പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ Spotify-യും പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ Claude AI-യും പണി മുടക്കി. ഓഫീസിൽ നിന്ന് തിരികെ വരുമ്പോൾ ഒരു പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്പോട്ടിഫൈ തകരാറിലായത് ശരിക്കും ബുദ്ധിമുട്ടായി. ഔദ്യോഗിക ആവശ്യങ്ങൾക്കായി ക്ലോഡ് എഐ ഉപയോഗിക്കുന്ന പ്രൊഫഷണലുകൾക്കും നിലവിലുണ്ടായ തകരാർ തിരിച്ചടിയായിട്ടുണ്ട്.
സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യുന്ന Downdetector-ൽ ഇതിനകം തന്നെ പതിനായിരക്കണക്കിന് പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.