വില കേട്ടാൽ ഇപ്പോൾ വാങ്ങും! ഓപ്പോയുടെ രണ്ട് പവർഹൗസ് ഫോണുകൾ Oppo F35, F35 Pro എത്തി

എഫ്-സീരീസിന്റെ പത്താം വാർഷികം കുറിച്ച് Oppo F35 Series ഇന്ത്യൻ വിപണിയിൽ എത്തി. 8,000mAh, 7000mAh വമ്പൻ ബാറ്ററിയിൽ രണ്ട് വർഹൗസ് ഫോണുകളാണ് ലോഞ്ച് ചെയ്തത്. 144Hz ഉയർന്ന റിഫ്രഷ് റേറ്റ് സപ്പോർട്ടും 80W ഫാസ്റ്റ് ചാർജിങ്ങുമുള്ള Oppo F35, Oppo F35 Pro മോഡലുകളാണ് അവതരിപ്പിച്ചത്. 50MP അൾട്രാവൈഡ് ഫ്രണ്ട് ക്യാമറയാണ് ഓപ്പോ എഫ്35 സീരീസിലുള്ളത്. വെള്ളവും പൊടിയും ഫലപ്രദമായി പ്രതിരോധിക്കാൻ ഓപ്പോ ഫോണിന് IP69K റേറ്റിംഗുണ്ട്. സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും വിൽപ്പനയും വിശദമായി അറിയാം.

Oppo F35 Series India Price

ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലും മൂന്ന് കളർ വേരിയന്റുകളിലുമാണ് ഓപ്പോ എഫ്35 5ജി പുറത്തിറക്കിയത്. ഓപ്പോ എഫ്35 5ജി 6GB റാമുള്ള അടിസ്ഥാന മോഡലിന് 38,999 രൂപയും 8 ജിബി മോഡലിന് 42,999 രൂപയുമാണ് വില. വേവ് ബ്ലൂ, ടൈറ്റാനിയം ഗ്രേ, മിസ്റ്റ് പിങ്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകൾ ഫോണിന് ലഭ്യമാണ്.

Also Read: ഇനി റീചാർജ് ചെയ്യുമ്പോൾ ഇൻഷുറൻസും ഫ്രീ! ഞെട്ടിക്കുന്ന ഓഫറുമായി BSNL STV പ്ലാനുകൾ

ഓപ്പോ എഫ്35 പ്രോയ്ക്ക് 45,999 രൂപയിൽ വില ആരംഭിക്കുന്നു.

6GB+128GB: 45,999 രൂപ
8GB+128GB: 49,999 രൂപ
8GB+256GB: 54,999 രൂപ

സൺറൈസ് ഓറഞ്ച്, ട്വിലൈറ്റ് ബ്രൗൺ, വേവ് ബ്ലൂ തുടങ്ങിയ മൂന്ന് കളർ വേരിയന്റുകൾ ഓപ്പോ F35 പ്രോയ്ക്ക് അനുവദിച്ചിരിക്കുന്നു.

Oppo F35 Features

ഓപ്പോ എഫ്35 മോഡലിൽ FHD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള സ്ക്രീനാണുള്ളത്. ഇതിന് 6.57 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 6360 Max SoC ആണ് പ്രൊസസറാണുള്ളത്. ഇതിൽ കരുത്തനായ 7,000mAh ബാറ്ററിയുണ്ട്.

വലിയ ക്യാമറ മൊഡ്യൂളിന് പകരം, 50MP മെയിൻ സെൻസറും 2MP ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP-യുടെ മുൻ ക്യാമറയും കൊടുത്തിരിക്കുന്നു. ColorOS 17 ആൻഡ്രോയിഡ് സോഫ്റ്റ് വെയറാണ് ഹാൻഡ്സെറ്റിലുള്ളത്. IP66, IP68, IP69, & IP69K റേറ്റിങ് ഡ്യൂറബിലിറ്റി ബേസിക് മോഡലിൽ ലഭിക്കുന്നു.

ഓപ്പോ എഫ്35 പ്രോ ഫീച്ചറുകൾ

പ്രോ മോഡലിന് സുഗമമായ ആനിമേഷനുകളും ഗ്രാഫിക്സും പിന്തുണയ്ക്കുന്ന 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇത് 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 7360 മാക്സ് SoC-യിലാണ് ചിപ്സെറ്റാണ് പ്രോ മോഡലിൽ പ്രവർത്തിക്കുന്നത്. OIS സപ്പോർട്ടുള്ള ഫോണിൽ 50MP മെയിൻ ക്യാമറയും അതിനൊപ്പം 8MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. മുൻവശത്ത് 50MP വൈഡ്-ആംഗിൾ ക്യാമറയാണുള്ളത്. ഇത് 100-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ (FoV)സപ്പോർട്ടുള്ള 4K വീഡിയോ റെക്കോർഡിങ്ങും പിന്തുണയ്ക്കുന്നു. കൂടുതൽ സ്ഥിരതയുള്ള വീഡിയോകളും വിശാലമായ സെൽഫികളും പകർത്താൻ ഈ ക്യാമറ യൂണിറ്റിന് സാധിക്കും.

ഇതിൽ ഹോം അപ്ലൈയൻസ് സപ്പോർട്ടിനായി IR ബ്ലാസ്റ്റർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ സിം, 5G, ബ്ലൂടൂത്ത് v5.4, വൈ-ഫൈ 6 കണക്റ്റിവിറ്റി ഓപ്ഷൻ ഫോണിനുണ്ട്. സ്മാർട്ട് ഫോണിന് 8.4mm കനമാണുള്ളത്.

ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള ColorOS 17-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോണിൽ കരുത്തുറ്റ 8,000mAh ബാറ്ററിയും 80W ഫാസ്റ്റ് വയർഡ് ചാർജിംഗ് സപ്പോർട്ടും ലഭിക്കും. IP66, IP68, IP69, IP69K റേറ്റിംഗാണ് ഓപ്പോ എഫ്35 പ്രോയിൽ ലഭിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :