രണ്ട് കരുത്തൻ മോഡലുകളുമായി ഓപ്പോ വീണ്ടും ഇന്ത്യയിലേക്ക്. ഇന്ത്യയിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഓപ്പോയുടെ എഫ്-സീരീസിലേക്കാണ് പുതിയ മോഡൽ അവതരിപ്പിച്ചത്. Oppo F35, Oppo F35 Pro 5G സ്മാർട്ട് ഫോണുകളാണ് ലോഞ്ച് ചെയ്യുന്നത്. 8,000mAh വമ്പൻ ബാറ്ററി ലൈഫും 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഓപ്പോ ഹാൻഡ്സെറ്റിനുണ്ടാകും. 4K വീഡിയോ റെക്കോർഡിംഗും ഓപ്പോ എഫ്35, ഓപ്പോ എഫ്35 പ്രോ ഫോണിൽ പ്രതീക്ഷിക്കാം. പ്രീമിയം ലുക്കിൽ എത്തുന്ന ഈ ഫോണുകളുടെ ലോഞ്ച് വിശേഷങ്ങളും സവിശേഷതകളും അറിയാം.
100-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 50MP അൾട്രാ-വൈഡ് സെൽഫി ക്യാമറയും 50MP OIS റിയർ ക്യാമറയുമുണ്ടാകുമെന്നാണ് സൂചന. ഫോൺ 4K വീഡിയോ റെക്കോർഡിംഗ് സ്മാർട്ട് ഫോൺ പിന്തുണച്ചേക്കും. ഇതിന് AI Popout, AI Remix Collage എന്നീ സവിശേഷതകളും ഉണ്ടാകും. 50MP OIS റിയർ ക്യാമറയ്‌ക്കൊപ്പം 8MP അൾട്രാ-വൈഡ് ലെൻസുണ്ടാകുമെന്നാണ് സൂചന.
ഈ എഫ് സീരീസിലും മികച്ച ഡ്യൂറബിലിറ്റി ലഭിച്ചേക്കും. രണ്ട് എഫ്35 ഫോണുകൾക്കും IP66/ IP68/ IP69K വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ ലഭിച്ചേക്കും.
ഓപ്പോ F35 Pro-യെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നത് 8,000mAh അല്ലെങ്കിൽ 10,000mAh ബാറ്ററി കപ്പാസിറ്റിയുണ്ടായേക്കും. ഇതിന് Snapdragon 4 Gen 5 അല്ലെങ്കിൽ MediaTek Dimensity 7360 Max പ്രോസസറും കൊടുത്തേക്കും. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും 6.78 ഇഞ്ച് 1.5K LTPS OLED ഡിസ്‌പ്ലേയും ഉൾപ്പെടുത്തിയേക്കും. ഓപ്പോ എഫ്35, ഓപ്പോ എഫ്35 പ്രോ 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുമെന്നും, ColorOS 17-ൽ പ്രവർത്തിക്കുന്ന ഫോണാകുമെന്നും സൂചനയുണ്ട്.
79,999 രൂപ മുതലാകും പ്രോ ഫോണിന്റെ വിലയെന്നാണ് റിപ്പോർട്ട്. ബേസിക് മോഡലിന് 67,999 രൂപയാകുമെന്നും വിവരമുണ്ട്. എന്നാൽ മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഓപ്പോ എഫ്35 പ്രോയ്ക്ക് 44,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലാകും വിലയെന്നതാണ്. ഓപ്പോ എഫ്35 മോഡലിന് ഏകദേശം 37,999 രൂപയാകും വിലയെന്നും സൂചനയുണ്ട്.