Samsung Galaxy S25 5G Becomes More Affordable on Amazon Check Offer
സാംസങ് അൾട്രാ ഫോണിലെ അതേ പെർഫോമൻസ് ലഭിക്കുന്ന Samsung Galaxy S25 5G വിലക്കുറവിൽ സ്വന്തമാക്കാം. പ്രീമിയം ഫീച്ചറുകളും അത്യാധുനിക എഐ സാങ്കേതികവിദ്യയും മികവുറ്റ ക്യാമറ പെർഫോമൻസുമുള്ള ഫോൺ വേണ്ടവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച വിലക്കിഴിവിൽ സ്മാർട്ട് ഫോൺ ആമസോണിൽ ഇപ്പോൾ ലഭ്യം. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടെ ട്രിപ്പിൾ റിയർ സെൻസറാണ് ഈ ഫോണിലുള്ളത്. 65000 രൂപ റേഞ്ചിൽ ഗാലക്സി എസ്25 5ജി ആമസോണിൽ ലഭ്യമാണ്. ഓഫറിനെ കുറിച്ചും ഈ പ്രീമിയം ഫോണിന്റെ സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
80,999 രൂപയ്ക്കാണ് സാംസങ് ഈ പ്രീമിയം 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ആമസോണിലെ കിഴിവിലൂടെ സ്മാർട്ട് ഫോൺ 65,000 രൂപയ്ക്ക് വാങ്ങിക്കാനാകും. ഐസി ബ്ലൂ നിറത്തിലുള്ള 12 ജിബി റാമും 256 ജിബി വേരിയന്റിനാണ് കിഴിവ്. ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റ് വിൽക്കുന്നത് 79999 രൂപയ്ക്കാണ്. അതിനാൽ തന്നെ സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് ആമസോണിൽ ലഭിക്കുന്നത് വലിയ ഓഫറാണ്. 44000 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീലും സാംസങ് ഗാലക്സി ഹാൻഡ്സെറ്റിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 2,285 രൂപയ്ക്ക് ഇഎംഐയിൽ സ്മാർട്ട് ഫോൺ സ്വന്തമാക്കാവുന്നതാണ്.
Also Read: Samsung Galaxy S26 Plus 512GB വേരിയന്റിന് ആമസോണിൽ വൻ വിലക്കിഴിവ്; ഓഫർ പരിമിതകാലത്തേക്ക്
ഈ സാംസങ് ഹാൻഡ്സെറ്റിൽ 6.2 ഇഞ്ച് Dynamic AMOLED 2x ഡിസ്‌പ്ലേയാണുള്ളത്.
സാംസങ് ഗാലക്സി എസ്25 5ജിയിൽ സാംസങ് ഗാലക്സി 8 എലൈറ്റ് പ്രൊസസറാണുള്ളത്. ഇത് 12GB വരെ റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു. ഈ സാംസങ് ഫോണിന്റെ പിൻഭാഗത്ത് 50MP, 10MP, 12MP എന്നിങ്ങനെ മൂന്ന് സെൻസറുകളാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 12MP സെൻസർ കൊടുത്തിട്ടുണ്ട്.
ഫോണിനെ പവറാക്കാൻ 4000mAh ബാറ്ററിയുമുണ്ട്. പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കാൻ സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് IP68 റേറ്റിംഗുമുണ്ട്.