Day 1 Sale: Oppo Reno 14 Pro വിൽപ്പന തുടങ്ങി, 6200mAh ബാറ്ററി, 50MP+50MP+50MP ക്യാമറ ഹാൻഡ്സെറ്റ് ഓൺലൈനിലും ഓഫ് ലൈനിലും!
6200mAh ബാറ്ററിയുള്ള Oppo Reno 14 Pro 5G വിൽപ്പന ആരംഭിച്ചു
50000 രൂപയ്ക്കും താഴെ വാങ്ങാവുന്ന, പ്രീമിയം സ്മാർട്ഫോണാണിത്
ഓപ്പോ റെനോ 14 പ്രോയുടെ ഒപ്പം പുറത്തിറങ്ങിയ ഓപ്പോ റെനോ 14 ഫോണിന്റെയും വിൽപ്പന ഇതിനകം ആരംഭിച്ചു
Day 1 Sale: 6200mAh ബാറ്ററിയുള്ള Oppo Reno 14 Pro 5G വിൽപ്പന ആരംഭിച്ചു. 50 മെഗാപിക്സലിന്റെ സെൽഫി സെൻസറും ഉൾപ്പെടെ ക്വാഡ് ക്യാമറയുള്ള ഹാൻഡ്സെറ്റാണിത്. 50000 രൂപയ്ക്കും താഴെ വാങ്ങാവുന്ന, പ്രീമിയം സ്മാർട്ഫോണാണിത്.
SurveyOppo Reno 14 Pro 5G: ആദ്യ വിൽപ്പന ഇന്ന്
ഓപ്പോ റെനോ 14 പ്രോയുടെയും ഒപ്പം പുറത്തിറങ്ങിയ ഓപ്പോ റെനോ 14 ഫോണിന്റെയും വിൽപ്പന ഇതിനകം ആരംഭിച്ചു. ഫ്ലിപ്കാർട്ട്, ആമസോൺ, ഒപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറുകളിലൂടെ നിങ്ങൾക്ക് ഫോൺ ഓർഡർ ചെയ്യാം. രാജ്യത്തൊട്ടാകെയുള്ള റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭിക്കും.
രണ്ട് വ്യത്യസ്ത ഇന്റേണൽ സ്റ്റോറേജുകളിലാണ് ഓപ്പോ റെനോയുടെ പ്രോ വേരിയന്റ് പുറത്തിറങ്ങിയത്.

12GB + 256GB: 49,999 രൂപ
12GB + 512GB: 54,999 രൂപ
ചില ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ 10 ശതമാനം ക്യാഷ്ബാക്ക് നേടാം. 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭിക്കും. ഓപ്പോ ഹാൻഡ്സെറ്റ് മാറ്റി വാങ്ങേണ്ടവർക്ക് 5000 രൂപയുടെ എക്സ്ചേഞ്ച് ബോണസും സ്വന്തമാക്കാം.
ഓപ്പോ റെനോ 14 പ്രോ: സ്പെസിഫിക്കേഷൻ
6.83 ഇഞ്ച് വലിപ്പമുള്ള 1.5K LTPS AMOLED ഡിസ്‌പ്ലേയാണ് ഈ ഓപ്പോയിലുള്ളത്. 120Hz റിഫ്രഷ് റേറ്റും 1200 nits പീക്ക് ബ്രൈറ്റ്‌നസ്സും സ്ക്രീനിനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനോടെയാണ് ഫോണിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ഫോണിലുണ്ട്.
ഇതിൽ 50MP ട്രിപ്പിൾ റിയർ ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. OIS സപ്പോർട്ടുള്ള സെൻസറാണ് 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയിലുള്ളത്. ഫോണിൽ 50MP അൾട്രാ-വൈഡ് ലെൻസും 50MP ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. ഓപ്പോ റെനോ 14 പ്രോയുടെ മുൻവശത്ത് 50MP സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഫോണിലെ മൂന്ന് റിയർ ക്യാമറകളും 4K HDR വീഡിയോ റെക്കോഡിങ് പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15.0.2 സോഫ്റ്റ് വെയറാണ് ഹാൻഡ്സെറ്റിലുള്ളത്. 4 നാനോമീറ്റർ മീഡിയാടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റാണുള്ളത്. ഇത് മാലി-G720 MC7 GPU-യുമായി ബന്ധിപ്പിച്ചിരിക്കുന്നു.
6200mAh ബാറ്ററി ഓപ്പോ റെനോ 14 പ്രോ 5ജിയിലുണ്ട്. ഫോണിനെ പവറാക്കുന്ന ഈ കരുത്തൻ ബാറ്ററി 80W SUPERVOOCTM ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇതിൽ 50W AirVOOC വയർലെസ് ചാർജിങ് സപ്പോർട്ടും ലഭിക്കും.
IP66, IP68, IP69 റേറ്റിങ്ങുള്ളതിനാൽ വെള്ളവും പൊടിയും പ്രതിരോധിക്കും.
Also Read: HONOR X9c 5G: 108MP ക്യാമറ, 6600mAh പവർഫുൾ ഹോണർ സ്മാർട്ഫോൺ, മിഡ് റേഞ്ച് ബജറ്റിൽ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile