 25 ശതമാനം നേരിട്ടുള്ള കിഴിവ് അനുവദിച്ചിരിക്കുന്നു. ഇതിലൂടെ ഷവോമി 17 ഫോൺ 89999 രൂപയ്ക്ക് വാങ്ങിക്കാം.
ഓഫറിനെ കൂടുതൽ വലുതാക്കുന്നത് 100000 രൂപയുടെ ഇളവാണ്. ഇതിലൂടെ ഷവോമി 17 ഫോൺ 79999 രൂപയ്ക്ക് ലഭിക്കും. നിങ്ങൾക്ക് വേണമെങ്കിൽ 34100 രൂപയുടെ എക്സ്ചേഞ്ചിലും 3,164 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ഫോൺ പർച്ചേസിനായി പ്രയോജനപ്പെടുത്താം.
Also Read: ക്യാമറയിൽ വിപ്ലവം! 200MP മൂന്ന് പിൻക്യാമറയും 100MP സെൽഫി ക്യാമറയുമായി Vivo X500 Ultra; ലോഞ്ച് അടുത്തോ?
ഷവോമി 17 പ്രത്യേകതകൾ
Dolby Vision സപ്പോർട്ടുള്ള ഡിസ്പ്ലേയും 50 MP ട്രിപ്പിൾ ക്യാമറയും 50 MP സെൽഫി ക്യാമറയുമുള്ള ഫോണാണിത്. ഷവോമി 17 മോഡലിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി, ഡിസൈൻ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
- ഡിസ്പ്ലേ: 6.30 ഇഞ്ച് LTPO അമോലെഡ് ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും ഡോൾബി വിഷൻ സപ്പോർട്ടും ഇതിനുണ്ട്. ഷവോമി 17 മോഡലിൽ HDR Vivid, HDR10+, 3500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ലഭിക്കുന്നു.
- ക്യാമറ: 50 MP OIS മെയിൻ ക്യാമറയാണ് ഷവോമി 17 ഫോണിലുള്ളത്. ഇതിൽ 50 MP ടെലിഫോട്ടോ ക്യാമറയും 50MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഇതിലുണ്ട്. ഷവോമി 17 മോഡലിലെ ഫ്രണ്ട് ക്യാമറ 50 മെഗാപിക്സലിന്റേതാണ്. 8K@30fps വീഡിയോ സപ്പോർട്ടിങ് ഷവോമി 17 മോഡലിനുണ്ട്.
- ബാറ്ററി: 6330mAh പവറുള്ള ബാറ്ററിയാണ് ഷവോമി 17 ഫോണിലുള്ളത്. ഇത് 100W വയർഡ്, 50W വയർലെസ് ചാർജിങ് പിന്തുണയ്ക്കുന്നു. ഇതിന് 22.5W റിവേഴ്സ് വയർലെസ്, 22.5W റിവേഴ്സ് വയേർഡ് ചാർജിങ് സപ്പോർട്ടും ലഭിക്കും.
- പ്രൊസസർ: ക്വാൽകോം SM8850-എസി സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഒക്ടാ-കോർ പ്രൊസസറാണ് ഇതിലുള്ളത്.
- സോഫ്റ്റ് വെയർ: ഈ ഷവോമി ഹാൻഡ്സെറ്റിൽ ആൻഡ്രോയിഡ് 16, ഹൈപ്പർ ഒ.എസ് 3 ഒഎസ്സാണ് പ്രവർത്തിക്കുന്നത്.
- കണക്റ്റിവിറ്റി: 5G, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, aptX HD, aptX Adaptive, LHDC 5, NFC, ഇൻഫ്രാറെഡ് പോർട്ട് സപ്പോർട്ട് ഷവോമി 17 ഫോണിനുണ്ട്.
- ബോഡി: 191 ഗ്രാം ഭാരമുള്ള ഷവോമി ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഡിസ്പ്ലേയിൽ ഡ്രാഗൺ ക്രിസ്റ്റൽ ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. ഫോണിന് പിൻഭാഗത്ത് അലുമിനിയം ഫ്രെയിമാണുള്ളത്. ഇത് IP68 ഡസ്റ്റ്-ടൈറ്റ്, വാട്ടർ-റെസിസ്റ്റന്റുള്ള മോഡലാണ്.