7000mAh പവർ OnePlus Nord CE 6 Lite ഇനി നിങ്ങളുടെ കൈകളിൽ, വെറും 18999 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം!

വൺപ്ലസ് ആരാധകർ കാത്തിരുന്ന ആ സെയിൽ ദിനം എത്തിക്കഴിഞ്ഞു. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി എത്തിയ OnePlus Nord CE 6 Lite ആദ്യ വിൽപ്പനയ്ക്ക്! 5G കണക്റ്റിവിറ്റിയും വൺപ്ലസിന്റെ പ്രീമിയം ലുക്കും ആഗ്രഹിക്കുന്നവർക്ക് ഇന്ന് ആകർഷകമായ കിഴിവുകളോടെയാണ് ഫോൺ ലഭ്യമാകുക. ആമസോൺ, വൺപ്ലസ് വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെ ഫോൺ വിൽപ്പന നടത്തുന്നു. മികച്ച ബാങ്ക് ഓഫറുകളോടെയാണ് വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് സെയിൽ. 20000 രൂപയ്ക്ക് താഴെ ഏറ്റവും പുതിയ വൺപ്ലസ് വാങ്ങാമെന്നതാണ് ആദ്യ സെയിലിലെ നേട്ടം. സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഇന്നത്തെ ഓഫറുകളും വിൽപ്പന വിവരങ്ങളും അറിയാം.

OnePlus Nord CE 6 Lite Specifications

7000 mAh പവറിനൊപ്പം 144Hz സ്മൂത്ത് സ്ക്രീനുമായാണ് പവർ സ്റ്റാർ വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് എത്തിയത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

ഡിസ്പ്ലേ: 6.72 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയ്ക്ക് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിൽ 144Hz വരെ പരമാവധി റിഫ്രഷ് റേറ്റുമുണ്ട്. റണ്ണർ ഗെയിമുകളിൽ 144 FPS വരെ സപ്പോർട്ട് ലഭിക്കും.

ബാറ്ററി: പവർഫുൾ ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതിലെ 7,000mAh ബാറ്ററി രണ്ട് ദിവസം വരെ ചാർജിങ് കപ്പാസിറ്റിയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 45W SUPERVOOC വയർഡ് ചാർജിംഗിന്റെ പിന്തുണ ഫോണിനുണ്ട്.

ക്യാമറ: 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 50-മെഗാപിക്സൽ പ്രൈമറി സെൻസറുണ്ട്. ഇതിൽ 2MP ഡെപ്ത് സെൻസറുമുണ്ട്. പിൻവശത്തെ ഡ്യുവൽ ക്യാമറയ്ക്ക് പുറമെ ഫോണിന് മുൻഭാഗത്ത് 8-മെഗാപിക്സൽ സെൽഫി സെൻസറും കൊടുത്തിരിക്കുന്നു.

പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7400 അപെക്സ് ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് UFS 3.1 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് 5ജിയിലെ 5,300mm വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഫോൺ ചൂടാകാതെ പ്രതിരോധിക്കുന്നു. ഗെയിമിങ് പ്രേമികൾക്ക് ഫോൺ തെരഞ്ഞെടുക്കാനുള്ള മികച്ച ചോയിസാണിത്.

Also Read: Vivo X300 Ultra: ഇനി എന്ത് വേണം? 200MP+200MP+50MP ഫ്ലാഗ്ഷിപ്പ് ക്യാമറയും 6600mAh ബാറ്ററിയും! ഒരു ഒന്നൊന്നര ഫോൺ

ഡ്യൂറബിലിറ്റി: MIL-STD-810H സർട്ടിഫിക്കേഷനും വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റിനുണ്ട്.
സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 16 വേർഷനാണ് ഫോണിലുള്ളത്.

എഐ സപ്പോർട്ട്: AI പെർഫെക്റ്റ് ഷോട്ട്, AI റിഫ്ലക്ഷൻ ഇറേസർ, AI ഡീറ്റെയിൽ ബൂസ്റ്റ്, AI പോർട്രെയിറ്റ് ഗ്ലോ, AI ഇറേസർ, AI റീഫ്രെയിം സപ്പോർട്ട് വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റിനുണ്ട്.

വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് 5ജി ഇന്ത്യയിലെ വിലയും ഓഫറുകളും!

  • 6 ജിബി + 128 ജിബി: 20,999 രൂപ
  • 8 ജിബി + 128 ജിബി: 22,999 രൂപ
  • 8 ജിബി + 256 ജിബി: 25,999 രൂപ

എന്നീ സ്റ്റോറേജുകളിലാണ് ഫോൺ അവതരിപ്പിച്ചത്. ആദ്യ വിൽപ്പനയിൽ 2,000 രൂപ തൽക്ഷണ ബാങ്ക് കിഴിവ് ലഭിക്കും. ഇങ്ങനെ 6ജിബിയുടെ ബേസിക് വേരിയന്റ് 18,999 രൂപയ്ക്ക് ലഭിക്കും. മറ്റ് രണ്ടെണ്ണം 20,999 രൂപ, 23,999 രൂപ എന്നിങ്ങനെ യഥാക്രമം ലഭിക്കുന്നു. വിവിഡ് മിന്റ്, ഹൈപ്പർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് നോർഡ് സിഇ6 ലൈറ്റ് ലോഞ്ച് ചെയ്തത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :