Nord 5 ലോഞ്ചിന് തൊട്ടുമുന്നേ OnePlus Nord 4 5G 6300 രൂപ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക്!

HIGHLIGHTS

ഇന്ന് ഉച്ചയ്ക്ക് OnePlus Nord 5 ലോഞ്ച് ചെയ്യുന്നതിന് തൊട്ടുമുന്നേയാണ് ഫ്ലിപ്കാർട്ടിൽ ഇളവ്

50 മെഗാപിക്സലിന്റെ ഡ്യുവൽ റിയർ ക്യാമറയുള്ള വൺപ്ലസ് നോർഡ് 4-നാണ് ഡിസ്കൌണ്ട്

ഗംഭീര കിഴിവിൽ 6300 രൂപ കുറച്ചാണ് ഹാൻഡ്സെറ്റ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്

Nord 5 ലോഞ്ചിന് തൊട്ടുമുന്നേ OnePlus Nord 4 5G 6300 രൂപ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക്!

OnePlus Nord 4 5G നിങ്ങൾക്ക് 6300 രൂപ കിഴിവിൽ വാങ്ങാനായി സുവർണാസരം. ഇന്ന് ഉച്ചയ്ക്ക് OnePlus Nord 5 ലോഞ്ച് ചെയ്യുന്നതിന് തൊട്ടുമുന്നേയാണ് ഫ്ലിപ്കാർട്ടിൽ ഇളവ്. 50 മെഗാപിക്സലിന്റെ ഡ്യുവൽ റിയർ ക്യാമറയുള്ള വൺപ്ലസ് നോർഡ് 4-നാണ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

OnePlus Nord 4 5G: ഓഫർ

8ജിബി റാമും, 256ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് നോർഡ് 4-നാണ് ഓഫർ. 32,999 രൂപയാണ് ഫോണിന്റെ ലോഞ്ച് വില. എന്നാൽ ഫ്ലിപ്കാർട്ടിൽ 19 ശതമാനം ഡിസ്കൌണ്ടിൽ, 26,635 രൂപയ്ക്ക് വൺപ്ലസ് നോർഡ് 4 5ജി വിൽക്കുന്നു.

ആമസോണിൽ സ്മാർട്ഫോൺ 3000 രൂപ ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്. ഇതിനേക്കാൾ ഗംഭീര കിഴിവിൽ 6300 രൂപ കുറച്ചാണ് ഹാൻഡ്സെറ്റ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് അനുവദിച്ചിരിക്കുന്നു.

OnePlus Nord 4 5G
OnePlus Nord 4 5G

OnePlus Nord 4 5G: സ്പെസിഫിക്കേഷൻ

6.74 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഹാൻഡ്സെറ്റാണ് ഓപ്പോയുടെ നോർഡ് 4. ഈ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും 2772×1240 പിക്സൽ റെസല്യൂഷനുമുണ്ട്. ഫോണിന് 2150 nits പീക്ക് ബ്രൈറ്റ്‌നെസ് ലഭിക്കും.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OxygenOS 14.1 ആണ് വൺപ്ലസ്സിലുള്ളത്. 4 നാനോമീറ്ററിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7+ Gen 3 പ്രോസസർ നോർഡ് 4 5ജിയ്ക്ക് പെർഫോമൻസ് നൽകുന്നു. ഗെയിമിങ്ങിനും, മൾട്ടിടാസ്കിങ്ങിനും ഇത് മികച്ച ചിപ്സെറ്റാണ്.

OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയാണ് വൺപ്ലസ് നോർഡ് 4-ലുള്ളത്. 8MP അൾട്രാ-വൈഡ് ക്യാമറയും ഈ ഡ്യുവൽ റിയർ ക്യാമറയിൽ ചേർത്തിരിക്കുന്നു. ഫോണിന് മുൻവശത്ത് 16MP സെൽഫി ക്യാമറയുണ്ട്.

5500mAh ബാറ്ററിയിലാണ് വൺപ്ലസ് നോർഡ് 5 പ്രവർത്തിക്കുന്നത്. ഈ പവർഫുൾ ബാറ്ററി 100W SUPERVOOCTM ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. IP65 റേറ്റിങ്ങുള്ളതിനാൽ വെള്ളവും പൊടിയും പ്രതിരോധിക്കുന്നു.

OnePlus Nord 5: ലോഞ്ച് ഇന്ന്

Snapdragon 8s Gen 3 ചിപ്‌സെറ്റുമായാണ് വൺപ്ലസ് നോർഡ് 5 വരുന്നത്. 50MP ഡ്യുവൽ ക്യാമറയും, 50MP സെൽഫി ക്യാമറയും ഇതിലുണ്ടാകും. ഏകദേശം 30000 രൂപയ്ക്കും 35000 രൂപയ്ക്കും ഇടയിലാണ് സ്മാർട്ഫോണിന്റെ വിലയാകുക.

വൺപ്ലസ് 13R-ൽ സ്നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മിഡ് റേഞ്ചിൽ വരുന്ന നോർഡ് 5 സ്മാർട്ഫോണിലും ഇതേ പ്രോസസർ തന്നെയായിരിക്കും.

Also Read: Day 1 Sale: Oppo Reno 14 Pro വിൽപ്പന തുടങ്ങി, 6200mAh ബാറ്ററി, 50MP+50MP+50MP ക്യാമറ ഹാൻഡ്സെറ്റ് ഓൺലൈനിലും ഓഫ് ലൈനിലും!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo