HONOR X9c 5G: 108MP ക്യാമറ, 6600mAh പവർഫുൾ ഹോണർ സ്മാർട്ഫോൺ, മിഡ് റേഞ്ച് ബജറ്റിൽ…
3ഡി ഡിസൈനിൽ, SGS സെർട്ടിഫിക്കേഷനോടെ മികച്ച ഡ്യൂറബിലിറ്റിയുള്ള ഹോണർ X9c ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്
സ്ക്രാച്ചാകാത്ത സ്ക്രീനും, പിന്നിൽ ടൈറ്റാനിയം ബോഡിയുമാണ് ഫോണിലുള്ളത്
ഹോണർ X9c 5G ഇന്ത്യയിൽ ഒരൊറ്റ സ്റ്റോറേജിലാണ് പുറത്തിറക്കിയത്
HONOR X9c 5G: പവർഫുൾ ബാറ്ററിയും മികച്ച ക്യാമറയുമുള്ള ഹോണർ 5ജി ഇന്ത്യയിൽ പുറത്തിറങ്ങി. 3ഡി ഡിസൈനിൽ, SGS സെർട്ടിഫിക്കേഷനോടെ മികച്ച ഡ്യൂറബിലിറ്റിയുള്ള ഹോണർ X9c ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്ക്രാച്ചാകാത്ത സ്ക്രീനും, പിന്നിൽ ടൈറ്റാനിയം ബോഡിയുമാണ് ഫോണിലുള്ളത്. ഹോണർ X9c 5G ഫോണുകളുടെ ഫീച്ചറുകളും വിലയും നോക്കാം.
SurveyHONOR X9c 5G: സ്പെസിഫിക്കേഷൻ
ഇതിൽ ഹോണർ AMOLED ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഇതിനുണ്ട്. HDR10 സപ്പോർട്ടും 4000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഡിസ്പ്ലേയ്ക്കുണ്ട്.
സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റുള്ള സ്മാർട്ഫോണാണ് ഹോണർ X9c. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള AI സപ്പോർട്ട് ഈ ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് ഇല്ലാതെ തന്നെ ഈ ഫോണിന് 256GB ഇന്റേണൽ സ്റ്റോറേജ് ലഭിക്കും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0 ആണ് ഫോണിലുള്ളത്.

ഹോണർ X9c-യിൽ 108MP പിൻ ക്യാമറയാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുള്ള സെൻസറാണ് ഇതിലുള്ളത്. OIS-ന് പുറമെ EIS സപ്പോർട്ടുള്ള സാംസങ് HM6 സെൻസർ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. 5MP അൾട്രാവൈഡ് ക്യാമറയാണ് ഇതിലുള്ളത്. ഫോണിലെ ഫ്രണ്ട് ക്യാമറ 16MP സെൻസറാണ്.
ഈ ഹോണർ 5ജിയിൽ സ്റ്റീരിയോ സ്പീക്കറുകളും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. 6600 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഹോണർ എക്സ് 9 സിയിലുള്ളത്. ഇത് സാധാരണ സ്മാർട്ഫോണുകളിലുള്ള ലിഥിയം-അയൺ ബാറ്ററിയേക്കാൾ മികച്ച ആയുസ്സ് നൽകുന്നു. 66W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. പൊടി, വെള്ളം പ്രതിരോധിക്കാനായി ഇതിന് IP65 റേറ്റിങ്ങുണ്ട്.
ഹോണർ X9c ഇന്ത്യയിൽ എത്ര വില?
ടൈറ്റാനിയം ബ്ലാക്ക്, ജേഡ് സിയാൻ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഹോണർ X9c 5G ഇന്ത്യയിൽ ഒരൊറ്റ സ്റ്റോറേജിലാണ് പുറത്തിറക്കിയത്. 8GB + 256GB മോഡലിന് 21,999 രൂപയാകുന്നു. ആമസോൺ വഴിയാണ് ഹോണർ ഹാൻഡ്സെറ്റ് വിൽപ്പനയ്ക്ക് ലഭ്യമാകുക. അതും പ്രൈം ഡേ സെയിലിന്റെ ഭാഗമായി 2025 ജൂലൈ 12 മുതൽ ഈ മിഡ് റേഞ്ച് 5ജി ഫോണിന്റെ വിൽപ്പന ആരംഭിക്കും.
ആകർഷകമായ ലോഞ്ച് ഓഫറോടെയാണ് ഫോൺ വിൽപ്പന ആരംഭിക്കുന്നതും. 1250 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കും. SBI, ICICI ബാങ്ക് കാർഡുകളിലൂടെ 750 രൂപയുടെ കിഴിവും ലഭിക്കും. 9 മാസത്തേക്ക് നോ- കോസ്റ്റ് ഇഎംഐ ഉണ്ടായിരിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile